Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളികകൾ പണിയുകയും ആഡംബരകാറുകൾ വീട്ടുമുറ്റത്ത് നിരത്തുകയും ചെയ്ത യുവതി താരമായത് ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കിയപ്പോൾ; ഒടുവിൽ സാന്ദ്ര തോമസ് ജപ്തിയായ വീട് പണയം വച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയപ്പോൾ പൊലീസിന് വീണ്ടുവിചാരം; മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നേതാവ് അടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ വഴിത്തിരിവ്

ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളികകൾ പണിയുകയും ആഡംബരകാറുകൾ വീട്ടുമുറ്റത്ത് നിരത്തുകയും ചെയ്ത യുവതി താരമായത് ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കിയപ്പോൾ; ഒടുവിൽ സാന്ദ്ര തോമസ് ജപ്തിയായ വീട് പണയം വച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയപ്പോൾ പൊലീസിന് വീണ്ടുവിചാരം; മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നേതാവ് അടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ വഴിത്തിരിവ്

സുവർണ.പി.എസ്‌

കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടനെ കൊച്ചിയിലെ സിപിഎം നേതൃത്വത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസ്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ സാന്ദ്ര തോമസാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കറുകപ്പിള്ളി സിദ്ദിഖ് അടക്കമുള്ളവർക്കെതിരെ വന്ന പരാതിയും, പിന്നീടുണ്ടായ അറസ്റ്റും വളരെയേറെ വിവാദമാണ് സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ഏഴ് പേരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള നിർണ്ണായക വഴിത്തിരിവാണ് കേസിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിലുണ്ടായിരിക്കുന്ന വഴിത്തിരിവിൽ, നിയമത്തിൽ വിശ്വാസമുണ്ടെന്നും ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ പരാതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനമെന്നും ഇവർ പറയുന്നു. തട്ടിപ്പ് കേസിൽ നടന്ന പൊലീസ് അന്വേഷണത്തിൽ വീഴ്‌ച്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പൊലീസ് പ്രതിയാക്കിയ ഒമ്പതിൽ ഏഴ് പേർക്കും കേസുമായി ബന്ധമില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടെയാണ് കൊച്ചിയിലെ വിവാദമായ കേസിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിലായിരുന്നു എറണാകുളം ജില്ല സിപിഎം നേതൃത്വത്തെ പിടിച്ചുലച്ച യുവതിയുടെ പരാതി എത്തിയത്. അതിനെ തുടർന്ന് കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിർദ്ദേശം നൽകിയതോടെ കറുകപ്പിള്ളി ഡിവൈഎഫ്ഐ നേതാവ് സിദ്ദിഖ് അടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും നാൽപ്പത്തിയൊന്ന് ദിവസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയവർ കേസ് പുനരന്വേഷിക്കുന്നതിനായി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണമാണ് ഇപ്പോൾ നിർണ്ണായകമായിരിക്കുന്നത്. ഒമ്പത് പേരെ പ്രതി ചേർത്ത് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയത കേസിലെ ഏഴ് പേർക്ക് കേസുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ. സിദ്ദിഖിന് പുറമേ കമാലുദീൻ, വിൻസെന്റ്, അജയകുമാർ, നിയാസ് അസീസ്, ഫൈസൽ, സജ്ന എന്നിവരെയാണ് പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി, കൊള്ളയടിച്ചു തുടങ്ങി ആദ്യം ചുമത്തിയ കുറ്റങ്ങൾ ഒന്നും നിലനിൽക്കില്ല എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി തള്ളിക്കളഞ്ഞു. എന്നാൽ ഗൗരവം കുറഞ്ഞ കുറ്റങ്ങൾ ഏഴ് പേരൊഴികെയുള്ള രണ്ട് പ്രതികൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. അന്യായ പലിശ ഈടാക്കി, തെറി വിളിച്ചു, തടഞ്ഞു വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അവശേഷിക്കുന്നത്. ജോഷി, രാജേഷ് എന്നിവരാണ് അവശേഷിക്കുന്ന രണ്ട് പ്രതികൾ.

അതേസമയം കറുകപ്പിള്ളി സിദ്ദിഖ് അടക്കം മറ്റ് ഏഴ് പേരെയും ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്‌ച്ച വിചാരണ നടപടികൾ കോടതിയിൽ തുടങ്ങി. എന്നാൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം സെൻട്രൽ സിഐ എ.അനന്ദ്ലാൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കുടുക്കിയതെന്ന് ആരോപിച്ച് കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ വീണ്ടും മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചിരിക്കുകയാണ്.

അതേസമയം തങ്ങൾക്കെതിരെ കെട്ടിചമച്ച കേസായതുകൊണ്ട് തന്നെ തുടരന്വേഷണവുമായി മുന്നോട്ട് പോയാൽ തങ്ങൾക്ക് നീതി കിട്ടുമെന്ന് തന്നെയായിരുന്നു വിശ്വാസം എന്ന് കേസിൽ നിന്ന് മുക്തരാക്കപ്പെട്ടവർ പറയുന്നു. 2016 ൽ ഉണ്ടായ സംഭവത്തിൽ കേസ് എടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. അനാവശ്യമായി ഉണ്ടായ അറസ്റ്റിൽ നിരവധി കുടുംബങ്ങളിലാണ് ബുദ്ധിമുട്ട് ഉണ്ടായതെന്നും. കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളുടെ പിതാവിന്റെ മരണത്തിന് ഈ അറസ്റ്റ് കാരണമാവുകയും ചെയ്തുവെന്ന് അവർ പറയുന്നു. എന്നാൽ ഇപ്പോൾ നിയമത്തെ വിശ്വാസമാണെന്നും സത്യസന്ധമായാണ് കേസ് മുന്നോട്ട് പോവുന്നതെന്നും പ്രതികളായി മുദ്രകുത്തപ്പെട്ടവർ പറയുന്നു. കൂടാതെ തങ്ങൾ തെറ്റ് ചെയ്യാതെ ജയിലിൽ കിടന്നവരാണെന്നും അതുകൊണ്ടാണ് നിയമ പോരാട്ടത്തിൽ അന്വേഷണം നടത്തി കുറ്റ വിമുക്തരാക്കപ്പെട്ടിരിക്കുന്നതും. ആ ഉറപ്പ് തങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോയതെന്നും മാത്രമല്ല വേറെ അന്വേഷണ ഉദ്യോഗസ്ഥനെ വെച്ച് ഈ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നുവെന്നും കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പറയുന്നു.

എറണാകുളം ബ്രോഡ്വേയിൽ ജുവലറി നടത്തുന്ന കമാലുദീന്റെ അഞ്ച് സെന്റ് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വില നിശ്ചയിച്ച് തനിക്ക് രജിസ്റ്റർ ചെയ്ത് നൽകിയ ശേഷം കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും, തന്റെ വീടിന്റെ രേഖകളും കാറും കൈവശപ്പെടുത്തിയെന്നുമായിരുന്നു സാന്ദ്ര ഡിജിപിക്ക് നൽകിയ പരാതി. മാത്രമല്ല മുഖ്യമന്ത്രിയുടെ സ്വന്തമാളയാണെന്ന് പറഞ്ഞ് കറുകപ്പിള്ളി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ടായിരുന്നു. 2016 ഒക്ടോബറിലാണ് മുൻ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദിഖ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പിള്ളി പോണേക്കരയിലുള്ള അഞ്ച് സെന്റ് ഭൂമിയും മൂന്ന് നിലയുള്ള കെട്ടിടവും 1.75 കോടി രൂപയ്ക്കാണ് സാന്ദ്രാ തോമസിന് നൽകാൻ കരാർ ഉറപ്പിച്ചത്. മാത്രമല്ല തുക കൈമാറാതെയാണ് പരസ്പര വിശ്വാസത്തിൽ ആധാരം രജിസ്റ്റർ ചെയ്ത് നൽകിയത്. ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലമിടപാടിന് നൽകാം എന്ന സാന്ദ്രാ തോമസിന്റെയും ഭർത്താവിന്റെയും വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു ഇതെന്നും, പറഞ്ഞ തീയതിയിൽ തുക നൽകാതെ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയായിരുന്നുവെന്നുമാണ് കേസിൽ പ്രതികളാക്കപ്പെട്ട എറണാകുളം ബ്രോഡ്വെയിലെ തനിമ ഫാഷൻ ജുവല്ലറി ഉടമ കമാലുദീനും ഭാര്യ സജ്നയും അന്ന് പറഞ്ഞിരുന്നത്.

കരാർ പ്രകാരം 2016 ഒഗസ്റ്റ് 24 ന് തുക നൽകാമെന്ന് സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. എന്നാൽ പലവട്ടം വാക്ക് തെറ്റിച്ച ശേഷം ഒക്ടോബർ 22 വരെ കരാർ കാലാവധി നീട്ടി നൽകി. പൊതുപ്രവർത്തകൻ സിദ്ദിഖും മധ്യസ്ഥതയിലെത്തി. ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഇരുപതാം തീയതിയെന്ന് നിശ്ചയിക്കുകയായിരുന്നു. എന്നാൽ പണം നൽകാമെന്ന് പറഞ്ഞ സാന്ദ്ര പരാതി നൽകുകയായിരുന്നു. പിന്നീട് ഈ പരാതി വ്യാജമാണെന്ന് കണ്ടെത്തി. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് യുവ സംരഭക സാന്ദ്ര. എന്തായാലും തുടർന്ന് ഉണ്ടായ അന്വേഷണത്തിൽ ഏഴ് പേർ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതോടെ കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് കേസിൽ അകപ്പെട്ട് അകത്ത് പോയവരുടെ തീരുമാനം.അതേസമയം, കേസിന് അടിസ്ഥാനമായ പരാതി നൽകിയ യുവതി പിന്നീട് ഒത്തിരി തട്ടിപ്പ് കേസുകളിൽ പെടുകയും നിലവിൽ അന്വഷണം നേരിടുകയുമാണ്.

ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കി താരമായ സാന്ദ്ര തോമസ് കുടുങ്ങി

പുരയിടം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ചെന്ന കേസിൽ സാന്ദ്ര തോമസ് അറസ്റ്റിലായത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കുഞ്ഞുമൊയ്തീനിൽനിന്നു വാങ്ങിയെന്നായിരുന്നു പരാതി. എന്നാൽ, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം മറച്ചുവച്ചു .രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. കുഞ്ഞുമൊയ്തീൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സാന്ദ്ര തോമസ് ഇതിനു തയാറായില്ല. ഇതേത്തുടർന്നാണു പരാതിയുമായി കോടതിയിലെത്തിയത്.

സാന്ദ്രയുടെ പരാതിയിൽ 2016 ഒക്ടോബറിലാണ് മുൻ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ബ്രോഡ് വേയിൽ ജൂവലറി നടത്തുന്ന കമാലുദ്ദീന്റെ അഞ്ചു സെന്റ് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വില നിശ്ചയിച്ചു തനിക്കു രജിസ്റ്റർ ചെയ്തു നൽകിയശേഷം കൂടുതൽ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും തന്റെ വീടിന്റെ രേഖകളും കാറും കൈവശപ്പെടുത്തുകയും ചെയ്തെന്നാണു സാന്ദ്ര ഡിജിപിക്കു നൽകിയ പരാതി. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നു പറഞ്ഞു കറുകപ്പിള്ളി സിദ്ദീഖിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇതോടെയാണ് സാന്ദ്ര തോമസ് വിവാദ നായികയായത്.

സാന്ദ്രയുടെ സ്വത്തിലും മറ്റും നേരത്തെ പൊലീസ് വിശദ അന്വേഷണം നടത്തിയിരുന്നു സാധാരണ കുടുംബത്തിൽ ജനിച്ച 26 വയസ്സുകാരി സാന്ദ്ര എങ്ങനെയാണ് ഇത്രയധികം ആഡംബരകാറുകൾ വാങ്ങിയത്, ഇവരുടെ സ്വത്ത് വിവരങ്ങൾ എന്നിവയായിരുന്നു പരിശോധിച്ചത്. എറണാകുളം ബ്രോഡ് വെയിൽ സാന്ദ്ര കമ്പനി എന്ന പേരിൽ ആർട്ടിഫിഷ്യൽ പ്ലാന്റ്സിന്റേയും പൂക്കളുടേയും കച്ചവടമാണ് സാന്ദ്രയ്ക്കുണ്ടായിരുന്നത്. വിവാദത്തിൽപെട്ടതോടെ ഈ സ്ഥാപനമെല്ലാം പ്രതിസന്ധിയിലായി. അറുപത് ലക്ഷത്തിലധികം വിലയുള്ള ജാഗ്വാർ, എൺപത് ലക്ഷത്തിലധികമുള്ള പോഷെ, 9 ലക്ഷത്തിലധികമുള്ള ഇക്കോ സ്പോർട്ട്, 5 ലക്ഷത്തിലധികമുള്ള കവാസാക്കി സൂപ്പർ ബൈക്ക് ഇതെല്ലാം സാന്ദ്രയുടെ പേരിലുള്ള വാഹനങ്ങളാണ്. വെണ്ണലയിൽ സാന്ദ്രയുടെ പുതിയ വീടിന്റെ നിർമ്മാണവും കോടികൾ ചെലവിട്ടായിരുന്നു.

ഡിവൈഎഫ്ഐ നേതാവിനെ സാന്ദ്ര തോമസിന്റെ പരാതിയിലാണ് പിടിച്ചത്. കമാലുദ്ദീന്റെ വീടും അഞ്ച് സെന്റ് സ്ഥലവും ഒരു കോടി രൂപയ്ക്ക് പരാതിക്കാരിക്ക് വില്പന നടത്താൻ കരാറായിരുന്നു. ഇത് പ്രകാരം 50 ലക്ഷം അഡ്വാൻസ് വാങ്ങി. ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്ന ധാരണയിൽ വസ്തു പരാതിക്കാരിക്ക് രജിസ്റ്റർ ചെയ്തു നൽകി. പിന്നീട് മൂന്നാം ദിവസം ജോഷിയും സഹോദരനും ഒഴികെയുള്ള മറ്റ് പ്രതികൾ കമാലുദ്ദീന്റെ നേതൃത്വത്തിൽ സാന്ദ്ര തോമസിന്റെ ബ്രോഡ് വേയിലെ സ്ഥാപനത്തിലും പച്ചാളത്തെ വീട്ടിലും അതിക്രമിച്ച് കയറി സ്ഥലത്തിന് കൂടുതൽ വില നൽകണമെന്നാവശ്യപ്പെട്ടു. 1.25 കോടി രൂപ കൂടി ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്നായിരുന്നു ഭീഷണി.

പരാതിക്കാരിയുടെ പേരിൽ തൃക്കാക്കരയിലുണ്ടായിരുന്ന നാലായിരം സ്‌ക്വയർ ഫീറ്റിന്റെ വീടും എട്ട് സെന്റ് സ്ഥലവും ബലമായി എഴുതി വാങ്ങി. വീട്ടിൽ നിന്ന് ബ്ലാങ്ക് ചെക്കുകളും ഇൻകം ടാക്‌സ് രേഖകളും പ്രതികൾ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ കാർ രണ്ടാം പ്രതി ജോഷിക്ക് പണയപ്പെടുത്തി 30 ലക്ഷം വാങ്ങിയ ശേഷം അത് പലിശയിനത്തിൽ വകയിരുത്തി കമാലുദ്ദീൻ കൈക്കലാക്കി. എന്നൊക്കെയായിരുന്നു മറുപടി. ഈ ആരോപണവും കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായിരുന്നു.

സാന്ദ്ര തോമസിന്റെ പരാതിയിൽ പൊലീസ് കെട്ടിച്ചമച്ച കേസിലാണ് താൻ ജയിലിലായതെന്ന ആരോപണവുമായി ഒന്നാം പ്രതി രംഗത്ത് എത്തിയിരുന്നു. സാന്ദ്ര തോമസുമായുള്ള ഭൂമി ഇടപാടിൽ കബളിപ്പിക്കപ്പെട്ട തങ്ങളെ ആസൂത്രിതമായി കേസിൽ കുടുക്കുകയാണ് ചെയ്തതെന്ന് പ്രതികളാക്കപ്പെട്ട എറണാകുളം ബ്രോഡ്വേയിലെ തനിമ ഫാഷൻ ജൂവലറി ഉടമ കമാലുദ്ദീനും ഭാര്യ സജിനയും ആരോപിച്ചുിരുന്നു. ഇടപ്പള്ളി പോണേക്കരയിൽ അഞ്ച് സെന്റ് ഭൂമിയും മൂന്ന് നിലയുള്ള കെട്ടിടവും 1.75 കോടി രൂപക്ക് സാന്ദ്ര തോമസിന് നൽകാൻ കരാർ ഉറപ്പിക്കുകയും പരസ്പര വിശ്വാസത്തിൽ ആധാരം ചെയ്തുനൽകിയെങ്കിലും തുക കൈമാറിയില്ല.

ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലം ഇടപാടിന് നൽകാം എന്ന സാന്ദ്ര തോമസിന്റെയും ഭർത്താവിന്റെയും വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു ഇതെന്നും എന്നാൽ, പറഞ്ഞ തീയതിയിൽ തുക നൽകാതെ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയുമായിരുന്നെന്നും ഇവർ ആരോപിച്ചിരുന്നു.കരാർ പ്രകാരം 2016 ഓഗസ്റ്റ് 24ന് തുക നൽകാമെന്ന് സാന്ദ്ര തോമസ് സമ്മതിച്ചിരുന്നു. പലവട്ടം വാക്ക് തെറ്റിച്ച ശേഷം ഒക്ടോബർ 22വരെ കരാർ കാലാവധി നീട്ടിനൽകണമെന്ന ആവശ്യവുമായി അവർക്കുവേണ്ടി പൊതുപ്രവർത്തകനായ കറുകപ്പിള്ളി സിദ്ദീഖ് സമീപിച്ചു. ഒടുവിൽ സമ്മർദത്തിന് വഴങ്ങി 20ാം തീയതിയെന്ന് നിശ്ചയിച്ചു. പണം നൽകാമെന്ന് പറഞ്ഞ സന്ദ്ര എന്നാൽ, പിന്നീട് തങ്ങൾക്കെതിരെ പരാതി നൽകുകയായിരുന്നെന്ന് കമാലുദ്ദീൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP