Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ

ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: ഒരു നാടിനെ ദുരൂഹതയിലാക്കിയ മരണ പരമ്പരയിലെ വസ്തുതകൾ ഒടുവിൽ പുറത്ത് ഒരു കുടുംബത്തിൽ പിഞ്ചുകുഞ്ഞടക്കം നാലുപേർ ഛർദ്ദിലിനെ തുടർന്ന് മരിക്കുകയും അതിൽ മൂന്നുപേരുടെ മരണം മൂന്നുമാസത്തെ ഇടവേളയിൽ നടക്കുകയും ചെയ്തതോടെയാണ് ദുരൂഹത ശക്തമായത്. ഈ മരണത്തിന് എല്ലാം പിന്നിൽ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏക അംഗമാണ്. രണ്ട ്കുട്ടികളേയും അച്ഛനേയും അമ്മയേയും സൗമ്യ വകവരുത്തി. കാമുകന്മാരുമായി അടിപൊളി ജീവിതം നയിക്കാനായിരുന്നു സൗമ്യ ജീവൻ തന്നെ മതാപിതാക്കളെ വരെ കൊന്നത്. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചന. കാമുകന്മാരുടെ തന്ത്രമാണ് നടപ്പാക്കിയത്. എന്നാൽ നാട്ടുകാരുടെ സംശയം ഗൗരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടതോടെ സ്വാഭാവിക മരണങ്ങൾ കൊലപാതകമായി. സൗമ്യയുടെ ക്രുരത പുറത്തുവരികയും ചെയ്തു.

എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട് മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആൺ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. പ്രതിയെ അന്ന് തന്നെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. സൂചനകൾ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കൾക്കും നൽകിയ വിഷം സൗമ്യയും കഴിഞ്ഞു. അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു ഇത്. തന്നേയും വകവരുത്താൻ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാൽ പൊലീസിന് എല്ലാം അതിന് മുമ്പേ മനസ്സിലായിരുന്നു.

ഇതിനിടെയാണ് മരണകാരണം വിഷാംശം ഉള്ളിൽ ചെന്നതാണെന്ന സൂചനകൾ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നുവെന്ന് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. ദുരൂഹമരണങ്ങൾക്കുപിന്നിൽ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തൽ നിർണ്ണായകമായി. കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് തന്നെയാണ് സൗമ്യയും ചെറിയ അളവിൽ കഴിച്ചതെന്ന് തെളിഞ്ഞതോടെ വിഷത്തിന്റെ ഉറവിടം സൗമ്യയ്ക്ക് അറിയാമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ പൊലീസിന്റെ കണ്ണിൽ പൊടിയാടാനുള്ള തന്ത്രങ്ങൾ പൊളിഞ്ഞു. ആശുപത്രിയിൽ നിന്ന് സൗമ്യ പൊലീസ് സ്‌റ്റേഷനിലേക്ക്. അവിടെ ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിച്ചു. ഇനി ബുദ്ധി പറഞ്ഞു നൽകിയ കാമുകന്മാരേയും ഉടൻ അറസ്റ്റ് ചെയ്യും. ഇതോടെ പാർട്ടി ഗ്രാമത്തിലെ കൊലപാതക പരമ്പരയ്ക്ക് വ്യക്തതയും വരും.

ആറുകൊല്ലം മുമ്പാണ് ഇളയെ മകളെ സൗമ്യ വകവരുത്തിയത്. ഭർത്താവുമായി പിരിഞ്ഞയുടനെയായിരുന്നു ഇത്. കുട്ടിയുടെ മരണം സ്വാഭാവികമാക്കി സൗമ്യ മാറ്റി. ഈ കാലയളവിൽ ആൺ സുഹൃത്തുക്കൾ സൗമ്യയുടെ വീട്ടിൽ വരുമായിരുന്നു. പിന്നീട് അത് നിന്നു. അപ്പോഴും ബന്ധം പൂർണ്ണമായും വിട്ടില്ല. ആറു കൊല്ലത്തിന് ശേഷമാണ് മൂത്തമകളെ കൊന്നത്. ഇത്തവണ മൃതദേഹം വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കരിച്ചത്. അതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. മൂത്തമകളുടെ മരണത്തിന് പിന്നാലെ അമ്മയെ വകവരുത്തി. പിന്നെ അച്ഛനും. അവിഹത ബന്ധങ്ങൾ ഇവർ ചോദ്യം ചെയ്തതാണോ കൊലയ്ക്ക് കാരണമെന്ന സംശയം ഉണ്ട്. രണ്ടാമത്തെ മകളുടെ മരണത്തോടെ വീണ്ടും ആൺ സുഹൃത്തുക്കൾ വീട്ടിൽ സജീവമായി. ഇതാണ് നാട്ടുകാർക്ക് കൊലയിൽ നിഗൂഡതയുണ്ടാക്കിയത്. ഇതോടെ പരാതി പിണറായി വിജയന് മുന്നിലുമെത്തി.

കമലയുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങൾ ശാസ്ത്രീയപരിശോധനയ്ക്കായി കോഴിക്കോട്ടെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കയച്ചിരുന്നു. അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലം കഴിഞ്ഞദിവസം ലഭിച്ചു. ഇതോടെയാണ് മരണ കാരണം ഉറപ്പിച്ചത്. ഛർദ്ദിലിനെ തുടർന്ന് മരിച്ച ഐശ്വര്യയുടെ മൃതദേഹം യാതൊരു പരിശോധനയും കൂടാതെയാണ് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചത്. ഈ വർഷം ജനുവരി 18 നായിരുന്നു ഐശ്വര്യയുടെ മരണം. ആറ് വർഷം മുമ്പ് ഐശ്വര്യയുടെ അനുജത്തി കീർത്തനയും ഛർദ്ദിയെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനെല്ലാം ഉപയോഗിച്ചത് ഒരേ വിഷമാണെന്ന സംശയത്തിലാണ് പൊലീസ് ഇപ്പോൾ. ഐശ്വര്യക്ക് ശേഷം ഗൃഹനാഥയായ വടവതി കമലയും കഴിഞ്ഞ മാർച്ച് 27 ന് സമാന രോഗലക്ഷണവുമായി മരിക്കുകയായിരുന്നു. കമലയുടെ 40 ാം അടിയന്തിരത്തിന് തൊട്ടു മുമ്പു തന്നെ അവരുടെ ഭർത്തവ് കുഞ്ഞിരാമനും സമാന രീതിയിൽ ഛർദ്ദിൽ ബാധിച്ച് ആശുപത്രിയിലാവുകയും മരിക്കുകയും ചെയ്തു.

ഇതോടെ നാട്ടുകാരും ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ ഈ രണ്ട് മൃതദേഹങ്ങളും പൊലീസ് നടപടിയുടെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയി. ഇതാണ് സൗമ്യയെ വെട്ടിലാക്കിയത്. ഇതോടെ സൗമ്യയും വിഷം കഴിച്ചു. ഛർദ്ദിലിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സൗമ്യ സാധാരണ നില കൈവരിച്ചിട്ടുണ്ട്. സൗമ്യയുടെ മക്കളാണ് ആദ്യം മരണടഞ്ഞ കീർത്തനയും ഐശ്വര്യയും. ഇവരുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. അമ്മ കമലയുടെ മരണശേഷം ഈ വീട്ടിൽ ചില യുവാക്കൾ വരുന്നതിനെ നാട്ടുകാർ വിലക്കിയിരുന്നു. ഇത് നിർണ്ണായകമായി. അതിനിടെയാണ് നാല് മരണങ്ങൾ നടന്ന വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനത്തിന് എത്തിയത് സ്വന്തം മണ്ഡലം എന്ന നിലയിൽ ഇക്കാര്യം ഗൗരവമായെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

അതിനു ശേഷമാണ് സൗമ്യയെ ഛർദ്ദിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അസുഖം ഭേദമായതോടെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ഇതോടെയാണ് സൗമ്യയെ കസ്റ്റഡിയിൽ എടുത്തത്. അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തൽ സൗമ്യയെ കുടുക്കുമെന്നാണ് സൂചന. കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP