Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാഗ്രാമിൽ മറ്റൊരാളുടെ ഫോട്ടോ ഇട്ട് പെൺകുട്ടിയെ വളച്ചു വീഴ്‌ത്തി; കഴുത്തിലെ സ്വർണ്ണമാലയ്ക്ക് ലോക്കറ്റ് സ്‌നേഹ സമ്മാനമായി നൽകാനെന്ന് പറഞ്ഞ് രാത്രിയിൽ കാമുകിയുടെ വീട്ടിന്റെ ജനലിന് അരുകിലെത്തി; ഇൻസ്റ്റാഗ്രാമിലെ ആളല്ലെന്ന് മനസ്സിലാക്കി ഞെട്ടിയ പെൺകുട്ടിയെ വീണ്ടും സ്‌നേഹ ചതിയിൽ വീഴ്‌ത്തി; ലോക്കറ്റിടാൻ ജനലിലൂടെ മാലയും ഊരി വാങ്ങി; സ്വർണം കിട്ടയതോടെ കൂട്ടുകാരനുമായി മുങ്ങൽ; ഒടുവിൽ സജീൻ ബാബുവും മുഹമ്മദ് ഷാനും കുടുങ്ങി; ഒരു സൈബർ മോഷണത്തിന്റെ കഥ

ഇൻസ്റ്റാഗ്രാമിൽ മറ്റൊരാളുടെ ഫോട്ടോ ഇട്ട് പെൺകുട്ടിയെ വളച്ചു വീഴ്‌ത്തി; കഴുത്തിലെ സ്വർണ്ണമാലയ്ക്ക് ലോക്കറ്റ് സ്‌നേഹ സമ്മാനമായി നൽകാനെന്ന് പറഞ്ഞ് രാത്രിയിൽ കാമുകിയുടെ വീട്ടിന്റെ ജനലിന് അരുകിലെത്തി; ഇൻസ്റ്റാഗ്രാമിലെ ആളല്ലെന്ന് മനസ്സിലാക്കി ഞെട്ടിയ പെൺകുട്ടിയെ വീണ്ടും സ്‌നേഹ ചതിയിൽ വീഴ്‌ത്തി; ലോക്കറ്റിടാൻ ജനലിലൂടെ മാലയും ഊരി വാങ്ങി; സ്വർണം കിട്ടയതോടെ കൂട്ടുകാരനുമായി മുങ്ങൽ; ഒടുവിൽ സജീൻ ബാബുവും മുഹമ്മദ് ഷാനും കുടുങ്ങി; ഒരു സൈബർ മോഷണത്തിന്റെ കഥ

ആർ പീയൂഷ്

കൊല്ലം: ഇൻസ്റ്റാ ഗ്രാമിൽ ചെത്ത് പയ്യൻ മാരുടെ ഫോട്ടോ പ്രൊഫൈൽ ഫോട്ടോയാക്കി പെൺകുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ തിങ്കൾക്കരിക്കം സാം നഗർ കളയ്ക്കാട് ഹൗസിൽ സിജിൻ ബാബു(20), സാം നഗർ ഷാൻ മൻസിലിൽ മുഹമ്മദ് ഷാൻ(18) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

മയ്യനാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സിജിൻ ബാബുവാണ് ഇൻസ്റ്റാ ഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പെൺകുട്ടിയെ വലയിലാക്കിയത്. ഇയാളോട് പെൺകുട്ടിക്ക് ഇഷ്ടം തോന്നുകയും ഇരുവരും തമ്മിൽ ഇൻസ്റ്റാ ഗ്രാം വഴി ചാറ്റിങും തുടർന്നു. പിന്നീട് പെൺകുട്ടിയുടെ നമ്പർ കൈവശപ്പെടുത്തുകയും നിരന്തരം ഫോൺ സംഭാഷണം തുടരുകയും ചെയ്തു.

പെൺകുട്ടി അയച്ചു കൊടുത്ത ചിത്രങ്ങളിൽ കഴുത്തിൽ കിടന്ന സ്വർണ്ണമാലയ്ക്ക് തന്റെ സ്നേഹ സമ്മാനമായി ഒരു ലോക്കറ്റ് വാങ്ങി നൽകുമെന്ന് സിജിൻ അറിയിച്ചു. പെൺകുട്ടി ഇത് തിരസ്‌ക്കരിച്ചില്ല. താൻ തിരുവനന്തപുരത്താണെന്നും തിരികെ വരുമ്പോൾ രാത്രിയിൽ വീട്ടിലെത്തി നൽകാമെന്നും പെൺകുട്ടിയോട് ഇയാൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീടിന്റെ വിലാസം സിജിൻ ചോദിച്ചറിഞ്ഞു.

അങ്ങനെ മെയ് 22 ന് പുലർച്ചെ രണ്ടര മണിയോടെ സിജിൻ സുഹൃത്തായ മുഹമ്മദ് ഷാനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ എത്തി. പെൺകുട്ടിയുടെ റുമിലെ ജനാലയ്ക്കടുത്ത് നിന്ന് പെൺകുട്ടിയുമായി സംസാരിച്ചു. ഇൻസ്റ്റാ ഗ്രാമിൽ കണ്ട ആളല്ല എന്ന് പെൺകുട്ടി അപ്പോഴാണ് അറിയുന്നത്. പിന്നീട് പലതും പറഞ്ഞ് പെൺകുട്ടിയെ സമാധാനിപ്പിക്കുകയും താൻ ഇത്രയും ദൂരം വന്നത് സ്നേഹമുള്ളതു കൊണ്ടല്ലേ എന്നും പറഞ്ഞ് ലോക്കറ്റ് പെൺകുട്ടിക്ക് മുന്നിൽ കാണിച്ചു. ലോക്കറ്റ് തരാൻ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ ഞാൻ തന്നെ ഇട്ട് തരാം എന്ന് പറഞ്ഞ് പെൺകുട്ടിയുടെ മാല ഇയാൾ ഊരി വാങ്ങുകയായിരുന്നു. മാല കയ്യിൽ കിട്ടിയതോടെ ഇയാളും സുഹൃത്തും ഓടി രക്ഷപെട്ടു. എൻട്രൻസ് കോച്ചിങിന് പഠിക്കുന്ന പെൺകുട്ടി ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്.

പെൺകുട്ടി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പർ ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ഇ.എം.ഐ നമ്പർ കണ്ടെത്തി. ഇ.എം.ഐ നമ്പറിന്റെ അടിസ്ഥാന്തിൽ നടത്തിയ പരിശോധനയിൽ ഇതേ ഫോണിൽ ഉപയോഗിക്കുന്ന മറ്റൊരു നമ്പർ കണ്ടെത്തി. ഈ നമ്പർ ഒരു സ്ത്രീയുടെ പേരിലുള്ള നമ്പറായിരുന്നു. തുടർന്ന് പ്രതിയുടെ ലൊക്കേൻ കണ്ടെത്തുകയും രാത്രിയോടെ സിജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരനായ ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാനെയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ ഒന്നേകാൽ പവനുള്ള മാല 32,000 രൂപയ്ക്ക് കുളത്തൂപ്പുഴയിൽ തന്നെയുള്ള ഒരു സ്വർണ്ണാഭരണശാലയിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു. കൂടാതെ 2019 -ൽ അടൂരിൽ ഇതേ രീതിയിൽ മറ്റൊരു പെൺകുട്ടിയെയും കബളിപ്പിച്ച് മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ വിവരവും സിജിൻ പൊലീസിന് മുന്നിൽ സമ്മതിച്ചു. അന്ന് പെൺകുട്ടിയുടെ പിതാവ് ഉറക്കമുണർന്ന് എത്തിയതിനാൽ മൊബൈൽ ഫോൺ മാത്രമേ കൈക്കലാക്കാൻ കഴിഞ്ഞുള്ളൂ എന്നാണ് ഇയാൾ പറഞ്ഞത്. ഈ സംഭവത്തിലും മുഹമ്മദ് ഷാൻ ഒപ്പമുണ്ടായിരുന്നു.

സ്വർണ്ണാഭരണം ജ്യൂവലറിയിൽ നിന്നും വീണ്ടെടുത്തു. അടൂരിലെ പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോണും ഇവർ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു. നിരവധി പെൺകുട്ടികൾ ഇയാളുടെ തട്ടിപ്പിന് വിധേയമായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരവിപുരം സിഐ വിനോദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ സുനിൽ, എഎസ്ഐ ഷിബു പീറ്റർ, സിപിഒ വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി പ്രതികളെ ഇന്നലെ രാത്രിയിൽ തന്നെ റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP