Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നന്നമ്പ്രയിലെ ബേക്കറിയിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു; ജോലി ചെയ്ത വീട്ടിൽ നിന്നും നമ്പർ സംഘടിപ്പിച്ചു; പതിവായി വിളിക്കുന്ന മൂന്ന് നമ്പരുകൾ വഴിത്തിരിവായി; കാമുകനെ കണ്ടെത്തി 'നാടകം' കളിയും; മംഗലാപുരത്ത് ജോലി കിട്ടിയ പുരുഷ സുഹൃത്തിനെ യാത്ര അയക്കാനെത്തിയപ്പോൾ സജ്‌ന കുടുങ്ങി; മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്ന മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ

നന്നമ്പ്രയിലെ ബേക്കറിയിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു; ജോലി ചെയ്ത വീട്ടിൽ നിന്നും നമ്പർ സംഘടിപ്പിച്ചു; പതിവായി വിളിക്കുന്ന മൂന്ന് നമ്പരുകൾ വഴിത്തിരിവായി; കാമുകനെ കണ്ടെത്തി 'നാടകം' കളിയും; മംഗലാപുരത്ത് ജോലി കിട്ടിയ പുരുഷ സുഹൃത്തിനെ യാത്ര അയക്കാനെത്തിയപ്പോൾ സജ്‌ന കുടുങ്ങി; മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്ന മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ

ജാസിം മൊയ്ദീൻ

മലപ്പുറം: മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട്പോയി സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയായ യുവതിയെ ദിവസങ്ങൾക്കകം പിടികൂടിയത് പൊലീസിന്റെ അന്വേഷണ മികവ്. സംഭവ സ്ഥലം മുതൽ താനൂർ ഗേറ്റ് വരെയുള്ള പ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നന്നമ്പ്രയിലെ ബേക്കറി ജീവനക്കാരാണ് പ്രതി സജ്നയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

ബേക്കറി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്ന പിന്നീടങ്ങോട്ടുള്ള പ്രതിയെ കുറിച്ചുള്ള അന്വേഷണം മുഴുവൻ. ഇതിൽ നിന്നാണ് പ്രതിയായ സജ്ന ചെമ്മാട്ടെ വിവിധ വീടുകളിൽ ജോലിക്ക് നിന്നിരുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്. ഈ വീടുകൾ കേന്ദ്രീകരിച്ച് പ്രതിയുടെ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് പ്രതി സ്ഥിരമായി വിളിക്കുന്ന മൂന്ന് നമ്പറുകൾ കണ്ടെത്തുകയായിരുന്നു. ഇതിൽ ഒരാൾ പ്രതിയുടെ കാമുകനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി സജ്നയെ വിളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരെ സജ്ന ഫോണെടുത്തിരുന്നില്ല.

ഞായറാഴ്ച രാത്രിയാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും സജ്നയെ വിളിക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ ഇന്നലെ രാവിലെ ഇയാളെക്കൊണ്ട് വീണ്ടും സജ്നയെ വിളിപ്പിച്ചപ്പോൾ സജ്ന ഫോണെടുക്കുകയായിരുന്നു. പൊലീസ് പറഞ്ഞതനുസരിച്ച് സജ്നയുടെ കാമുകൻ തനിക്ക് മംഗലാപുരത്ത് പുതിയ ജോലികിട്ടിയിട്ടുണ്ടെന്നും ഇന്ന് അങ്ങോട്ട് പോവുകയാണെന്നും യാത്രയാക്കാൻ നീ കൂടി വരണമെന്നും പറയുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശാനുസരണം കാമുകൻ പറഞ്ഞതനുസരിച്ച് യുവതി താനൂർ റയിൽവേ ഗേറ്റിനടുത്തേക്ക് വരികയായരുന്നു. ഇവിടെ വച്ചാണ് പൊലീസ് പ്രതിയെ തന്ത്രപൂർവ്വം പിടികൂടിയത്.

ചെമ്മാട് ഭാഗത്ത് കുറെ കാലം ജോലി ചെയ്ത് പരിചയമുള്ളതിനാലാണ് മോഷണത്തിനായി ഈ പ്രദേശം തെരഞ്ഞെടുത്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സാമ്പത്തിക പ്രയാസം കാരണമാണ് ഇതിന് മുതിർന്നത്. ഏതെങ്കിലും കുട്ടിയിൽ നിന്ന് തന്ത്രപൂർവ്വം കുറച്ച് സ്വർണ്ണാഭരണം കൈക്കലാക്കണമെന്നാണുദ്ദേശിച്ചത്. സ്ഥിരമായി രാവിലെ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്ന വഴികളായതുകൊണ്ട് തന്നെ രാവിലെ കുട്ടികൾ മദ്രസയിലേക്ക് തനിച്ചും കൂട്ടമായും പോകുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്നു. ആരെയും ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി.

ചെമ്മാട് നിന്നും സ്‌കൂട്ടറിൽ കൊണ്ട്പോയ കുട്ടിയുടെ വള മുറിച്ചെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്താണ് യുവതി കുട്ടിയെ ഉപേക്ഷിച്ചത്. മെഡിക്കൽ കോളേജിന് സമീപം ഭയപ്പെട്ടു നിന്നിരുന്ന കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി സഹദേവനാണ് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയച്ചതും, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്തതും. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് രക്ഷിതാക്കൾ കുട്ടിയെ ഏറ്റുവാങ്ങിയത്.

അവിടുന്നങ്ങോട്ട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദേൃശ്യങ്ങൾ പരിശോധിച്ചും നന്നമ്പ്രയിലെ ബേക്കറിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ ജാഗ്രതയോട് കൂടിയ ഇടപെടലാണ് പ്രതിയെ ഇത്രയും പെട്ടെന്ന് പിടികൂടാൻ സഹായകമായത്. കോഴിക്കോട് സഹേദരിക്കൊപ്പം വാടകവീട്ടിലാണ് പ്രതി സജ്ന താമസിച്ചുവന്നിരുന്നത്. സഹോദരിയുടെ പേരിലുള്ള സ്‌കൂട്ടറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി വള മുറിച്ചെടുത്ത് മെഡിക്കൽ കോളേജിന് സമീപം ഉപേക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP