Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയ വിവാഹത്തിൽ പ്രശ്‌നം തുടങ്ങുന്നത് കാമുകൻ എത്തിയപ്പോൾ; ഭർത്താവിനെ വീട്ടിലേക്ക് വരുത്തിയത് കുറ്റം തലയിൽ കെട്ടി വയ്ക്കാൻ; ഇരുട്ടിൽ കടൽ തീരത്ത് എത്തി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിഞ്ഞ മാതൃ മനസ്സ്; കുഞ്ഞ് കരഞ്ഞതോടെ പാറയിലേക്ക് കുട്ടിയെ വീണ്ടും എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി മടക്കം; തയ്യിലിൽ ശരണ്യയുടേത് സമാനതകളില്ലാത്ത ക്രുരത; നിർണ്ണായകമായത് വസ്ത്രത്തിലെ ഉപ്പ്! അമ്മയെ കുടുക്കിയത് ദൈവത്തിന്റെ കൈയൊപ്പുള്ള ഫോറൻസിക് തെളിവ്

പ്രണയ വിവാഹത്തിൽ പ്രശ്‌നം തുടങ്ങുന്നത് കാമുകൻ എത്തിയപ്പോൾ; ഭർത്താവിനെ വീട്ടിലേക്ക് വരുത്തിയത് കുറ്റം തലയിൽ കെട്ടി വയ്ക്കാൻ; ഇരുട്ടിൽ കടൽ തീരത്ത് എത്തി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിഞ്ഞ മാതൃ മനസ്സ്; കുഞ്ഞ് കരഞ്ഞതോടെ പാറയിലേക്ക് കുട്ടിയെ വീണ്ടും എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി മടക്കം; തയ്യിലിൽ ശരണ്യയുടേത് സമാനതകളില്ലാത്ത ക്രുരത; നിർണ്ണായകമായത് വസ്ത്രത്തിലെ ഉപ്പ്! അമ്മയെ കുടുക്കിയത് ദൈവത്തിന്റെ കൈയൊപ്പുള്ള ഫോറൻസിക് തെളിവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലയാളിയെ വീണ്ടും കരയിപ്പിച്ച് ഒരു അമ്മ. കാമുകനൊപ്പം ജീവിക്കാൻ കൈക്കുഞ്ഞിനെ കൊന്ന് കടലിൽ എറിയുന്ന മാതൃത്വം. തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയുമ്പോൾ ഞെട്ടുന്നത് മലയാളിയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാവ് ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.

പ്രണവും ശരണ്യയും രണ്ടുവർഷം മുൻപ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നു. ഞായറാഴ്ച രാത്രിയും ഇവർതമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞിരുന്നു. ഇതെല്ലാം ശരണ്യ ബോധപൂർവ്വം ഉണ്ടാക്കിയതായിരുന്നു. ഭർത്താവിന്റെ മേൽ കുറ്റം അടിച്ചേൽപ്പിക്കാനുള്ള തന്ത്രം. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു അമ്മയെന്ന് പൊലീസ് കണ്ടെത്തിയത് ചോദ്യം ചെയ്യലിലും ശാസ്ത്രീയ പരിശോധനയിലും കൂടെയാണ്. കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.

പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതിനാൽ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി കൊലപാതകത്തിനു തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തി. പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി. കുഞ്ഞിനെ കരിങ്കൽക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞാണു കൊലപ്പെടുത്തിയത്. കല്ലിൽ ശക്തിയായി തലയിടിച്ചാണു കുഞ്ഞിന്റെ മരണം. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശരണ്യയുടെ കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. അമ്മ ഒറ്റയ്ക്ക് നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിൽ. തിങ്കളാഴ്ച രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാൻ. രാത്രി വൈകി കുഞ്ഞിന് പാൽകൊടുത്തിരുന്നു. പുലർച്ചെ ആറിന് ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറഞ്ഞിരുന്നു. അച്ഛൻ അറിയാതെ കുട്ടിയുമായി കടപ്പുറത്ത് പോവുകയായിരുന്നു അമ്മ. പിന്നെ കൊലപാതകവും.

രാവിലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്. ഇരുട്ടിൽ കടൽ തീരത്ത് എത്തിയ ശരണ്യ പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കടൽ ഭിത്തിയിലെ പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിയുക ആയിരുന്നു. കുഞ്ഞ് കരഞ്ഞതോടെ ഒരിക്കൽ കൂടി താഴെ ഇറങ്ങി പറയിലേക്ക് കുട്ടിയെ എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി. പിന്നീട് ആണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. കുട്ടിയെ കാണാതയതോടെ എല്ലാ കുറ്റവും ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നു.

ശരണ്യയുടെ സഹോദരനാണ് കുട്ടിയുടെ അച്ഛനിലേക്ക് കുറ്റം ആരോപിച്ചത്. വീട്ടിനുള്ളിലെ മുറിയിൽ അച്ഛനും കുട്ടിയും ഉറങ്ങാൻ കിടന്നു. അമ്മ രാവിലെ കുട്ടിക്ക് പാൽ കൊടുത്ത ശേഷം ഹാളിലായിരുന്നു കിടന്നത്. മുറി അകത്തു നിന്ന് പൂട്ടിയിരു്ന്നു. അതുകൊണ്ട് തന്നെ അച്ഛൻ അറിയാതെ കുട്ടി പുറത്തു പോകില്ലെന്നും അച്ഛനാണ് കൊന്നതെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. അതാണ് ഇപ്പോൾ കള്ളമെന്ന് തളിയുന്നതും ശരണ്യ അറസ്റ്റിലാകുന്നതും.

ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്. 'ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസിൽ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു. ശരണ്യയും ഭർത്താവ് പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളംകുടിച്ച ശരണ്യ, ഒടുവിൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അടച്ചിട്ട വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നൽകി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യല്ലിൽ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസ് ആശയക്കുഴപ്പത്തിലാക്കി. എന്നാൽ ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറൻസിക് പരിശോധനഫലത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവിൽ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു.

സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനകൾക്കായി ശേഖരിച്ചിരുന്നു. കടൽഭിത്തിക്കരികിൽ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തിൽ കടലിൽ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണൽതരികളോ ഉണ്ടാകും. ഇക്കാര്യങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങൾ ശേഖരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ കമഴ്ന്നു കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെയാണ് പ്രണവിന്റെ വീട്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അമ്മയെ കുടുക്കാനുള്ള നിർണായക തെളിവ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP