Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

84കാരിയായ കൊന്ന് കുഴിച്ചു മൂടിയത് അമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ മകൻ; മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാർ സ്ഥിരം കുറ്റവാളി; കൊല്ലം പട്ടത്താനത്ത് സാവിത്രിയെ കൊല്ലാൻ മകനെ സഹായിച്ചത് കുട്ടൻ എന്ന സുഹൃത്ത്; കൊലപാതകം വെളിച്ചത്തു കൊണ്ടു വന്നത് സുനിലിന്റെ അസ്വാഭാവിക പെരുമാറ്റം; കേരളത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി

84കാരിയായ കൊന്ന് കുഴിച്ചു മൂടിയത് അമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ മകൻ; മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാർ സ്ഥിരം കുറ്റവാളി; കൊല്ലം പട്ടത്താനത്ത് സാവിത്രിയെ കൊല്ലാൻ മകനെ സഹായിച്ചത് കുട്ടൻ എന്ന സുഹൃത്ത്; കൊലപാതകം വെളിച്ചത്തു കൊണ്ടു വന്നത് സുനിലിന്റെ അസ്വാഭാവിക പെരുമാറ്റം; കേരളത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ മകൻ അറസ്റ്റിൽ. കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (84) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്.

സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. അമ്മയെ കൊന്ന മകനും പൊലീസിന് കാണാനില്ലെന്ന് മറ്റൊരു പരാതി നൽകിയിരുന്നു. മറ്റൊരു കൊലപാതകത്തിലും സുനിൽ കുമാർ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. സാവിത്രിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. ഇതിന സഹായിച്ച സുനിലിന്റെ സുഹൃത്തിനു വേണ്ടി പൊലീസ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സാവിത്രിയെ കഴിഞ്ഞ മാസം മൂന്ന് മുതൽ കാണാനില്ലായിരുന്നു.

ഇവരെ കണ്ടു കിട്ടുന്നവർ അറിയിക്കണമെന്നാവശ്യപ്പെട്ട പൊലീസ നോട്ടീസ് പുറത്തിറക്കുകയും ചെയതിരുന്നു. അന്ന് സുനിലാണ് അമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. കൂടാതെ മകളും പരാതി നൽകി. ഒരു ബന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ഇയാൾ വീണ്ടും പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ സംശയം തോന്നി ചോദ്യം ചെയതപ്പോഴാണ് സുനിൽ കുറ്റം സമ്മതിച്ചത്. സുഹൃത്തിനെ കൊന്ന കേസിലും സുനിൽ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP