Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശ്രമം കത്തിച്ചതിന് പിന്നിൽ നമ്പൂതിരി-നായർ സംബന്ധം ആചാരമെന്ന വാദത്തിന് തെളിവില്ല; നാട്ടുകാരുടെ മൊഴികളെല്ലാം തിയറികൾക്ക് വിരുദ്ധവും; സെക്യൂരിറ്റിക്കാരനേയും മകനേയും ചോദ്യം ചെയ്തിട്ടും തുമ്പൊന്നുമില്ല; സിസിടിവി പരിശോധിച്ചും പൊലീസിന് മതിയായി; സാളഗ്രാമത്തിലെ യഥാർത്ഥ വില്ലൻ മറഞ്ഞു തന്നെ ഇരിക്കും; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിൽ അന്വേഷണം മതിയാക്കാൻ പൊലീസ്

ആശ്രമം കത്തിച്ചതിന് പിന്നിൽ നമ്പൂതിരി-നായർ സംബന്ധം ആചാരമെന്ന വാദത്തിന് തെളിവില്ല; നാട്ടുകാരുടെ മൊഴികളെല്ലാം തിയറികൾക്ക് വിരുദ്ധവും; സെക്യൂരിറ്റിക്കാരനേയും മകനേയും ചോദ്യം ചെയ്തിട്ടും തുമ്പൊന്നുമില്ല; സിസിടിവി പരിശോധിച്ചും പൊലീസിന് മതിയായി; സാളഗ്രാമത്തിലെ യഥാർത്ഥ വില്ലൻ മറഞ്ഞു തന്നെ ഇരിക്കും; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിൽ അന്വേഷണം മതിയാക്കാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ച പ്രതികളെ തേടിയിറങ്ങിയ പൊലീസ് അക്ഷരാർത്ഥത്തിൽ കുടുങ്ങി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്.. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു. ഈ സാഹചര്യത്തിൽ ആശ്രമ അന്തേവാസികളുടെയും സ്വാമി സന്ദീപാനന്ദഗിരിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമിയും സിപിഎമ്മുകാരാണെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകരും ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ മുൻ സുരക്ഷാ ജീവനക്കാരൻ മോഹനനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും സിപിഎമ്മുകാരായിരുന്നു. ഇവർക്ക് സ്വാമിയുമായി വൈരാഗ്യമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുരക്ഷാ ജീവിക്കാരനെ പിരിച്ചു വിട്ടതിന്റെ അടുത്ത ദിവസമാണ് ആശ്രമത്തിൽ തീ കത്തിയത്. സിസിടിവിയെല്ലാം ഓഫാകുകയും ചെയ്തിരുന്നു. ഇതെല്ലാം മോഹനനിൽ നിന്ന് അറിഞ്ഞ് പരിവാറുകാർ നടത്തിയ അക്രമണമാണ് ഇതെന്നാണ് സ്വാമി പൊലീസിനോട് പറഞ്ഞത്.

ആശ്രമത്തിൽ ഉണ്ടായത് എന്തെന്നതിൽ പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായും സൂചനയുണ്ട്. എന്നാൽ ഈ സംശയങ്ങളുമായി അന്വേഷണം മുന്നോട്ട് പോകേണ്ടതില്ലെന്നാണ് മുകൾ തട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. സ്വാമി വിദേശ യാത്രയ്ക്ക് പോയതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഏതായാലും ഇനി അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകില്ലെന്നാണ് സൂചന. പരിസരത്തെ സിസിടിവിയിൽ ഒന്നും പെടാതെ അക്രമി എങ്ങനെ സാളഗ്രാമം ആശ്രമത്തിലെത്തിയെന്നത് പൊലീസിനും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വീടിന് പുറകിലെ ആറ്റിലൂടെ അക്രമി നീന്തിയെത്താനുള്ള സാധ്യതയും ഉണ്ട്.

ആശ്രമത്തിന് ചുറ്റുമുള്ള രണ്ടര കിലോമീറ്റർ മേഖലയിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിശദീകരണം. സി.സി.ടി.വി. ദ്യശ്യങ്ങളോടൊപ്പം നാട്ടുകാരുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധന ഫലവും ലഭിച്ചു. ആശ്രമത്തിന് ചുറ്റുമുള്ള മൊബൈൽ ടവറുകൾക്കുകീഴിൽ വന്ന മൊബൈൽ സന്ദേശങ്ങളും ഫോൺകോളുകളും പരിശോധിച്ചു. പന്തളം രാജാവും തന്ത്രിയും രാഹുൽ ഈശ്വറും ആർ എസ് എസുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സ്വാമി ആരോപിച്ചിരുന്നത്. ഇതിനിടെ സാളഗ്രാമത്തിന് ഹോംസ്‌റ്റേ രജിസ്‌ട്രേഷൻ ഉള്ളതായും തെളിഞ്ഞു. പൊലീസിന് കിട്ടിയ സമീപവാസികളുടെ മൊഴിയും സന്ദീപാനന്ദഗിരിക്ക് എതിരായിരുന്നു.

ഏറെക്കാലമായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ട സ്വാമി സന്ദീപാനന്ദഗിരി. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കാൻ സംഘപരിവാറിന് പ്രകോപനമായത് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ആർഎസ്എസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഇടപെടലുകളാണെന്ന് സിപിഎമ്മും ആരോപിച്ചിരുന്നു ചാനല സംവാദങ്ങളിലും ചർച്ചകളിലും ആർഎസ്എസ് വക്താക്കളുടെ വാദങ്ങളുടെ മുനയൊടിക്കാൻ സ്വാമിക്ക് കരുത്തായത് ഹിന്ദു ധർമശാസ്ത്രത്തിലെ പാണ്ഡിത്യമാണ്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കരുത് എന്നുവാദിച്ച കോൺഗ്രസ്ബിജെപി നേതാക്കളുടെയും സവർണരാഷ്ട്രീയത്തിന്റെ വക്താക്കളുടെയും വാദങ്ങൾക്ക് ഹിന്ദുപ്രമാണഗ്രന്ഥങ്ങൾ ഉദ്ധരിച്ച് സ്വാമി സന്ദീപാനന്ദഗിരി മറുപടി നൽകിയതും സിപിഎം ചർച്ചകളിൽ നിറഞ്ഞു.

അവതാരകയും താഴമൺ തന്ത്രികുടുംബാംഗം രാഹുൽ ഈശ്വറിന്റെ ഭാര്യയുമായ ദീപ രാഹുൽ ഈശ്വർ പങ്കെടുത്ത ചർച്ചയിൽ ശാസ്താവ് അയ്യപ്പൻ എന്നീ ദേവതാ സങ്കൽപ്പങ്ങളെക്കുറിച്ച് സന്ദീപാനന്ദഗിരി വിവരിക്കുന്ന വീഡിയോക്ക് സോഷ്യൽമീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. അയ്യപ്പന് പൂർണ, പുഷ്‌കല എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു എന്ന സങ്കൽപ്പമുണ്ടെന്നും ഇവരുടെ പേരിൽ തിരുവനന്തപുരത്ത് ക്ഷേത്രമുള്ള കാര്യവും സ്വാമി ചൂണ്ടിക്കാട്ടി. അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചതോടെ അയ്യപ്പനും ശാസ്താവും ഒന്നായിത്തീർന്നുവെന്നും ശാസ്താവിന് പ്രഭ എന്ന ഭാര്യയും സത്യകൻ എന്ന മകനും ഉണ്ടെന്നും സ്വാമി പറഞ്ഞു. ശബരിമലയിലെ മൂർത്തി എന്താണെന്നുള്ളതിന്റെ ആധികാരിക പ്രമാണമായ ശബരിമലധ്യാനത്തിൽ എവിടെയും നൈഷ്ഠിക ബ്രഹ്മചാരിയായ മൂർത്തീ സങ്കൽപ്പത്തെക്കുറിച്ച് പറയുന്നില്ലെന്നും ആ ചർച്ചയിൽ സ്വാമി വിശദീകരിച്ചിരുന്നു.

മറ്റൊരു ചർച്ചയിൽ ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കപ്പെടുന്നവയാണ് എന്നതിന് തെളിവായി നമ്പൂതിരിനായർ സമുദായങ്ങളിൽ നിലനിന്നിരുന്ന സംബന്ധം എന്ന ആചാരം ഇപ്പോൾ ഇല്ലാത്തതിനെപ്പറ്റിയും സന്ദീപാനന്ദഗിരി വിശദീകരിച്ചിരുന്നു. ആധുനിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് രാഹുൽ ഈശ്വറും രാഹുലുമടക്കമുള്ളവർ സംബന്ധം എന്ന ആചാരം ഉപേക്ഷിച്ച് വിവാഹം എന്ന പൊതുഅംഗീകാരമുള്ള സമ്പ്രദായത്തിലേക്ക് മാറിയത് എന്നും സ്വാമി ചൂണ്ടിക്കാട്ടി. ഇതാണ് സന്ദീപാനന്ദഗിരിയുടെ വീട് ആക്രമണത്തിന് പിന്നിലെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ ആശ്രമത്തിന് ചുറ്റുമുള്ളവരുടെ മൊഴികൾ സ്വാമിക്ക് എതിരായിരുന്നു.

അവർ ആശ്രമത്തിനെതിരെ ചില സംശയങ്ങളും ഉയർത്തി. സിസിടിവി ഓഫായിരുന്നതും പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം വഴിവിട്ടത്. സർക്കാരിന് വേണ്ടപ്പെട്ടയാളായതു കൊണ്ട് അന്വേഷണത്തിൽ മതിയായ കരുതലും എടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP