Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെർക്കളയിൽ മത്സ്യ വിൽപ്പനക്കാരിയായി സരസ്വതി ചന്ദ്രുവുമായി പരിചയപ്പെട്ടു; പ്രണയം പൂത്തപ്പോൾ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ യുവതിക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധം; അവിഹിതബന്ധം നേരിൽ കണ്ടപ്പോൾ കുത്തിക്കൊലപ്പെടുത്തി ചന്ദ്രു; ഒ കാസർകോട് വെച്ച് കർണാടക സ്വദേശിനി കൊല്ലപ്പെട്ടത് അവിഹിത ബന്ധത്തെ തുടർന്നെന്ന് അന്വേഷണം സംഘം

ചെർക്കളയിൽ മത്സ്യ വിൽപ്പനക്കാരിയായി സരസ്വതി ചന്ദ്രുവുമായി പരിചയപ്പെട്ടു; പ്രണയം പൂത്തപ്പോൾ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ യുവതിക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധം; അവിഹിതബന്ധം നേരിൽ കണ്ടപ്പോൾ കുത്തിക്കൊലപ്പെടുത്തി ചന്ദ്രു; ഒ കാസർകോട് വെച്ച് കർണാടക സ്വദേശിനി കൊല്ലപ്പെട്ടത് അവിഹിത ബന്ധത്തെ തുടർന്നെന്ന് അന്വേഷണം സംഘം

രഞ്ജിത്ത് ബാബു

കാസർഗോഡ്: കർണ്ണാടക സ്വദേശിനിയായ സരസ്വതിയെ അതേ നാട്ടുകാരനായ ചന്ദ്രു രമേഷ് കമ്പളെ എന്ന സുനിൽ കൊലപ്പെടുത്താൻ കാരണം മറ്റൊരു യുവാവുമായി അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന്. നാട്ടിൽ മക്കളും കുടുംബവുമുള്ളവരായിരുന്നു കൊല്ലപ്പെട്ട സരസ്വതിയും ചന്ദ്രുവും. കാസർഗോഡ് വിദ്യാ നഗർ -ചാല റോഡിലെ വാടക മുറിയിൽ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു ഇരുവരും. കർണ്ണാടക ബൽഗാമിന് സമീപത്തെ കാസബാഡികയിലാണ് ചന്ദ്രു രമേഷിന്റെ സ്ഥലം. അടുത്ത ഗ്രാമമായ ബൻഡൂർ സ്വദേശിയാണ് സരസ്വതി. കഴിഞ്ഞ 17 ന് രാത്രിയാണ് സരസ്വതി വാടക മുറിയിൽ കൊല്ലപ്പെട്ടത്. സംഭവ ശേഷം ചന്ദ്രുവിനെ കാണാതായതോടെ അയാൾ തന്നെയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ട് പോയത്. ഒടുവിൽ തീർത്ഥ ഹള്ളിയിൽ വെച്ച് ചന്ദ്രു അറസ്റ്റിലാവുകയും ചെയ്തു.

കൊലപാതകത്തിന് തൊട്ടു തലേ ദിവസം സരസ്വതിയും മറ്റൊരു യുവാവുമായി അവിഹിത ബന്ധം ചന്ദ്രു കണ്ടതാണ് കൃത്യത്തിന് കാരണമായതെന്ന് ചന്ദ്രു പൊലീസ് നൽകിയ മൊഴിയിൽ പറയുന്നു. 17 ന് രാത്രി മറ്റൊരു യുവാവും സരസ്വതിയും മുറിയിൽ വെച്ച് ബന്ധപ്പെടുന്നത് നേരിൽ കണ്ട ചന്ദ്രു രണ്ടു പേരേയും അക്രമിക്കാൻ മുതിർന്നിരുന്നു. യുവാവ് ഓടി രക്ഷപ്പെങ്കിലും അന്ന് രാത്രി തന്നെ സരസ്വതിയെ ചവിട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു. സരസ്വതിയുടെ മരണം ഉറപ്പായ ശേഷം തങ്ങൾ നാട്ടിലേക്ക് പോവുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നും പറഞ്ഞാണ് മുറിയുടെ ഉടമക്ക് താക്കോൽ നൽകി ചന്ദ്രു നാട്ടിലേക്ക് പോയത്.

രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് 20 ാം തീയ്യതി മുറി തുറക്കാൻ ഉടമയെത്തിയപ്പോൾ മുറിയിൽ നിന്നും ദുർഗന്ധം വമിക്കുകയായിരുന്നു. സംശയം തോന്നി മുറി തുറന്നപ്പോൾ സരസ്വതി മരിച്ച നിലയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവും വാരിയെല്ലുകൾ തകർന്നതുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. എന്നാൽ കൊലപാതകത്തിലെ ദുരൂഹത വിട്ട് മാറിയില്ല. ചന്ദ്രുവാണോ അല്ല മറ്റാരെങ്കിലുമാണോ ഈ ക്രൂരകൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിരുന്നില്ല.

കാസർഗോഡ് ഇന്റർ ലോക്ക് പണി ചെയ്യുന്ന ചന്ദ്രുവിനെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് അന്വേഷണം ചന്ദ്രുവിലേക്ക് നീങ്ങിയത്. എ.എസ്. പി. ഡി. ശില്പയുടെ അന്വേഷണ ചുമതലയിൽ കാസർഗോഡ് സിഐ. വി.വി. മനോജും സംഘവും കർണ്ണാടകത്തിൽ വെച്ച് ചന്ദ്രുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ ശേഷം ചന്ദ്രുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചെർക്കളയിൽ നേരത്തെ മത്സ്യ വിൽപ്പനക്കാരിയായി സരസ്വതി ജോലി നോക്കവേയാണ് ചന്ദ്രുവിനെ പരിചയപ്പെട്ടത്.

പരിചയം പ്രണയമായി വളരുകയും തുടർന്ന് രണ്ട് മാസത്തിലേറെയായി ഇരുവരും ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. അന്വേഷണ സംഘത്തിൽ എഎസ്ഐ. മാരായ കെ.എം. ജോൺ, പ്രദീപ് കുമാർ, കെ. നാരായണൻ, എന്നിവരുമുണ്ടായിരുന്നു. തീർത്ഥഹള്ളിയിൽ വെച്ച് അരസ്റ്റ് ചെയ്ത ചന്ദ്രുവിനെ കോടതി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP