Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറിൽ വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രതി ഹോസ്റ്റലിലെത്തിയത് മോഷ്ടിക്കാനല്ലെന്ന് നിഗമനം; ഹോസ്റ്റിൽ അതിക്രമിച്ച് കടന്ന യുവാവിനെ പിടികൂടുന്നതിനിടയിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി ജോൺ; മറ്റുള്ളവർ എത്തും മുമ്പേ കടന്നു കളഞ്ഞു യുവാവ്; ലോക്ഡൗൺ ആയതിനാൽ പ്രതി വാളയാർ അതിർത്തി വഴി രക്ഷപ്പെടാനുള്ള സാധ്യത കുറവെന്ന് പൊലീസ്

വാളയാറിൽ വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രതി ഹോസ്റ്റലിലെത്തിയത് മോഷ്ടിക്കാനല്ലെന്ന് നിഗമനം; ഹോസ്റ്റിൽ അതിക്രമിച്ച് കടന്ന യുവാവിനെ പിടികൂടുന്നതിനിടയിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി ജോൺ; മറ്റുള്ളവർ എത്തും മുമ്പേ കടന്നു കളഞ്ഞു യുവാവ്; ലോക്ഡൗൺ ആയതിനാൽ പ്രതി വാളയാർ അതിർത്തി വഴി രക്ഷപ്പെടാനുള്ള സാധ്യത കുറവെന്ന് പൊലീസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: പാലക്കാട് കഞ്ചിക്കോട് തലക്കടിയേറ്റ് മരണപ്പെട്ട വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ വ്യക്തത കുറവാണെങ്കിലും പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുള്ളതായി വാളയാർ പൊലീസ് അറിയിച്ചു. മോഷടിക്കാനായി കൊലയാളി അകത്ത് കടന്നതാവാം എന്നായിരുന്ന പ്രാഥമിക നിഗമനമെങ്കിലും മോഷണമായിരുന്നില്ല പ്രതിയുടെ ഉദ്ദേശം എന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെയും ഈ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമങ്ങളുണ്ടായിരുന്നു. അന്ന് ചിലർക്കെതിരെ ഹോസ്റ്റൽ അധികൃതർ പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്. സമീപത്തെ താമസക്കാരുടെയും ഹോസ്റ്റലിലെ അന്തേവാസികളുടെ മൊഴികളും ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ലോക്ഡൗൺ ആയതിനാൽ തന്നെ പ്രതി വാളയാർ അതിർത്തി വഴി രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും വാളയാർ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് കഞ്ചിക്കോട് ആതുരാശ്രമം വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോൺ അക്രമിയുടെ മർദ്ദനമേറ്റ് മരണപ്പെട്ടത്. വാർഡനടക്കം 13 വനിത അന്തേവാസികൾ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പിടികൂടുന്നതിനിടെയാണ് അക്രമിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഇരുമ്പു വടികൊണ്ട് തലക്കടിയേറ്റാണ് മരണം. ഹോസ്റ്റലിന് പിറകിൽ നിഴലനക്കം കണ്ടതിനെ തുടർന്ന് അന്തേവാസികൾ ഹോസ്റ്റൽ വാർഡനെയും സെക്യൂരിറ്റി ജീവനക്കാരനായ ജോണിനെയും വിവരമറിയിക്കുകയായിരുന്നു.

ജോൺ ടോർച്ചും ഇരുമ്പുവടിയുമായി തിരച്ചിൽ നടത്തി പ്രതിയെ പിടികൂടിയെങ്കിലും പൊലീസിനെ വിളിക്കുന്ന സമയത്തിനിടക്ക് ജോണിന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി കൈക്കലാക്കിയ അക്രമി ജോണിന്റെ തലക്കടിക്കുകയായിരുന്നു. ആദ്യ അടി കൊണ്ട് തന്നെ നിലത്ത് വീണ ജോണിനെ തുടർച്ചയായി നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തു. തടയാനായി ഹോസ്റ്റൽ വാർഡനും മറ്റ് അന്തേവാസികളും എത്തിയപ്പോഴേക്കും അക്രമി കടന്നു കളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP