Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നിന്നും കാണാതായ 21 പേരും സക്കീർ നായിക്കിന്റെ ആരാധകരായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം; പ്രാദേശിക പണ്ഡിതന്മാർ ക്ലാസുകൾ അവസാനിപ്പിച്ചിരുന്നത് സക്കീർ നായിക്കിന്റെ പ്രസംഗം റിക്കോർഡ് ചെയ്ത് കേൾപ്പിച്ചെന്നും റിപ്പോർട്ട്; എല്ലാ മുസ്ലീമുകളും ടെററിസ്റ്റുകൾ ആവണമെന്ന് ആഹ്വാനം ചെയ്തെന്നും സൂചന

കേരളത്തിൽ നിന്നും കാണാതായ 21 പേരും സക്കീർ നായിക്കിന്റെ ആരാധകരായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം; പ്രാദേശിക പണ്ഡിതന്മാർ ക്ലാസുകൾ അവസാനിപ്പിച്ചിരുന്നത് സക്കീർ നായിക്കിന്റെ പ്രസംഗം റിക്കോർഡ് ചെയ്ത് കേൾപ്പിച്ചെന്നും റിപ്പോർട്ട്; എല്ലാ മുസ്ലീമുകളും ടെററിസ്റ്റുകൾ ആവണമെന്ന്  ആഹ്വാനം ചെയ്തെന്നും സൂചന

കണ്ണൂർ: കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധപ്പെട്ട് രാജ്യം വിട്ട 21 പേരും തീവ്രമത പ്രഭാഷകൻ ഡോ. സാക്കീർ നായിക്കിന്റെ പ്രഭാഷണത്തിൽ കുടുങ്ങിയവരെന്ന് രഹസ്യാന്വേഷണ വിഭാഗം.

പ്രാദേശിക ഇസ്ലാമിക പണ്ഡിതന്മാരെന്ന് അവകാശപ്പെട്ട് ക്ലാസെടുക്കുന്നവർ ഒടുവിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കേൾപ്പിച്ചാണ് ഇവരെ തീവ്ര ഇസ്ലാമിക നിലപാടിലേക്ക് എത്തിക്കുന്നത്. തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരെ ഏറ്റവും ഹരം കൊള്ളിക്കുന്നതുതന്നെ സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങൾ തന്നെ. ലോകത്തിലെ എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റ് ആവണമെന്നാണ് സാക്കിർ നായിക്കിന്റെ ആഹ്വാനം. ഖുർആനെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവർ ടെററിസ്റ്റ് ആയിരിക്കും. ഇതാണ് മത തീവ്രവാദ നിലപാടിലേക്ക് യുവാക്കളെ ആകർഷിക്കാൻ സാക്കിർ നായിക്ക് തൊടുത്തു വിടുന്നത്.

ഉറുദു, ബംഗാളി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകൾ സ്വായത്തമാക്കിയ സാക്കിർ നായിക്ക് ആശയപരമായി ഏറെ ഇഷ്‌പ്പെടുന്നവരിൽ തൃക്കരിപ്പൂർ പടന്നയിലെ അബുൾ റാഷിദും സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളികളായ യുവാക്കളേയും കുടുംബത്തേയും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് കൊണ്ടു പോയതും തീവ്രവാദ ആശയങ്ങൾ കുത്തിവെക്കുന്നതിലും അബ്ദുൾ റാഷിദിന്റെ പങ്ക് വലുതാണ്.

കേരളാ പൊലീസ് അറസ്റ്റ് ചെയ്ത മുംബൈ ഇസ്ലാമിക് റിസേച്ച് ഫൗണ്ടേഷൻ പി.ആർ.ഒ. ആർഷി ഖുറേഷി ഡോ. സക്കീർ നായിക്കിന്റെ നിലപാടിനെ അതേപടി അംഗീകരിക്കുന്ന വ്യക്തിയാണ്. ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്നുമാണ് ഖുറേഷിയുടെ പ്രബോധനം. അമ്പതിലേറെപ്പേരെ മത പരിവർത്തനം ചെയ്യിക്കുകയും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് ഡോ.സാക്കിർ നായിക്കിനും ആർ.ഷി ഖുറൈഷിക്കും നേരെയുള്ള ആരോപണം.

മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഡോ. സാക്കിർ നായിക്ക് ഗൾഫിലേക്ക് കടന്നിരുന്നു. ഇയാൾ ഇപ്പോഴും ഗൾഫിൽ കഴിയുകയാണ്. ആർഷി ഖുറൈഷിയെ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ എൻ.ഐ.എ. ഉടൻ ആവശ്യപ്പെടും. മുബൈയിലെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനും അനുബന്ധ സ്ഥാപനങ്ങളും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് അയക്കാനുള്ള സജീവമായ ഇടപെടൽ നടത്തിയതായി വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

അതോടെ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ചേക്കും. രാജ്യത്തെ ഭീകര പ്രവർത്തനങ്ങൾ നടത്തി പിടിയിലായവരുടെ മൊഴിയിൽ സാക്കിർ നായിക്കിന്റെ പ്രസംഗം പരാമർശ വിഷയമാണ്. 2006 ലെ ഔറംഗാബാദ് അക്രമക്കേസിലെ പ്രതി ഫിറോസ് ദേശ്മുഖ്, 20012 ൽ യർവാദ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യൻ മുജാഹിദിൻ ഭീകരൻ അഹമ്മദ് സിദ്ദിഖി, എന്നിവരുമായി ഡോ. സാക്കിറിന് ബന്ധമുണ്ടായിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ട് അഷ്‌റഫ് ജാബിൻ, മറ്റൊരു ഭീകര സംഘടനയിലെ അംഗങ്ങളായ മുദാബിർ ഷെയ്ക്ക്, മൊഹമ്മദ് നഫീസറുൾ, ഉബൈദുള്ളഖാൻ എന്നിവരും സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ വീണവരാണ്. ഐ.ആർ.എഫ്. നിർബന്ധിത മതപരിവർത്തനം നടത്തിയതായും മത വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് പ്രാഥമിക തെളിവ് ലഭിച്ചിട്ടുണ്ട്.

കേരളീയരായ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധപ്പെടുത്തി രാജ്യം വിടാൻ പ്രേരകമായതിൽ സാക്കിർ നായിക്കിന്റേയും ഐ.ആർ.എഫിന്റേയും പങ്ക് ഔദ്യോദികമായി തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP