Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് പ്രസംഗിച്ചത് അലിഗഢിലും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും; ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്; ഷർജിൽ ഇമാമിനെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്തത് യുഎപിഎയും; അസമിനെ മുറിച്ചു മാറ്റാൻ വിളിച്ചു പറയുന്നയാളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ; പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിർമ്മിച്ചതെന്ന് ഷർജിൽ ഇമാം

അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് പ്രസംഗിച്ചത് അലിഗഢിലും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും; ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്; ഷർജിൽ ഇമാമിനെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്തത് യുഎപിഎയും; അസമിനെ മുറിച്ചു മാറ്റാൻ വിളിച്ചു പറയുന്നയാളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ; പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിർമ്മിച്ചതെന്ന് ഷർജിൽ ഇമാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകരിൽ ഒരാൾ കൂടിയായ ഷർജീൽ ഇമാമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യയിൽ നിന്നും അസമിനെ വേർപെടുത്തണം എന്ന തരത്തിൽ പ്രസംഗിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷർജീൽ ഇമാമിനെതിരെ അസ്സം പൊലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡൽഹി പൊലീസിന്റെ നടപടി.

 നമ്മളൊരുമിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് ഷർജീൽ പ്രസംഗത്തിൽ പറയുന്നത്. ഷർജീലിന്റെ വിദ്വേഷപ്രസം?ഗത്തെ തുടർന്ന് ഇയാൾക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജിൽ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ വിവാദപ്രസ്താവനകൾ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങൾ ഷർജീൽ ഇമാം നടത്തിയെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കൽ) 505 ( സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തൽ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം ഷഹീൻബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷർജീൽ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളിൽ നിന്ന് വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഷഹീൻബാഗ് സമരത്തെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഷർജീൽ ഇമാം തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനും പൊലീസിനെ മനീഷ് സിസോദിയ വെല്ലുവിളിച്ചു. അസ്സമിനെ മുറിച്ചുമാറ്റണമെന്ന് ഒരാൾ പറയുന്നു. അത് ചെയ്ത ആളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി വാർത്താ സമ്മേളനം നടത്തുകയാണ് ചെയ്യുന്നതെന്നും സിസോദിയ ആരോപിച്ചു.

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്. യു. എ. പി. എ നിയമപ്രകാരം ഷർജിൽ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണൽ ഡി. ജി. പി ജി. പി സിങ് പറഞ്ഞു. നേരത്തെ ഷർജീൽ ഇമാമിന്റെ പ്രസ്താവനയിൽ കേസെടുക്കുമെന്ന് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു. അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ ഇമാം ആവശ്യപ്പെട്ടുവെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം.

ഷജീലിനെതിരെ കേസെടുത്തതായി അലിഗഢ് എസ്. എസ്. പി ആകാശ് കുൽഹറിയും അറിയിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ വിഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് ഷർജീൽ ഇമാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP