Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായിലുള്ള വരന് സീരിയൽ നടനായ മുഹമ്മദ് ഷാൻ അയച്ചു നൽകിയത് പ്രതിശ്രുത വധുവിന്റെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ; വിവാഹം മുടക്കിയതും ഈ നഗ്‌ന ചിത്രങ്ങൾ; ഷാൻ അകത്തായത് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ; കുടുങ്ങിയത് സൈബർ ലോകത്തെ ഇരപിടുത്തക്കാരനെന്ന് നിഗമനം; ഫേസ്‌ബുക്കിൽ ഫേക്ക് ഐഡികൾ ഉണ്ടാക്കി പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കൽ സ്ഥിരം പരിപാടി; കമ്പ്യൂട്ടർ പിടിച്ചെടുത്ത് വിശദമായി അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

ദുബായിലുള്ള വരന് സീരിയൽ നടനായ മുഹമ്മദ് ഷാൻ അയച്ചു നൽകിയത് പ്രതിശ്രുത വധുവിന്റെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ; വിവാഹം മുടക്കിയതും ഈ നഗ്‌ന ചിത്രങ്ങൾ; ഷാൻ അകത്തായത് പെൺകുട്ടിയുടെ വീട്ടുകാരുടെ  പരാതിയിൽ; കുടുങ്ങിയത് സൈബർ ലോകത്തെ ഇരപിടുത്തക്കാരനെന്ന് നിഗമനം; ഫേസ്‌ബുക്കിൽ ഫേക്ക് ഐഡികൾ ഉണ്ടാക്കി പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കൽ സ്ഥിരം പരിപാടി; കമ്പ്യൂട്ടർ പിടിച്ചെടുത്ത് വിശദമായി അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: സീരിയൽ നടൻ വില്ലനായപ്പോൾ പെൺകുട്ടിയുടെ വിവാഹം മുടങ്ങി. പെൺകുട്ടിയുടെ വിവാഹം മുടക്കാൻ കാരണമായ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പെൺകുട്ടിയുടെ മുൻ കാമുകനും സീരിയൽ നടനുമായ മുഹമ്മദ് ഷാൻ അറസ്റ്റിലാവുകയും ചെയ്തു. ദുബായിലുള്ള പ്രതിശ്രുത വരനാണ് ഷാൻ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈമാറിയത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് മുഹമ്മദ് ഷാൻ കുടുങ്ങിയത്. ഷാനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. വ്യാജ ഫെയ്സ് ബുക്ക് ഐഡി വഴിയാണ് മുൻ പരിചയമുള്ള പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്. സംഭവം ഗൗരവമായി കണ്ട വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ വിവാഹത്തിന്റെ പേരിൽ വീട്ടുകാർ തമ്മിലുള്ള സംഭാഷണം ഇപ്പോഴും തുടരുന്നുണ്ടെന്നു പാലോട് പൊലീസ് മറുനാടനോട് പറഞ്ഞു.

വധുവിന്റെ നഗ്ന ചിത്രങ്ങൾ കണ്ടപ്പോൾ ഞെട്ടിയത് ദുബായിലുള്ള പ്രതിശ്രുത വരനാണ്. ഈ നഗ്ന ചിത്രങ്ങൾ കാരണം വിവാഹം മുടങ്ങുകയും ചെയ്തു. പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞുമാണ് പാലോട് സ്വദേശിയായ പെൺകുട്ടിയെ മുഹമ്മദ് ഷാൻ പരിചയപ്പെടുന്നത്. പരിചയം മുന്നോട്ടു പോകുമ്പോഴേക്കും ഇവർ തമ്മിൽ തെറ്റുകയും ചെയ്തു. പെൺകുട്ടിക്ക് വേറെ വിവാഹം ഉറയ്ക്കുന്നുവെന്നു മനസിലാക്കിയാണ് ദുബായിലുള്ള വരന്റെ അടുക്കൽ ഷാൻ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തത്. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു.

ഷാൻ സീരിയൽ നടൻ എന്ന് പറയുന്നുണ്ടെങ്കിലും ഏത് സീരിയലിലാണ് അഭിനയിച്ചത് എന്ന ചോദ്യത്തിന് ഷാനിന് കൃത്യമായ മറുപടിയുമുണ്ടായില്ലെന്നു പാലോട് പൊലീസ് പറഞ്ഞു. സീരിയലിന്റെ കാര്യം ചോദിച്ചപ്പോൾ സിനിമയിൽ മുഖം കാണിച്ചു എന്നാണ് ഷാൻ പറഞ്ഞത്. ഏതൊക്കെ സിനിമകളിൽ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. പല സീരിയലിന്റെയും അണിയറ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഒടുവിൽ ഷാൻ നൽകിയത്.

സൈബർ ലോകത്തെ ഇരപിടുത്തക്കാരനെയാണ് തങ്ങൾ കുടുക്കിയത് എന്ന അനുമാനത്തിലാണ് പൊലീസ് നീങ്ങുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ ഒറിജിനലോ അതോ മോർഫിംഗോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനായി കംപ്യുട്ടർ പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന്റെ ഫലം വന്നശേഷം ഈ കാര്യത്തിൽ കൂടുതൽ അന്വേഷണം എന്നാണ് പൊലീസ് പറയുന്നത്. വേറെ പെൺകുട്ടികൾ ഷാനിന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്നും എന്താണ് ഷാനിന്റെ പരിപാടികൾ എന്നുമാണ് അന്വേഷിക്കുന്നത്. വിവിധ ഫെയ്സ് ബുക്ക് ഐഡികൾ വഴിയാണ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഷാൻ പ്രചരിപ്പിച്ചത് എന്നതിനാൽ ഷാനിന്റെ രീതികൾ അന്വേഷിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ് നീങ്ങുന്നത്.

ഷാനിന് എതിരെ വേറെ സ്റ്റേഷനുകളിൽ പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫിങ് വഴി പ്രചരിപ്പിക്കുന്ന ഗൂഢ സംഘവുമായി ഷാനിന് ബന്ധമുണ്ടോ എന്നും സംശയം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുമായി തെറ്റിയപ്പോൾ ഉടൻ തന്നെ നഗ്ന ചിത്രങ്ങൾ മോർഫിങ് വഴി സൃഷ്ടിക്കുകയാണ് ഷാൻ ചെയ്തത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിനാണ് ഷാനിന്റെ കേസിൽ പാലോട് പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP