1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

സിബിഐയെക്കൊണ്ട് പുനരന്വേഷിച്ച് ക്ലീൻ ചിറ്റ് വാങ്ങാമെന്ന് കരുതി വെള്ളാപ്പള്ളി; കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ശാശ്വതീകാനന്ദയുടെ മരണം അന്തിമമായി മുങ്ങി മരണമാകുമെന്ന് സൂചന; തൽക്കാലം അകലം പാലിച്ചു മുഖം രക്ഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം

October 11, 2015 | 08:01 AM IST | Permalinkസിബിഐയെക്കൊണ്ട് പുനരന്വേഷിച്ച് ക്ലീൻ ചിറ്റ് വാങ്ങാമെന്ന് കരുതി വെള്ളാപ്പള്ളി; കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ശാശ്വതീകാനന്ദയുടെ മരണം അന്തിമമായി മുങ്ങി മരണമാകുമെന്ന് സൂചന; തൽക്കാലം അകലം പാലിച്ചു മുഖം രക്ഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കാൻ തയ്യാറാകും. സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് സിബിഐ സമ്മതം അറിയിക്കും. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി തന്നെ സിബിഐ അന്വേഷണത്തിന് ശക്തമായി രംഗത്തു വരും. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഇത്. ഈ സാഹചര്യത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ സംസ്ഥാന സർക്കാരും എതിർകക്കില്ല. അതുകൊണ്ട് സിബിഐ അന്വേഷണം വരാനുള്ള സാധ്യത ഏറെയാണ്. എസ്എൻഡിപിയെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിനും വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിലാക്കാനുള്ള സുവർണ്ണാവസരമാണ് ഇത്.

ഇതിനൊപ്പം പൊലീസിനും ചിലത് ചെയ്യാനാകും. ബാറുടമ ബിജു രമേശ് അന്നു ക്രൈം ബ്രാഞ്ചിനു നൽകാത്ത മൊഴിയാണ് ഇപ്പോൾ പുതിയ ആരോപണമായി പുറത്തുവിടുന്നതും. എന്നാൽ ഇത് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നാണ് ബിജു ഇപ്പോഴും പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുപ്രീം കോടതി വരെ നീണ്ട ഒരു കേസിൽ പുനരന്വേഷണം വേണമെങ്കിൽ പുതിയ എന്തെങ്കിലും തെളിവുകൾ പുറത്തുവരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സിആർപിസി 173(8) പ്രകാരം ആരോപണം പുതുതാണെന്നു ബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥനു തുടരന്വേഷണം ആവശ്യപ്പെടാം. ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്‌പിയാണ് ഈ കേസ് അന്വേഷിച്ചത്. കേരള പൊലീസ് ഒന്നിലേറെ തവണ അന്വേഷിച്ച കേസായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കാനും സാധ്യതയുണ്ട്.

ഈ സാഹചര്യം ഒഴിവാക്കാൻ വെള്ളാപ്പള്ളിയും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്വന്തം നിലയിൽ സിബിഐ അന്വേഷണമെന്ന വാദം ശക്തമാക്കുന്നത്. വെള്ളാപ്പള്ളിയുടെ നിർദ്ദേശമെന്നോണമാകും സിബിഐ അന്വേഷണത്തിന കേന്ദ്ര സർക്കാർ സമ്മതം മൂളുക. ഇതിലൂടെ വ്യക്തമായ തെളിവുകൾ സംഘടിപ്പിക്കാനും ഭാവിയിൽ വിലപേശൽ ശക്തിയായി മാറാനും കേന്ദ്രത്തിന് കഴിയും. ഇതിനുള്ള സാധ്യത തുറന്നിട്ടാകും സിബിഐ അന്വേഷണം. എന്നാൽ സിബിഐയിലൂടെ കുറ്റവിമുക്തനാകാമെന്ന പ്രതീക്ഷയാണ് വെള്ളാപ്പള്ളിക്കുള്ളത്. അത് എത്രയും വേഗം സാധ്യമാക്കാനാണ് നീക്കം സജീവമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സിബിഐ അന്വേഷണം വേഗം എത്തിക്കാനും കരുക്കൾ നീക്കം. സ്വന്തം അനുയായികളെ കൊണ്ട് ഹൈക്കോടതിയിൽ ഹർജി കൊടുപ്പിക്കാനും സാധ്യതയുണ്ട്. ആര് എന്തു പറഞ്ഞാലും പോസ്റ്റമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്ന് ഊരാൻ കഴിയുമെന്നാണ് വെള്ളാപ്പള്ളിക്ക് ലഭിച്ച നിയമോപദേശം. രാഷ്ട്രീയ വിവാദങ്ങളുണ്ടാകാതിരിക്കാൻ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ കരുതലോടെ മാത്രമേ ഈ വിശയത്തിൽ പ്രതികരിക്കൂ.

അതിനിടെ വെള്ളാപ്പള്ളിക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്. വെള്ളാപ്പള്ളി നടേശനെതിരെ പ്രവാസി വ്യവസായി സുജാതൻ വെളിപ്പെടുത്തി. ബഹ്‌റിനിൽ വച്ച് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും പിണങ്ങിയിരുന്നതായി സുജാതൻ വെളിപ്പെടുത്തി. തന്റെ വീട്ടിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും പിണങ്ങിയത്. കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയോട് മോശം ഭാഷയിൽ സംസാരിച്ചിരുന്നു. സ്വാശ്രയ കോളജിന് അപേക്ഷ നൽകുന്നതിനെ ചൊല്ലിയായിരുന്നു വാക്കു തർക്കമെന്നും സുജാതൻ പറഞ്ഞു. ഗൾഫിൽ വെള്ളാപ്പള്ളിയും തുഷാറും തമ്മിൽ തർക്കമായെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇത്. ഇനിയൊരു അന്വേഷണം വന്നാൽ ഇത്തരം മൊഴികളും പ്രസക്തമാകും. സ്വാമി ശാശ്വതീകാനന്ദയുടെ സന്തത സഹചാരി സാബു, കൊല നടത്തിയെന്ന് ബിജു രമേശ് ആരോപിച്ച പ്രിയൻ എന്നിവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരും.

2002 ജൂലൈ ഒന്നിനാണു ശാശ്വതികാനന്ദയെ ആലുവാപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്. പെരിയാറിന്റെ തീരത്തുള്ള ആലുവ അദ്വൈതാശ്രമത്തിന്റെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആലുവ പൊലീസാണ് ആദ്യം അന്വേഷിച്ചത്. മുങ്ങിമരണമെന്നായിരുന്നു നിഗമനം. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും മറ്റും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. മരണത്തിൽ അസ്വാഭാവികതയില്ലെന്നും കുളിക്കാനിറങ്ങിയപ്പോൾ ശരീരം തളർന്നതിനെ തുടർന്നു വെള്ളത്തിനടിയിൽ താഴ്ന്നു പോകുകയായിരുന്നുവെന്നുമാണ് അന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടാണ് വെള്ളാപ്പള്ളിക്ക് കരുത്ത് പകരുന്നത്. എന്നാൽ എസ്എൻഡിപി യൂണിയന്റെ പ്രസിഡന്റ് കൂടിയായ സോമനാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇതിലും കള്ളക്കളികൾ ആരോപിക്കുന്നുണ്ട്.

സ്ഥിരമായി കുളിമുറിയിൽ കുളിക്കുന്ന ശാശ്വതികാനന്ദ പുഴക്കരയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെട്ടിരിക്കാമെന്നും ഇത്തരത്തിലൊരു മാനസികാവസ്ഥ ചിലർക്ക് ഉണ്ടാകാമെന്നുമുള്ള ഫൊറൻസിക് വിദഗ്ധരുടെ അഭിപ്രായം കൂടി ആധാരമാക്കിയാണു ക്രൈം ബ്രാഞ്ച് നിഗമനത്തിലെത്തിയത്. ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന വിൻസൻ എം. പോളിന്റെ മേൽനോട്ടത്തിൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര വർഷം മുൻപു കേസ് അവസാനിപ്പിച്ചത്. ക്രൈം ബ്രാഞ്ചിന്റെ മൂന്നു പ്രത്യേക സംഘങ്ങൾ അന്വേഷിച്ചപ്പോഴും ഇതാണ് കണ്ടെത്തിയത്. ശാശ്വതികാനന്ദ മരണപ്പെട്ട സമയത്ത് ഒപ്പമുണ്ടായിരുന്ന സഹായി സാബു, അനുയായി എസ്. സുഭാഷ് എന്നിവരെയും സംഭവദിവസം ശാന്തിക്കാരുടെ ഇന്റർവ്യൂവിനായി എത്തിയവർ ഉൾപ്പെടെ 22 പേരെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. എന്നാൽ സാബു നുണപരിശോധനയിൽ നിന്ന് ഒഴിവായത് വളരെ നിർണ്ണായകമാണ്.

ആലുവ ശിവരാത്രി മണപ്പുറത്തിന് എതിർവശത്താണ് ആശ്രമത്തിന്റെ കടവ്. കടവിൽ നിന്നു പത്തുമീറ്റർ മാറി വെള്ളത്തിനടിയിലാണു സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസകോശം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ റിപ്പോർട്ടുകളും ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളവും പുഴയിലെ വെള്ളവും ഒന്നു തന്നെയാണെന്നും കണ്ടെത്തി. ഈ വാദങ്ങളെല്ലാം മുങ്ങി മരണ വാദത്തെ സാധൂകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരന്വേഷിച്ചാലും ജലസമാധി വാദത്തിൽ എത്തേണ്ടി വരുമെന്നാണ് വെള്ളാപ്പള്ളിക്ക് കിട്ടിയ നിയമോപദേശം. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ എല്ലാം അനുകൂലമാക്കാമെന്നും കരുതന്നു. പഴുതുകൾ ഒന്നുമില്ലാത്ത പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഇതിന്റെയൊക്കെ ആധാരം.

ശരീരത്തിൽ കാണപ്പെട്ട മുറിവ് ആഴത്തിലുള്ളതല്ലെന്നും കഴുക്കോൽ കൊണ്ടു തിരച്ചിൽ നടത്തിയപ്പോഴോ, കല്ലിൽ തട്ടിയോ ആകാം പരുക്കുകൾ ഉണ്ടായതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്രൈം ബ്രാഞ്ച് അന്നു ബിജു രമേശിന്റെയും അദ്ദേഹം ഇപ്പോൾ പറയുന്ന പ്രിയന്റെയും മൊഴി എടുത്തിരുന്നു. തന്റെ ഒരു ജീവനക്കാരനോട് അയാളുടെ സുഹൃത്തായ ജയിൽ വാർഡറാണു കൊലപാതകത്തെക്കുറിച്ചു പറഞ്ഞതെന്നായിരുന്നു അന്നു ബിജുവിന്റെ മൊഴി. ഈ രണ്ടുപേരുടെയും പേരും വിലാസവും ഉദ്യോഗസ്ഥർ ആവർത്തിച്ചു ചോദിച്ചിട്ടും ബിജു പറഞ്ഞില്ല. എങ്കിലും പ്രിയൻ ജയിലിൽ കിടന്ന സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡർമാരുടെയും മൊഴി പൊലീസെടുത്തു. അവരോടു പ്രിയൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ബിജുവിന്റെ ജീവനക്കാരോടു തങ്ങളും ഒന്നും പറഞ്ഞിട്ടില്ലെന്നും വാർഡർമാർ മൊഴി നൽകി. ഒന്നും അറിയില്ലെന്നാണു പ്രിയനും പൊലീസിനോടു പറഞ്ഞത്.

പ്രിയനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും സംഭാഷണവും ശേഖരിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സംശയകരമായ ഒന്നും കിട്ടിയില്ല. പ്രിയനും സാബുവുമെല്ലാം മൊഴികളിൽ ഉറച്ചു നിന്നാൽ എല്ലാം വെള്ളാപ്പള്ളിക്ക് അനുകൂലമാകും. ഇവർ എന്തെങ്കിലും മാറ്റി പറഞ്ഞാൽ മാത്രമേ പ്രശ്‌നമുള്ളൂ. മറ്റുള്ളവരെല്ലാം പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വാദം ഏത് അന്വേഷണ ഏജൻസിയും മുഖവിലയ്‌ക്കെടുക്കുമെന്നാണ് വെള്ളാപ്പള്ളിക്ക് കിട്ടുന്ന നിയമോപദേശം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
സൗദി ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതോടെ എണ്ണവില കുത്തനെ ഉയരുന്നു; എണ്ണവില 20 ശതമാനം വർദ്ധിച്ച് ബാരലിന് 70 ഡോളർ വരെ എത്തി; 28 വർഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധന; 80 ഡോളറായി ഉയർന്നേക്കുമെന്ന് സൂചന; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇടിവുണ്ടായത് ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനം; ഇന്ത്യയിൽ അടക്കം വൻ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു
കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ
യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം