Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയുടേയും സീരിയലിന്റേയും പേരിൽ ചൂഷണം ചെയ്ത് ഒഴിവാക്കിയപ്പോൾ കേസ് കൊടുത്ത് കല്ല്യാണം നടത്തി; വിവാഹ ശേഷം നിരന്തരം കലഹിച്ചപ്പോൾ അമ്മ ആത്മഹത്യ ചെയ്തു; ഭർത്താവ് ആഡംബര ജീവിതം നടത്തി സുഖിച്ചു; പട്ടിണി കൂടിയായപ്പോൾ നിവർത്തിയില്ലാതെ ശരണ്യ തൂങ്ങി മരിച്ചു; അയലത്തെ സുന്ദരിയുടെ സഹസംവിധായകന്റെ ഭാര്യയുടെ ആത്മഹത്യ ഗത്യന്തരമില്ലാതെ

സിനിമയുടേയും സീരിയലിന്റേയും പേരിൽ ചൂഷണം ചെയ്ത് ഒഴിവാക്കിയപ്പോൾ കേസ് കൊടുത്ത് കല്ല്യാണം നടത്തി; വിവാഹ ശേഷം നിരന്തരം കലഹിച്ചപ്പോൾ അമ്മ ആത്മഹത്യ ചെയ്തു; ഭർത്താവ് ആഡംബര ജീവിതം നടത്തി സുഖിച്ചു; പട്ടിണി കൂടിയായപ്പോൾ നിവർത്തിയില്ലാതെ ശരണ്യ തൂങ്ങി മരിച്ചു; അയലത്തെ സുന്ദരിയുടെ സഹസംവിധായകന്റെ ഭാര്യയുടെ ആത്മഹത്യ ഗത്യന്തരമില്ലാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ-സീരിയൽ സഹ സംവിധായകൻ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണൻ ആത്മഹത്യ ചെയ്തത് ജീവിത ദുഃഖങ്ങളിൽ മനംനൊന്ത് തന്നെ. രഞ്ജിത്തിന്റെ സുഖ ജീവിതമാണ് ശരണ്യയെ ഗതി കേടിലേക്ക് തള്ളിവിട്ടത്. ഇതോടെ പുളിയറക്കോടം മൈലാടി അങ്കൺവാടിക്ക് സമീപത്തെ വീട്ടിൽവച്ച് ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത് റൂമിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയിൽ കണ്ടതോടെ രഞ്ജിത് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവിൽ മനോരമയിലെ സിബിഐ ഡയറി എന്ന പരിപാടിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് രഞ്ജിത്ത് മൗക്കോട് ഇപ്പോൾ. ഇവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ശരണ്യയും തലസ്ഥാനത്തേക്ക് താമസത്തിന് എത്തുന്നത്. ശരണ്യയെ തെറ്റിധരിപ്പിച്ച് പ്രണയിക്കുകയായിരുന്നു ഇയാൾ. പിന്നീട് കൈയൊഴിയാൻ ശ്രമിച്ചു. ഇതോടെ പൊലീസിൽ പരാതിയായി. ഇതിന് ശേഷമായിരുന്നു വിവാഹം. പിന്നീട് എന്നും കുടുംബ കലഹമായിരുന്നു ഇതിൽ മനം നൊന്ത് രഞ്ജിത്തിന്റെ  അമ്മയുടെ ആത്മഹത്യയും വന്നു. ഇതോടെ ശരണ്യ തീർത്തും ഒറ്റപ്പെട്ടു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശരണ്യ ശ്രമവും നടത്തി. അത് വിജയിച്ചില്ല.

രഞ്ജിത്തിന്റേത് സാധാരണ കുടുംബമായിരുന്നു. എന്നാൽ ആഡംബരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സിനിമയിൽ അവസരം തേടി എത്തുന്ന പെൺകുട്ടികളേയും കറക്കിയെടുത്തു. സിനിമാ മേഖലയിലെ പ്രമുഖനെന്ന വ്യാജേനയായിരുന്നു ഇത്. പലരേയും സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു. ഇതെല്ലാം ശരണ്യയെ വേദനിപ്പിച്ചിരുന്നു. ഇതാണ് വീണ്ടുമൊരു ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. സിനിമാ മേഖലയിലെ ബന്ധങ്ങളുപയോഗിച്ചാണ് സ്ത്രീകളുമായി രഞ്ജിത്ത് ബന്ധം സ്ഥാപിക്കാറുണ്ടായിരുന്നത്.

ഇതിന്റെ പേരിൽ കുടുംബത്തിൽ വഴക്ക് സ്ഥിരമായിരുന്നു ഇതിനിടെ കുട്ടിയുടെ സ്വർണം പണയം വയ്ക്കുകയും ചെയ്തു. ഇത് എടുത്ത് നൽകാൻ ആവശ്യപ്പെട്ടത് വലിയ തർക്കങ്ങൾക്കിടയാക്കി. വീട്ടിൽ പോകുന്നതിന് മുമ്പ് സ്വർണം കൂടിയേ തീരൂവെന്ന് ശരണ്യ വാശി പിടിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. സാമ്പത്തികമായ ചില പ്രശ്നങ്ങളും അതേച്ചൊലി ഉണ്ടായ വഴക്കുമാണ് ശരണ്യ നാരായണനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി വിളപ്പിൽശാല പൊലീസ് മറുനാടനോട് വ്യക്തമാക്കി. രണ്ടു മക്കളാണ് കണ്ണൂർ സ്വദേശികളായ ഈ ദമ്പതികൾക്ക് ഉള്ളത്. ആറുവയസ്സുകാരി അദ്രിമയും രണ്ടുവയസ്സുകാരി അദിത്രിയും.

അതിനിടെ ശരണ്യ നാരായണന്റെ മരണത്തിൽ ദുരൂഹത എന്ന് ആരോപണവും ശക്തമാണ്. മരണത്തിന് ഏതാനം നാളുമുമ്പ് ശരണ്യ തന്റെ ഫേസ്‌ബുക്കിൽ ഇട്ട് പോസ്റ്റാണ് ഈ ആരോപണത്തിന് അടിസ്ഥാനം എന്നു പറയുന്നു. ഭർത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോ സഹിതം ഡിസംബർ 10 നായിരുന്നു ശരണ്യം ഈ പോസ്റ്റ് ഇട്ടത്. ഇങ്ങനൊരു പരിചയപെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു.. പക്ഷെ ഇന്നെനിക്കു വന്ന ചില പേഴ്സണൽ മെസ്സേജ് കാരണം ഞാൻ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു... ഇതെന്റെ ഭർത്താവ് ഞമിഷശവേ ങീൗസീറ ഇശിലാമ.െ.. ഇന്നീ നിമിഷം വരെ ഞങ്ങൾ ഭാര്യാഭർത്താവ് തന്നെയാണ്... ഒരുമിച്ചു ജീവിക്കുന്നും ഉണ്ട്... പിരിയുമ്പോൾ അറിയിക്കാം.... അപ്പോൾ കട്ടിലുപിടിക്കാൻ വന്നാമതി.

പോസ്റ്റ് കണ്ട് എന്താണ് ഇങ്ങനെ ഇടാനുള്ള കാരണം എന്നു പല സുഹൃത്തുക്കളും ചോദിച്ചപ്പോൾ അതിനു കാരണം ഉണ്ട് എന്നും പിന്നീടു മനസിലാകും എന്നും ശരണ്യ പറയുന്നുണ്ട്. ഇതിൽ ദുസ്സൂചനയുണ്ടല്ലോ എന്താണ് അത് എന്നും ചോദിച്ച സുഹൃത്തിനോട് എല്ലാം ഫോണിൽ പറയാം ഇവിടെ കുറിക്കാൻ കഴിയില്ല എന്നും ശരണ്യ പറയുന്നു. ഈ ഫേസ്‌ബുക്ക് പോസ്റ്റാണു ശരണ്യയുടെ മരണത്തിലെ ദുരൂഹതയിലേയ്ക്കു വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രശ്‌നങ്ങൾ സജീവമായിരുന്നുവെന്ന വിലയിരുത്തലും എത്തുകയാണ്.

സീരിയലുകൾക്ക് പുറമെ സ്വതന്ത്രമായി സിനിമയും ചെയ്തിട്ടുണ്ട് രഞ്ജിത്ത്. ചില പരസ്യ ചിത്രങ്ങളും സ്വന്തമായി ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ ശരണ്യയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകി സംസ്‌ക്കരിച്ചു. പയ്യന്നൂരുകാരിയാണ് ശരണ്യ. രഞ്ജിത്ത് കണ്ണൂർ ചെറുപുഴ സ്വദേശിയാണ് രഞ്ജിത് മൗക്കോട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP