Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം

വിനോദ്.വി.നായർ

കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി കൊല്ലം കടവൂർ സ്വദേശി ശെൽവമണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രംഗത്തെത്തി. കാമുകിയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷമാണ് ശെൽവമണി ആത്മഹത്യ ചെയ്തത്. തന്നെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ ഭർത്താവിനെ അറിയിക്കുകയും ശെൽവമണിയും താനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് തടസം നിൽക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് വടക്കേവിളമണ്ഡലം പ്രസിഡന്റ് ഷാ സലീമിനെതിരെയാണ് യുവതി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജിപിക്കും സിറ്റി പൊലിസ് കമ്മീഷണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും യുവജനകമ്മീഷനുമടക്കം ഇവർ പരാതി നൽകി. പാർട്ടിതല അന്വേഷണമാവശ്യപ്പെട്ട് കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന താനുമായി മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ ആണ് കുടുംബജീവിതം തകർക്കുന്നതിലേക്ക് ഇയാളെ നയിച്ചതെന്നും താനും ഭർത്താവ് ശെൽവമണിയുമായുണ്ടായ ചെറിയ പിണക്കങ്ങൾ പോലും മുതലെടുത്ത് തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്നും മേരി ബിന്ദു പരാതിയിൽ പറയുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശെൽവമണിക്ക് ഷാ സലീം തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകിയ ശേഷം തനിയ്‌ക്കെതിരെ പ്രതികാരനടപടികൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

തനിക്ക് പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളായ പലരും തന്റെ കാമുകന്മാരാണെന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചതോടെ ശെൽവമണി തന്നെയും കുട്ടികളെയും ഉപദ്രവിച്ച ശേഷം വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് ഷാസലീമിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലിസ് സ്റ്റേഷനിൽ തനിയ്‌ക്കെതിരെ വ്യാജ പരാതി നൽകിയതായും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാർക്കും മാധ്യമപ്രവർത്തകർക്കും തന്നെക്കുറിച്ച് അപകീർത്തികരമായവിവരങ്ങൾ നൽകിയതിനുപിന്നിലും ഷാ സലീമാണെന്നും ഇതോടെ പൊതുസമൂഹത്തിനുമുന്നിൽ ആക്ഷേപിക്കപ്പെട്ട താൻ രാഷ്ട്രീയപ്രവർത്തനംഅവസാനിപ്പിച്ചതായും മേരി ബിന്ദു പരാതിയിൽ ആരോപിക്കുന്നു.

ഏപ്രിൽ അഞ്ചിന് ആത്മഹത്യ ചെയ്ത ഭർത്താവ് ശെൽവമണി താനുമായുള്ളപ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കണമെന്ന് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഷാ സലീമിനെ ഭയന്നാണ് ഭർത്താവ് അതിൽ നിന്ന് പിന്മാറിയതെന്നും കശുവണ്ടി വ്യവസായിയും ഉന്നതരാഷ്ട്രീയ ബന്ധങ്ങളുമുള്ള ഇയാൾ തന്നെയും കുടുംബത്തിനെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായും മേരി ബിന്ദു പരാതിയിൽആരോപിക്കുന്നു.

ലോക്ക് ഡൗണിന് ശേഷം പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും എന്നാൽ അതിനു മുൻപ് ഷാസലീം തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും മേരി ബിന്ദു മറുനാടനോട് പറഞ്ഞു.

മേരിബിന്ദുവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണി കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രിയാണ് കാമുകിയും കുരീപ്പുഴ സ്വദേശിനിയുമായ യുവതിയുടെ വീടിന് തീവച്ചത്. തടയാനെത്തിയ യുവതിയുടെ മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഇയാൾ മരണമൊഴിയിൽ പറഞ്ഞിരുന്നതായി മേരി ബിന്ദു പറയുന്നു. ഇവരുമായുള്ള ബന്ധത്തിന് ഒത്താശ ചെയ്തത് ഷാ സലീം ആണെന്നും ഇയാളുടെ ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്നത് പല തവണ താൻ കണ്ടിട്ടുണ്ടെന്നും മേരി ബിന്ദു വ്യക്തമാക്കി. ഷാ സലീമിനെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉറപ്പു നൽകിയതായും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ഇയാളെ ഒഴിവാക്കിയുള്ള അന്വേഷണമാണ് തന്റെ ആവശ്യമെന്നും മേരി ബിന്ദു പറഞ്ഞു.

അതേ സമയം കോൺഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമായി തന്നെഅപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണവുമായി ഈ സ്ത്രീ രംഗത്തെത്തിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലംപ്രസിഡന്റും ആരോപണ വിധേയനുമായ ഷാ സലീം മറുനാടനോട് പറഞ്ഞു. മേരിബിന്ദുവിന്റെ ഭർത്താവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യൂത്ത്‌കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കരിവാരിത്തേയ്ക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണ് ഇത്തരമൊരു പരാതിയെന്നും ഷാ സലീം വ്യക്തമാക്കി.

തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്നുകാണിച്ച് മേരി ബിന്ദുവിനെതിരെ സിറ്റി പൊലിസ്‌കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ കെപിസിസിപ്രസിഡന്റിനും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിക്കും പരാതിനൽകിയതായും ഷാ സലീം വെളിപ്പെടുത്തി.

തന്നെ സഹായിക്കുന്നത് ഡിസിസിപ്രസിഡന്റ് ആണെന്ന് വരുത്തിത്തീർക്കാൻ ബിന്ദു കൃഷ്ണയുമായി നിൽക്കുന്നചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഷാസലീം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP