Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത് ഭാര്യ അഭിഭാഷകനുമായി മാത്രം സംസാരിക്കാൻ എടുത്ത നമ്പർ പിന്തുടർന്നപ്പോൾ; ഒളിത്താവളം കണ്ടെത്തിയിട്ടും രാത്രി തെരച്ചിൽ നടത്താതെ വളഞ്ഞു കാത്തിരുന്നു; തമിഴ്‌നാട് പൊലീസിനോടു സഹായം തേടി ഡിജിപിയും; ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമർത്ഥ നീക്കങ്ങളിലൂടെ

ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത് ഭാര്യ അഭിഭാഷകനുമായി മാത്രം സംസാരിക്കാൻ എടുത്ത നമ്പർ പിന്തുടർന്നപ്പോൾ; ഒളിത്താവളം കണ്ടെത്തിയിട്ടും രാത്രി തെരച്ചിൽ നടത്താതെ വളഞ്ഞു കാത്തിരുന്നു; തമിഴ്‌നാട് പൊലീസിനോടു സഹായം തേടി ഡിജിപിയും; ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമർത്ഥ നീക്കങ്ങളിലൂടെ

തിരുവനന്തപുരം: പാമ്പാടി എൻജിനിയറിങ് കോളജിൽ ജിഷ്ണു പ്രാണോയി എന്ന വിദ്യാർത്ഥിയെ കോപ്പിയടി ആരോപണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മൂന്നാം പ്രതിയായ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്നു. കോളജ് ചെയർമാൻ കൃഷ്ണദാസും പിആർഒ സഞ്ജിത് വിശ്വനാഥനും മുൻകൂർ ജാമ്യം നേടിയപ്പോൾ ഇതു നിഷേധിക്കപ്പെട്ട ശക്തിവേൽ അടക്കമുള്ള മൂന്നു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞ ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമർത്ഥ നീക്കങ്ങളിലൂടെയാണ്. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകനോട് സംസാരിക്കുന്നതിനായി മാത്രമായി ശക്തിവേലിന്റെ ഭാര്യ ഒരു സിംകാർഡ് എടുത്തിരുന്നു. ഈ രഹസ്യനമ്പർ പിന്തുടർന്നാണ് വലപാട് സിഐ സന്തോഷും മൂന്ന് അംഗ പൊലീസ് സംഘവും കോയമ്പത്തൂരിലെത്തുന്നത്.

ഇന്നലെ രാത്രി വളരെ വൈകി ശക്തിവേൽ ഒളിവിൽ താമസിക്കുന്നത് കോയമ്പത്തൂർ അന്നൂരിലെവിടെയോ ആണെന്ന് ഇവർ കണ്ടെത്തി. എന്നാൽ രാത്രി തിരച്ചിൽ നടത്താൻ കഴിയാത്തതിനാൽ പൊലീസ് സംഘം സംശയം ഉള്ള റസിഡൻഷ്യൽ കോളനി വളഞ്ഞ് നിന്നു. വിവരം അറിഞ്ഞ ഡിജിപി ലോക്നാഥ് ബെഹറ തമിഴ്‌നാട് പൊലീസിനോട് സഹായം അഭ്യർത്ഥിച്ചു. ക്രൈംബ്രാഞ്ച് മേധാവി നിഥിൻ അഗർവാൾ നിയോഗിച്ച സംഘവും, കൊല്ലംകേട് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും രാത്രിയോടെ കോയമ്പത്തൂരിലെത്തി.

ശക്തിവേൽ ഉള്ളത് അന്നൂർ അവിനാശി റോഡിലെ അപാർട്ട്മെന്റ് കെട്ടിടത്തിലെവിടെയോ ആണെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ രാവിലെയോടെ സ്ഥിതീകരിച്ചു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ച പൊലീസ് ഒരു ഫാം ഹൗസ് കെട്ടിടത്തിന് എതിർ വശത്തുള്ള ഐടിസി കെട്ടിടത്തിന് മുന്നിലെത്തി. ശക്തിവേലിന്റെ സുഹൃത്തായ തങ്കബാലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഐടിസി എന്ന് മനസിലാക്കിയതോടെ ഇതിനോട് ചേർന്ന അപാർട്ട്മെന്റിലേക്ക് ഇരച്ച് കയറിയ പൊലീസ് സംഘം ശക്തിവേലിനെ കീഴ്പെടുത്തുകയായിരുന്നു.

പിടിയിലായ ശക്തിവേലിനെ തൃശൂർ പൊലീസ് ക്ലബിലെത്തിച്ചു ചോദ്യംചെയ്യുകയാണ്. മാർച്ച് ഒന്നിന് കോയമ്പത്തൂർ ചിന്നയംപാളയത്ത് വെച്ച് തലനാരിഴക്കാണ് ശക്തിവേൽ രക്ഷപ്പെട്ടത്. വലപ്പാട് സിഐയുടെ സംഘത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസറന്മാരായ ലിജു, സൂരജ്, ജോബ് എന്നീവരുൾപ്പെട്ട സംഘം ആണ് ശക്തിവേലിനെ പിടികൂടിയത്. ജിഷ്ണു കേസിലെ പ്രധാന പ്രതിയായ ശക്തിവേലിനെ പിടികൂടാൻ കഴിഞ്ഞത് കേരളാ പൊലീസിന് അഭിമാനകരമായ നേട്ടം ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP