Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ കുത്തിക്കൊന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ; ലീഗ് കൗൺസിലറിന്റെ മകനെ കൊന്നത് അയൽവാസികൾ തന്നെ; കസ്റ്റഡിയിലുള്ളവർ സിപിഐ അനുഭാവികളെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിശദീകരണവുമായി പൊലീസ്; മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ഹർത്താൽ പുരോഗമിക്കുന്നു

എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ കുത്തിക്കൊന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ; ലീഗ് കൗൺസിലറിന്റെ മകനെ കൊന്നത് അയൽവാസികൾ തന്നെ; കസ്റ്റഡിയിലുള്ളവർ സിപിഐ അനുഭാവികളെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിശദീകരണവുമായി പൊലീസ്; മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ഹർത്താൽ പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിലെ തുണിക്കടയിൽ കുന്തിപ്പുഴ സ്വദേശി സഫീറിനെ (23) കുത്തിക്കൊന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പിടിയിലായവർ സിപിഐ അനുഭാവികളാണെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അടുത്തകാലത്തായി നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായതെന്നാണ് വിശദീകരണം.

കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. സഫീറിന്റെ മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മണ്ണാർക്കാട് നഗരസഭ കൗൺസിലർ വറോടൻ സിറാജുദ്ദീന്റെ മകനാണ് മരിച്ച സഫീർ. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ജെൻഡ്‌സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ ഓടിരക്ഷപ്പെട്ടു. സഫീർ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ-മുസ്‌ലിം ലീഗ് സംഘർഷം നിലനിന്നിരുന്നു.

സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ജെൻഡ്സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ സഫീറിനെ കുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. സഫീർ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ-മുസ്ലിം ലീഗ് സംഘർഷം നിലനിന്നിരുന്നു. നേരത്തേ സഫീറിന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു.

കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് കാവലേർപ്പെടുത്തി. യൂത്ത്ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുനീർ, ഷെഹ്ല.

അതിനിടെ എം.എസ്.എഫ് പ്രവർത്തകൻ കൂടിയായ സഫീറിനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എംപി നവാസ് എന്നിവർ ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP