Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഫീർ കരിം ഐപിഎസ് എടുത്തതും കോപ്പിയടിച്ചെന്ന് സംശയിച്ച് ആഭ്യന്തര മന്ത്രാലയം; ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും അഴിക്കുള്ളിൽ; അന്വേഷണത്തിന് പ്രത്യേക സംഘം; ഐപിഎസും പോവും അക്കാഡമിയും പൂട്ടും; അതിമോഹം മൂലം അസ്തമിക്കുന്നത് പ്രതിഭാശാലിയായ ഒരു ഐപിഎസുകാരന്റെ നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ

സഫീർ കരിം ഐപിഎസ് എടുത്തതും കോപ്പിയടിച്ചെന്ന് സംശയിച്ച് ആഭ്യന്തര മന്ത്രാലയം; ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും അഴിക്കുള്ളിൽ; അന്വേഷണത്തിന് പ്രത്യേക സംഘം; ഐപിഎസും പോവും അക്കാഡമിയും പൂട്ടും; അതിമോഹം മൂലം അസ്തമിക്കുന്നത് പ്രതിഭാശാലിയായ ഒരു ഐപിഎസുകാരന്റെ നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തിൽ സഫീർ കരീം ഐപിഎസിനെതിരെ നിലപാട് കടുപ്പിക്കാൻ ആഭ്യന്ത്ര മന്ത്രാലയും. കേരളത്തിലും അന്വേഷണം നടത്തും. സഫീർ കരീമിനെ ഉടൻ സർവ്വീസിൽ നിന്ന് പുറത്താക്കുകയും ചെയ്യും. സഫീറിനു പിന്നാലെ ഭാര്യ ജോയ്‌സിയേയും പുഴൽ ജയിലിലടച്ചു. ഒന്നര വയസുള്ള മകൾ സിയയും ഇവർക്കൊപ്പമാണ്. സഫീറിന്റെ വീട്ടിലും ലാ എക്‌സലൻസിന്റെ പരിശീലന കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും. ഇതിനായി സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

സിവിൽ സർവീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവം വളരെ ഗൗരവത്തോടെയാണു കാണുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്തും. ഇതിനായി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി സഫീർ കരീമിന്റെ വീട്ടിലും ഇയാൾക്ക് പങ്കാളിത്തമുള്ള ലാ എക്‌സലൻസിന്റെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ഹൈദരബാദിലെ സെന്ററുകളിലും എത്തി തെളിവെടുക്കും. മുൻപു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീർ കോപ്പിയടിക്കാൻ മുതിർന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതായത് കോപ്പിയടിയിലൂടെയാണ് സഫീർ ഐപിഎസ് നേടിയതെന്ന നിഗമനത്തിൽ എത്തുകയാണ് പൊലീസ്.

ഏതൊക്കെ പരീക്ഷകളിൽ ഇത്തരത്തിൽ കോപ്പിയടി നടന്നെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചോ എന്നും അന്വേഷിക്കും. ഹൈദരബാദിലെ ലാ എക്‌സലൻസ് എന്ന സ്ഥാപനത്തിന്റെ വളർച്ച സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സിവിൽ സർവീസ് പരിശീലകരിൽ ശ്രദ്ധേയനാണ് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ച ലാ എക്‌സലൻസ് ഡയറക്ടർ ഡോ. രാം ബാബു. ഇയാളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. പരീക്ഷാ ഹാളിലേക്കു കയറുന്ന സമയത്തു പൊലീസുകാരിൽനിന്നു സഹായം ലഭിച്ചോ എന്നും അന്വേഷിക്കും. പുഴൽ ജയിലിൽ റിമാൻഡിലാണ് സഫീർ കരിം ഇപ്പോൾ. ഭാര്യ ജോയ്‌സിയും ഒന്നര വയസുള്ള മകൾ സിയയും ഇതേ ജയിലിലാണ്.

ചെന്നൈ പ്രസിഡൻസി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന സിവിൽ സർവീസ് മെയിൻ എക്സാമിൽ കൃത്രിമം കാണിച്ചതിനാണ് മലയാളി ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥൻ സഫീർ കരിം പിടിയിലായത്. ഹൈടെക് കോപ്പിയടിയാണ് നടത്തിയത്. ഭാര്യ ജോയ്സി ജോയ്സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ കാമറ, ഗൂഗിൾ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്. ഗൂഗിൾ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചിൽ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പർ ഈ കാമറ സ്‌കാൻ ചെയ്ത് ഗൂഗിൾ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്സി ജോയ്സിനു മുന്നിൽ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്സി പറയും. ജോയ്സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളിൽ എത്തും. ജോയ്സി പറഞ്ഞത് വ്യക്തമായില്ലെങ്കിൽ ഒരു കടലാസിൽ സഫീർ പെൻസിൽ കൊണ്ട് അടയാളം കാണിക്കും. ഇത് കാമറ സ്‌കാൻ ചെയ്ത് ജോയിസിയുടെ ലാപ്ടോപ്പിൽ എത്തിക്കും. ഉടൻ തന്നെ ഉത്തരം വ്യക്തമായ രീതിയിൽ ജോയ്സി ഒരാവർത്തി കൂടി പറയും.

രണ്ടു കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ഐപാഡ് മറ്റു ചില ഉപകരണങ്ങൾ എന്നിവയയാണ് സഫീറിന് ഉത്തരങ്ങൾ അയച്ചുകൊടുക്കാനായി ഉപയോഗിച്ചിരുന്നത്. ഹൈദരാബാദ് പൊലീസാണ് ജോയ്സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.

തിരുന്നൽവേലിയിൽ അഡീഷണൽ സൂപ്രണ്ട് പൊലീസ് ആയി ജോലി നോക്കി വരികയായിരുന്നു സഫീർ കരീം. 2015 ലാണ് തമിഴ്‌നാട് കേഡർ ഐപിഎസ് ആയി സഫറിന് സെലക്ഷൻ കിട്ടുന്നത്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലാണ് സഫർ ഐപിഎസ് ട്രെയിനിങ് പൂർത്തിയാക്കിയത്. എന്നാൽ ഐപിഎസിൽ ഇയാൾ തൃപ്തനായിരുന്നില്ലെന്നും ഐഎഎസ് ആയിരുന്നു സഫീറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് അയാൾ ഇത്തരത്തിൽ കൃത്രിമം നടത്തിയതെന്നും തമിഴ്‌നാട് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.

അറസ്റ്റിലായ രാംബാബു സഫീർ കരീമിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും രാംബാബുവുമായി ചേർന്ന് തിരുവനന്തപുരത്ത് കരീംസ് ലാ എക്സലൻസ് എന്ന പേരിൽ ഐഎഎസ് കോച്ചിങ് സെന്റർ സഫർ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP