Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്ക് നിർത്തിച്ച് കമ്പി കൊണ്ട് ആക്രമണം; സഹായിക്കാൻ ഓടിയെത്തിയ യുവാവിന്റെ അമ്മയ്ക്ക് നേരേയും കൈയേറ്റം; ശബരിമല ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ ചേച്ചിക്കും മകനും നേരേ സംഘപരിവാർ ആക്രമണം; അമ്മിണിയുടെ കുടുംബത്തിന് നേരേ ആക്രമണം ഉണ്ടാകുന്നത് ഇത് രണ്ടാം വട്ടം

ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്ക് നിർത്തിച്ച് കമ്പി കൊണ്ട് ആക്രമണം; സഹായിക്കാൻ ഓടിയെത്തിയ യുവാവിന്റെ അമ്മയ്ക്ക് നേരേയും കൈയേറ്റം; ശബരിമല ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ ചേച്ചിക്കും മകനും നേരേ സംഘപരിവാർ ആക്രമണം; അമ്മിണിയുടെ കുടുംബത്തിന് നേരേ ആക്രമണം ഉണ്ടാകുന്നത് ഇത് രണ്ടാം വട്ടം

മറുനാടൻ മലയാളി ബ്യൂറോ

അമ്പലവയൽ: മണ്ഡലകാലം കഴിഞ്ഞെങ്കിലും ശബരിമല കയറ്റത്തിന് ശ്രമിച്ച യുവതികൾക്ക് നേരേ ആക്രമണം ആവർത്തിക്കുകയാണ്്. കഴിഞ്ഞ മാസം 23 ന് ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരേ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. അമ്പലവയലുള്ള അമ്മിണിയുടെ ചേച്ചിയുടെ മകൻ പ്രഫുലിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും സഹോദരിയെ ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ബത്തേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ സംഘപരിവാറാണെന്നാണ് അമ്മിണിയുടെ ആരോപണം.

നേരത്തെ ഡിസംബർ 31ന് അമ്മിണിയുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. രാത്രി ഏതാനും പേർ എത്തി കല്ലറിയുകയും തെറിവിളിക്കുകയുമായിരുന്നു. അന്ന് അമ്മിണിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.ആ സംഘം തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്നാണ് അമ്മിണി ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.

ചേച്ചിയുടെ മകനായ പ്രഫുൽകുമാർ പണി സ്ഥലത്ത് കൂലി വാങ്ങാൻ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. റോഡിൽ വെച്ച് പ്രഫുലിന്റെ ബൈക്ക് നിർത്തി കമ്പി കൊണ്ട് അക്രമിക്കുകയായിരുന്നു. ആക്രമത്തിൽ പ്രഫുലിന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആദ്യം അമ്പലവയൽ സർക്കാർ ആശുപത്രിയിലും ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് പ്രഫുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഫുലിനെ മർദ്ദിക്കുന്നതറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിപ്പോഴാണ് ചേച്ചിയെയും അക്രമികൾ വടികൊണ്ട് മർദ്ദിച്ചത്. പിന്നീട് വീട്ടിലും കയറി സാധനങ്ങൾ അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് അമ്മിണി പറഞ്ഞു.

പ്രഫുലിന് നേരെ ആക്രമണമുണ്ടായതറിഞ്ഞ് ഒന്നര കിലോമീറ്റർ ദൂരെയുള്ള ചേച്ചിയുടെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ശരണം വിളികളോടെ തന്റെ വാഹനത്തിന് നേരെയും പ്രതിഷേധമുണ്ടായതായി അമ്മിണി പറയുന്നു. ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമാണ് കെ അമ്മിണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP