Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറക്കോട്ട് പിടിയിലായ എസ് ഡിപിഐക്കാരൻ ചില്ലറക്കാരനല്ല; ആയുധങ്ങൾ ഒളിപ്പിച്ചത് വീട്ടിലും നഗരമധ്യത്തിലെ കടയിലും രഹസ്യ അറ ഉണ്ടാക്കി; ആയുധങ്ങൾക്കൊപ്പം കഞ്ചാവ് പൊടിക്കാനുള്ള ഡപ്പിയും; ആയുധങ്ങൾ മൂർച്ച കൂട്ടി സൂക്ഷിച്ചത് അടുത്തു തന്നെ ഉപയോഗിക്കാനെന്ന് പൊലീസ്; എൻഐഎ പ്രാഥമിക അന്വേഷണം തുടങ്ങി; ഷെഫീഖ് തങ്ങളുടെ ആളല്ലെന്ന് എസ് ഡിപിഐ; ആണെന്ന് പൊലീസും; അടൂരിലും തീവ്രവാദി താവളങ്ങൾ

പറക്കോട്ട് പിടിയിലായ എസ് ഡിപിഐക്കാരൻ ചില്ലറക്കാരനല്ല; ആയുധങ്ങൾ ഒളിപ്പിച്ചത് വീട്ടിലും നഗരമധ്യത്തിലെ കടയിലും രഹസ്യ അറ ഉണ്ടാക്കി; ആയുധങ്ങൾക്കൊപ്പം കഞ്ചാവ് പൊടിക്കാനുള്ള ഡപ്പിയും; ആയുധങ്ങൾ മൂർച്ച കൂട്ടി സൂക്ഷിച്ചത് അടുത്തു തന്നെ ഉപയോഗിക്കാനെന്ന് പൊലീസ്; എൻഐഎ പ്രാഥമിക അന്വേഷണം തുടങ്ങി; ഷെഫീഖ് തങ്ങളുടെ ആളല്ലെന്ന് എസ് ഡിപിഐ; ആണെന്ന് പൊലീസും; അടൂരിലും തീവ്രവാദി താവളങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീട്ടിലും കടയിലും ആയുധങ്ങൾ ഒളിപ്പിച്ചതിന് അടൂരിൽ പിടിയിലായ എസ് ഡിപിഐക്കാരൻ ചില്ലറക്കാരനല്ലെന്ന് പൊലീസ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങൾ മൂർച്ച കൂട്ടി അടുത്തു തന്നെ ഉപയോഗിക്കാൻ പാകത്തിന് തയാറാക്കി വച്ചതാണെന്നും ഇതിനൊപ്പം കഞ്ചാവ് പൊടിക്കാനുള്ള രണ്ടു ഡപ്പികളും കണ്ടെത്തിയെന്നും പൊലീസ്. എൻഐഎ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി. പറക്കോട് അറുകാലിക്കൽ പടിഞ്ഞാറ് ഗ്യാലക്സി ഹൗസിൽ ഷെഫീഖ് (32) ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. മറുനാടനാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്.

എസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ വീടിന്റെ പല ഭാഗത്തും തെരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ ചുമരിലെ രഹസ്യ അറയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഇതാരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ സ്റ്റീൽ അലമാര വച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാൾ, വടിവാൾ, രണ്ട് കത്തി. ഇരുമ്പ് ദണ്ഡ് എന്നിവയും കഞ്ചാവ് പൊടിക്കാനുപയോഗിക്കുന്ന രണ്ടു ഡപ്പിയും രണ്ടു മൊബൈൽഫോണുകളും പിടിച്ചെടുത്തു.

പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഫീഖിനെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് അടൂർ നഗരത്തിൽ ഇയാളുടെ രണ്ട് മൊബൈൽഫോൺ കടകളിലും പൊലീസ് പരിശോധന നടത്തി. കടയിൽ നിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്താൻ ആയുധങ്ങൾ ശേഖരിച്ചു വച്ചതിന് ആയുധ നിരോധ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവയിൽ നിന്ന് എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെഎ വിദ്യാധരന്റെ നേതൃത്വത്തിൽ ഷെഫീഖിന്റെ വീട്ടിലും കടയിലും വിശദമായ പരിശോധന നടത്തി. ഇതിനിടയിലാണ് കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ടു ഡപ്പികൾ കണ്ടെടുത്തത്. മുംബൈയിൽ നിന്ന് വാങ്ങിയതാണ് ഇതെന്നാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്.

ഇത് പ്രവർത്തിപ്പിക്കുന്ന രീതിയും ഇയാൾ വിവരിച്ചു കൊടുത്തു. ഉണക്ക കഞ്ചാവിന്റെ ഇലകൾ ഡപ്പിക്കുള്ളിൽ നിറച്ച ശേഷം കൈയിലിട്ട് മൂന്നു തവണ കറക്കിയാൽ തരിയൊന്നുമില്ലാതെ നല്ല പൊടിയായി ലഭിക്കും. ഈ ഡപ്പിയുടെ അടപ്പിലുള്ള അഗ്രം കൂർത്ത നിരവധി ചെറിയ സൂചികൾ കൊണ്ടാണ് കഞ്ചാവ് പൊടിച്ച് എടുക്കുന്നത്. ഇത് സമീപകാലത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ രാസപരിശോധന നടത്തുമെന്ന് ഡിവൈഎസ്‌പി സൂചന നൽകി.

അടുത്തു തന്നെ ഉപയോഗിക്കാൻ പാകത്തിൽ തയാറാക്കിയവയായിരുന്നു ആയുധങ്ങൾ. ഒറ്റവെട്ടിന് ഒരു മനുഷ്യന്റെ കഴുത്ത് അറ്റു പോകത്തക്ക വിധം മൂർച്ചയാണ് ആയുധങ്ങൾക്ക് ഉള്ളത്. അതേസമയം ഷെഫീഖ് തങ്ങളുടെ പ്രവർത്തകനല്ലെന്ന അവകാശവാദവുമായി എസ്ഡിപിഐ രംഗത്തു വന്നു. ഈ വാദം പൊലീസ് പൊളിച്ച് അടുക്കുകയും ചെയ്തു. ഷെഫീഖിന്റെ സഹോദരന്മാരെല്ലാം എസ്ഡിപിഐയുടെ സജീവ പ്രവർത്തകരാണ്. അവർക്ക് വേണ്ടിയാണ് ആയുധം സൂക്ഷിച്ചിരുന്നത്.

എസ് ഡിപിഐയുടെ പ്രവർത്തനങ്ങളിൽ അത്ര സജീവമല്ലെന്ന് പുറമേ കാണിച്ച ശേഷം രഹസ്യമായി ഇയാൾ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഷെഫീഖിനെ തള്ളിപ്പറയാൻ എസ്ഡിപിഐക്ക് കഴിഞ്ഞത്. ഇത് ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തു തന്നെ ഉപയോഗിക്കാനല്ലെങ്കിൽ എന്തിനാണ് ആയുധശേഖരം ഇയാൾ സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP