Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞ് അമ്മ കൊന്നത് കാമുകന്റെ ക്രൂരതയിൽ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്; കസ്റ്റഡിയിൽ നിന്ന് നിധിനെ വിട്ടയയ്ക്കാത്തത് അറസ്റ്റ് രേഖപ്പെടുത്താൻ തന്നെ; ഡിവൈഎസ് പി നടത്തുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാകും

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞ് അമ്മ കൊന്നത് കാമുകന്റെ ക്രൂരതയിൽ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്; കസ്റ്റഡിയിൽ നിന്ന് നിധിനെ വിട്ടയയ്ക്കാത്തത് അറസ്റ്റ് രേഖപ്പെടുത്താൻ തന്നെ; ഡിവൈഎസ് പി നടത്തുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാകും

ആർ പീയൂഷ്

കണ്ണൂർ: ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ മാതാവിന്റെ കാമുകനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ശരണ്യയുടെ കാമുകൻ നിധിനെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ പങ്കുണ്ട് എന്ന തരത്തിലുള്ള മൊഴി ലഭിച്ചതായാണ് വിവരം. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഉച്ചയോടെ കണ്ണൂർ ഡി.വൈ.എസ്‌പി സ്റ്റേഷനിലെത്തും.

കൊലപാതകത്തിന് പ്രേരണ നൽകി എന്നാണ് നിധിന്റെയും ശരണ്യയുടെയും മൊഴിയിൽ നിന്നും പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. വളരെ സെൻസേഷണലായ കേസായതിനാൽ സൂഷ്മതയോടെയേ അറസ്റ്റിലേക്ക് നീങ്ങൂ എന്നാണ് കണ്ണൂർ ഡി.വൈ.എസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞത്. കൊലപാതകം നടന്ന വിവരം നിധിൻ ആദ്യം അറിഞ്ഞിരുന്നില്ല എന്നതിന്റെ തെളിവാണ് ശരണ്യയെ കസ്റ്റഡിയിലെടുത്തപ്പോൾ നിധിന്റെ ഫോൺ കോൾ വന്നത്. എന്നിരുന്നാലും മുൻപ് ആസൂത്രണം ചെയ്തിരുന്നുവോ എന്നും മനസ്സിലാക്കണം. അതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് നീങ്ങൂ എന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

24 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിൽ നിന്നും അറസ്റ്റിലേക്ക് പോകുകയാണ് എന്ന് തന്നെയാണ് അനുമാനിക്കാൻ കഴിയുക. ശരണ്യയോട് തന്റെ ഒപ്പം ഇറങ്ങിവരാൻ നിധിൻ നിർബന്ധിച്ചിരുന്നതായും ശരണ്യ മൊഴിയിൽ പറയുന്നുണ്ട്. ആദ്യം നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്ഥമായ മൊഴിയാണ് ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ശരണ്യ നൽകിയിരിക്കുന്നത്. ഇത് പൊലീസിനെ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ശരണ്യ ഇടയ്ക്കിടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

എല്ലാം പോയി, എനിക്ക് ആരുമില്ല എന്നും ഇടയ്ക്കിടെ പറയുന്നുണ്ട്. കണ്ണൂർ സിറ്റി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ സതീശന്റെ നേത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. നിധിന്റെ മൊഴിയെടുത്തതിന് ശേഷം ശരണ്യയുടെ അടുത്തെത്തി മൊഴി രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളിലെ വ്യത്യാസം നോക്കിയതിന് ശേഷമാണ് ചോദ്യം ചെയ്യൽ കരുതലോടെ തന്നെയാണ് പൊലീസ് നീങ്ങുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കാമുകനെയും പ്രതി ചേർക്കുകയുള്ളൂ.

കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തതെന്ന് കൊലപ്പെടുത്തിയ ശരണ്യ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ നിധിൻ വരുതിയിലാക്കിയത്. ഇതിനായി ഫേസ്‌ബുക്കിലെ ഫോട്ടോ എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടാതെ എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത് എന്നുമാണ് ശരണ്യ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കാമുകനായ നിധിനെ പൊലീസ് ചോദ്യം ചെയത് വരികയാണ്.

ഇന്നലെ ഉച്ചയോടെയാണ് ശരണ്യയെ പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങിയത്. സ്റ്റേഷനിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് എല്ലാത്തിനും കാരണക്കാരൻ വാരത്തെ കാമുകൻ ആണ് എന്ന് ശരണ്യ മൊഴി നൽകിയത്. സ്റ്റേഷനിൽ ഭർത്താവ് പ്രണവ് എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇതിന് ശേഷമാണ് പൊലീസിന്് നിധിനെതിരെ മൊഴി നൽകിയത്. ഇതോടെ നിധിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വച്ച് നിധിന് നേരെ പ്രണവ് ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു. എന്റെ കുടുംബം തകർത്തു കളഞ്ഞല്ലോടാ എന്ന് പറഞ്ഞായിരുന്നു നിധിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതോടെ പൊലീസും സുഹൃത്തുക്കളും വേഗം പ്രണവിനെ തടഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ നടന്നില്ല.

നിധിൻ നൽകിയ മൊഴിയും ശരണ്യ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. അതിനാലാണ് മണിക്കൂറുകളായി നിധിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു നിധിൻ. എന്നാൽ ഇന്ന് ശരണ്യ നിധിനെതിരെ മൊഴി നൽകിയതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP