Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എസ് ഡി പി ഐ-സിപിഎം സംഘർഷം പതിവായ അടൂരിൽ പൊലീസിന്റെ റെയ്ഡ്: പറക്കോട്ടെ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നിന്ന് ആയുധശേഖരം പിടികൂടി: ഒരാൾ അറസ്റ്റിൽ

എസ് ഡി പി ഐ-സിപിഎം സംഘർഷം പതിവായ അടൂരിൽ പൊലീസിന്റെ റെയ്ഡ്: പറക്കോട്ടെ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നിന്ന് ആയുധശേഖരം പിടികൂടി: ഒരാൾ അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: എസ് ഡിപിഐ-സിപിഎം സംഘട്ടനം പതിവായ താലൂക്കിൽ പൊലീസ് റെയ്ഡ്. പറക്കോട്ടെ എസ് ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നിന്ന് ആയുധശേഖരം പിടികൂടി. പറക്കോട് ഗ്യാലക്സി ഹൗസിൽ ഷെഫീഖി(32)നെഅറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ആർ ജോസ്, ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് എസ് കാരാണ്മയിൽ, എഎസ്ഐ ഷിജു എന്നിവരാണ് ഷെഫീഖിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

അടൂരിൽ ഗ്യാലക്സി എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ഇയാൾ. മൂന്നുവാൾ, ഒരു വടിവാൾ, രണ്ടു കത്തി, ഒരു ഇരുമ്പ് ദണ്ഡ്, രണ്ട് മഴു എന്നിവയാണ് പൊലീസ് പിടികൂടിയത്. ഇയാളും സഹോദരങ്ങളും എസ്ഡിപിഐയുടെ സജീവ പ്രവർത്തകരാണ്. ഇന്നുച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. തെങ്ങമം, പഴകുളം തുടങ്ങിയ മേഖലകളിൽ എസ്ഡിപിഐ-സിപിഎം സംഘർഷം വ്യാപകമാണ്. അടുത്തയിടെ ഇവിടെ പതിവായി സംഘട്ടനവും അരങ്ങേറിയിരുന്നു.

സിപിഎം പ്രവർത്തകരിൽ ചിലർക്ക് വെട്ടേൽക്കുകയും ചെയ്തു. ഷെഫീഖിന്റെ വീട് കേന്ദ്രീകരിച്ച് വൻ ആയുധശേഖരം ഉണ്ടെന്നാണ് എസ്‌പിക്ക് വിവരം ലഭിച്ചത്. മേഖലയിൽ പലയിടത്തും വീടുകൾ കേന്ദ്രീകരിച്ച് ആയുധം സൂക്ഷിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP