1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

മണിക്കൂറിന് 3500 മുതൽ.. രണ്ടുമണിക്കൂർ.. 5000 മൂന്ന് മണിക്കൂർ അൺലിമിറ്റഡ് സർവീസ് 7500 മുതൽ.. ഫുൾ നൈറ്റ് ഫുൾ ഡേ 10,000 മുതൽ; വയസ് 19 മുതൽ സ്റ്റാർട്ടിങ് ..35 വരെ; അക്കൗണ്ടിലേക്ക് സർവീസ് ചാർജായി 2000 രൂപ അയച്ചപ്പോൾ മനംമയക്കുന്ന സുന്ദരിമാരുടെ ഫോട്ടോകൾ; ഇടപാട് ഉറപ്പിക്കാനുള്ള വിലപേശലിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണി; പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷത്തോളം; മോഡലുകളുടെയും നടിമാരുടെയും പടം വച്ച് കുരുക്കുന്ന കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുടെ ചതികൾ ഇങ്ങനെ

September 22, 2019 | 03:47 PM IST | Permalinkമണിക്കൂറിന് 3500 മുതൽ.. രണ്ടുമണിക്കൂർ.. 5000 മൂന്ന് മണിക്കൂർ അൺലിമിറ്റഡ് സർവീസ് 7500 മുതൽ.. ഫുൾ നൈറ്റ് ഫുൾ ഡേ 10,000 മുതൽ; വയസ് 19 മുതൽ സ്റ്റാർട്ടിങ് ..35 വരെ; അക്കൗണ്ടിലേക്ക് സർവീസ് ചാർജായി 2000 രൂപ അയച്ചപ്പോൾ മനംമയക്കുന്ന സുന്ദരിമാരുടെ ഫോട്ടോകൾ; ഇടപാട് ഉറപ്പിക്കാനുള്ള വിലപേശലിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണി; പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷത്തോളം; മോഡലുകളുടെയും  നടിമാരുടെയും പടം വച്ച് കുരുക്കുന്ന കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുടെ ചതികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'നഗരമധ്യത്തിലെ ഒരുഹോട്ടലിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 15 സംഘത്തെ പിടികൂടി. ഇടപാടുകൾ ഉറപ്പിച്ചത് പെൺകുട്ടികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകൾ വഴി കാട്ടി' എന്നൊക്കെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. മുഖം മറച്ച് നിൽക്കുന്ന ആ പടങ്ങൾ കണ്ട് വാർത്തയും മറക്കും. പൊലീസ് നടപടികൾ എടുത്തെന്ന് അഭിമാനിക്കും. എന്നാൽ, കൊച്ചി പഴയ കൊച്ചിയല്ലെന്ന് 'ബിഗ് ബി' പറഞ്ഞ പോലെ, പുറമേ കാണുന്നതിനേക്കാൾ വിചിത്രമാണ് കാര്യങ്ങൾ. തട്ടിപ്പുകളുടെ കേളീരംഗം. ഓൺലൈനിലൂടെ പെൺവാണിഭം ശരിക്കും നടത്തുന്നവർ, ഫോട്ടോ കാണിച്ച് പണം തട്ടൽ, സ്ത്രീകൾക്കൊപ്പം പുരുഷന്മാരെ നിർത്തി നഗ്നഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയിലിങ്, മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് കാട്ടി പെൺകുട്ടികളെയും ആൺകുട്ടികളെയും ആകർഷിച്ച് ചതിയിൽ പെടുത്തൽ, പിന്നെ ഫെറ്റിഷ് ഇഷ്ടപ്പെടുന്നവർക്കായുള്ള ഇടപാടുകൾ, അങ്ങനെ അധോലോകത്തിൽ കച്ചവടം കൊഴുക്കുകയാണ്.

ലൊക്കാന്റോ പോലുള്ള ഓൺലൈൻ സൈറ്റുകളാണ് ഇരകളെ വീഴ്‌ത്താൻ കഴുകന്മാരെ പോലെ ഉപയോഗിക്കുന്നത്. പേഴ്‌സണൽ സർവീസസ് വിഭാഗത്തിൽ കയറിയാൽ കാണാം, കുരുക്കിലേക്കുള്ള വഴികൾ. 'മെൻ ആൻഡ് വിമൻ നിയർ യു, കൊച്ചി ഗേൾസ്, ട്രിവാൻഡ്രം ഗേൾസ്, സെക്‌സി ടോക്ക് വിത്ത് ഗേൾസ്, ബെസ്റ്റ് ഫീമെയിൽ എസ്‌കോർട്ട് സർവീസ്, ഇന്ത്യൻ ഗിഗോളോ ക്ലബ്ബ് നീഡ് പ്ലേ ബോയ്, കേരള ബെസ്റ്റ് എസ്‌കോർട്ട് സർവീസ്, ലോ പ്രൈസ് ഹൈ മോഡൽസ്, ജെനുവിൻ കാൾ ഗേൾസ് അങ്ങനെ എന്തെല്ലാം അവസരങ്ങൾ. ഇതെല്ലാം കൊള്ളാമെല്ലോ എന്ന് കരുതി നമ്പറുകളിൽ വിളിക്കുന്നവരും ഡേററ് ചെയ്യുന്നവരും രണ്ടുവട്ടം ആലോചിക്കണം. ഇല്ലെങ്കിൽ പണി പാളും. അതാണ് കഴിഞ്ഞ ദിവസം ഒരു വിദേശ മലയാളിക്ക് സംഭവിച്ചത്.

മോഹിച്ചുപോയി; കൈയിൽ നിന്ന് പോയത് 43,000

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്നLocanto ഓൺലൈൻ സൈറ്റ് വഴി പെൺവാണിഭ സംഘംവിദേശ മലയാളിയിൽ നിന്നും അര ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.നാട്ടിലെത്തിയ യുവാവ്9633081528 ഓൺലൈനിലെ നമ്പറിൽ വിളിച്ചു സംസാരിക്കുകയും ഇവർ സംസാരിച്ച് ഡീൽ ഉറപ്പിച്ചു. വെറുതെ അങ്ങ് ഉറപ്പിക്കുകയല്ല. അഡ്വാൻസ് തുക അക്കൗണ്ടിൽ നിക്ഷപിച്ചാൽ മാത്രമേ ഫോട്ടോ അയച്ചു തരുകയുള്ളു എന്നുകട്ടായം പറഞ്ഞു. 2000 രൂപ ഈ അക്കൗണ്ടിൽ ആദ്യം നിക്ഷേപിച്ചു. അൽപ്പസമയത്തിനകം 7025968952 എന്നനമ്പറിൽ നിന്നും കുറച്ച് സുന്ദരിമാരുടെ ഫോട്ടോകൾ അയച്ചുനൽകി. തുടർന്ന് ഇവർ വീണ്ടും ചോദിച്ചു 43000 രൂപ. അതും അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും, ഹോട്ടൽ റൂം, വാഹന ചാർജ് തുടങ്ങി വിവിധ ആവശ്യങ്ങളായി. കൂടുതൽ തുക നൽക്കാൻ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ സ്വരം മാറി. ഭീഷണി മുഴക്കി തുടങ്ങി. പണം പോയത് മിച്ചം.

പരാതിപ്പെട്ടാലും ഫലമില്ല

കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണമെന്ന് പറയുന്ന പോലെ, വാണിഭസംഘങ്ങൾക്ക് തട്ടിപ്പ് മറയ്ക്കാൻ നല്ല വിരുതാണ്. കൊച്ചിയിലും മറ്റുമുള്ളത് വടക്കേന്ത്യക്കാരുടെ ഏജന്റുമാരാണ്. അക്കൗണ്ട് നമ്പർ നൽകുന്നത് മിക്കവാറും വടക്കേന്ത്യയിലെ ആ മഹാന്റെയോ മഹതിയുടെയോ ആവും. പേയ്‌മെന്റ് ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴിയാണ്. അതാണ് ശരിക്കും ആപ്പാകുന്നത്. അക്കൗണ്ട് നമ്പർ ട്രേസ് ചെയ്യുക അതീവബുദ്ധിമുട്ടായിരിക്കും. കൊച്ചിയിൽ വർഷങ്ങളായി ഓൺലൈൻ വാണിഭം നടക്കുന്നുണ്ടങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാതെ പോകുന്നത് ഇതുകൊണ്ടൊക്കെ തന്നെ.

ഇരയാകുന്നത് കൂടുതലും പ്രവാസികൾ

പണം എത്രമേലും ചെലവഴിക്കാൻ ചില പ്രവാസികൾ തയ്യാറാണ്. ഇത് നന്നായി അറിയാവുന്നവരാണ് വാണിഭക്കാർ. പ്രവാസികളുടെ ഈ ദൗർബല്യം ചൂഷണം ചെയ്യാൻ അവർക്ക് മിടുക്കുണ്ട്. പണത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ വാണിഭസംഘങ്ങളുടെ എണ്ണവും കൂടി. ഉത്തരേന്ത്യക്കാരുടെ ഏജന്റുമാർക്ക് കമ്മീഷനാണ് പ്രതിഫലം. അതുകൊണ്ട് കൂടുതൽ ഇടപാടുകാരെ വലവീശിയാൽ കൂടുതൽ കമ്മീഷൻ. അതും ആകർഷകമായ തുകകൾ. ചില ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ പിടികൂടിയെങ്കിലും, സമാന്തര മാർഗ്ഗങ്ങളിലൂടെ സംഘങ്ങൾ പടർന്ന് പന്തലിക്കുകയാണ്.

വലയിൽ വീഴ്‌ത്താൻ മോഡലുകളുടെയും ചെറുകിട സിനിമാ താരങ്ങളുടെയും ഫോട്ടോകൾ

ഇടപാടിനായി വില പേശുമ്പോൾ സംഘം അയച്ചുതരുന്ന ഫോട്ടോകൾ കണ്ട് മതിമറക്കുന്നവരുണ്ട്. മോഹം മൂത്തുകൊത്തും. ഇതറിയാവുന്നതുകൊണ്ട് തന്നെ, കച്ചവടത്തിനായി മോഡലുകളുടെയും ചെറിയ സിനിമാ താരങ്ങളുടെയും ഒക്കെ ഫോട്ടോകൾ ആയിക്കും അയച്ചുകൊടുക്കുക. നെറ്റിൽ തിരഞ്ഞാൽ ഇവരിൽ പലരെയും തിരിച്ചറിയാം. എന്നാൽ, അതിനൊന്നും പലരും മിനക്കെടാറില്ല. ആർത്തി മൂത്ത് ഭ്രാന്തായതുപോലെയാവും പെരുമാറ്റം. അതാണ് വലിയ വീഴ്ച.

കോൾ ചെയ്താൽ കേൾക്കുന്നത് ഇങ്ങനെ

ലൊക്കാന്റോയിൽ കാണുന്ന നമ്പറിലേക്ക് വിളിച്ചുനോക്കുക. ഏതാണ്ട് ഇതുപോലെയാവും സംഭാഷണം. എങ്ങനെയാണ് കാര്യങ്ങൾ? ആളുണ്ട്.
മണിക്കൂർ 3500 മുതൽ രണ്ടുമണിക്കൂർ 5000 മൂന്ന് മണിക്കൂർ അൺലിമിറ്റഡ് സർവീസ് 7500 മുതൽ ഫുൾ നൈറ്റ് ഫുൾ ഡേ 10,000 മുതൽ. വയസ് 19 മുതൽ സ്റ്റാർട്ടിങ് 35 വരെ. ഇന്ന് മൊത്തെ 16 പേരുണ്ട്. മൂന്ന് ഹിന്ദിക്കാർ ബാക്കി 13 മലയാളികൾ. പിന്നത്തെ സംഭാഷണം തുക ഉറപ്പിക്കുന്നതിനായുള്ള വിലപേശലാണ്. അതിൽ തുക ഉയർത്തിക്കൊണ്ടിരിക്കും. സർവീസ് ചാർജ് എന്ന് പറഞ്ഞായിരിക്കും ചെറിയ തുകകൾ ആദ്യം ചോദിക്കുക. തുക അക്കൗണ്ടിൽ വീണുവെന്ന് കാണിക്കാൻ അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചുകൊടുക്കണം. എങ്കിൽ മാത്രമേ ഡീൽ ഉറപ്പിക്കുകയുള്ളു. ഉറപ്പിക്കാനാവാതെ വന്നാൽ, ഭീഷണിയായി. പണം പോയാലും മാനക്കേട് ഓർത്ത് പലരും പരാതി നൽകില്ല. നൽകിയാലും ആരെന്ന് കരുതിയാണ് പിടികൂടുക? കളമശേരിയിലോ, കച്ചേരിപ്പടിയിലോ വരാൻ പറയും. ഒരിക്കലും ഒരേ കേന്ദ്രങ്ങൾ ആയിരിക്കുകയുമില്ല.

ആൺകുട്ടികളെയും പെൺകുട്ടികളെയും വലയിലാക്കാൻ തന്ത്രങ്ങൾ

'മണിക്കൂറുകൾ കൊണ്ട് പെൺകുട്ടികൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം. എസ്‌കോർട്ട് സർവീസ് ജോലി'. ഇത്തരത്തിൽ പല സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ എസ്‌കോർട്ടിനായി ആൺകുട്ടികളെയും ക്ഷണിക്കുന്നുണ്ട്. അത് സ്ത്രീകൾക്ക് എസ്‌കോർട്ട് പോകുന്ന ജിഗോളോകൾ. കൊച്ചിയിൽ മാത്രമല്ല തിരുവനന്തപുരത്തും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്.

വാണിഭ സംഘങ്ങൾ പിടിയിലാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളും

കഴിഞ്ഞ വർഷം ജനുവരിയിൽ കൊച്ചി ഓൺലൈൻ പെൺവാണിഭ സംഘത്തിലെ കുറെ പേർ പിടിയിലായിരുന്നു ഇന്റർനെറ്റിൽ പരസ്യങ്ങൾ നൽകി ഇടപാടുകാരെ എത്തിച്ചത് ഡൽഹി സ്വദേശിയായിരുന്നു. വിവിധ വെബ്‌സൈറ്റുകളിൽ ഫോൺനമ്പറുകൾ പരസ്യപ്പെടുത്തി ബന്ധപ്പെടുന്നവർക്ക് സ്ത്രീകളുടെ ഫോട്ടോയും മറ്റും അയച്ചുനൽകിയാണ് ഇടപാടുറപ്പിച്ചത്. ഡൽഹി സ്വദേശികളായ യുവതികളും, ട്രാൻസ്‌ജെൻഡേഴ്‌സും പുരുഷന്മാരും ഉൾപെട്ട പതിനഞ്ചംഗ സംഘത്തെ നഗരമധ്യത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരുടെ ഒത്താശയോടെയാണ് പെൺവാണിഭം നടത്തിയിരുന്നത്. വനിതകളിൽ മൂന്നു പേർ ഡൽഹിയിൽ നിന്നുള്ളവരായിരുന്നു.

ഏതായാലും ഓൺലൈൻ പെൺവാണിഭസംഘങ്ങൾ തഴച്ചുവളരുന്നതിന് കടിഞ്ഞാണിടാൻ, ഓൺലൈൻ പട്രോളിങ് ശക്തമാക്കാൻ പൊലീസ് സൈബർവിഭാഗം നീക്കം തുടങ്ങിക്കഴിഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം
മദ്യം വിളമ്പാൻ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശർമ്മ വെടിയുതിർത്തത് നിറഞ്ഞ സദസിൽ; പതിനാല് വർഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താൽ; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാൽ വധത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ മനു ശർമയ്ക്ക് മോചനം
ക്രൂരനായ മനുഷ്യന്റെ നിഷ്ഠൂര പ്രവൃത്തി! പൈനാപ്പിളിൽ പടക്കം നിറച്ചുള്ള കെണിയിൽ പെട്ടത് പാവം കാട്ടാന; വായിലിരുന്ന് പടക്കം പൊട്ടി തീറ്റയെടുക്കാൻ കഴിയാതെ ഗർഭിണിയായ പിടിയാന; സൈലന്റ് വാലിയിലെ വെള്ളിയാർ പുഴയിൽ കണ്ടെത്തിയ ആനയെ രക്ഷിക്കാനുള്ള വനം വകുപ്പിന്റെ ശ്രമവും വിഫലമായി; പുഴയിൽ വച്ച് തന്നെ ആനയ്ക്ക് ദാരുണാന്ത്യം; വാർത്ത പുറം ലോകത്തെ അറിയിച്ചത് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ കുറിപ്പിലൂടെ
നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
ചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്
സൗദിയിലെ ഇരുണ്ട മുറിയിൽ ഒറ്റയ്ക്ക് പ്രസവിക്കാൻ വിധിക്കപ്പെട്ട മലയാളി നഴ്സുമാർ; ലേബർ ക്യാമ്പിൽ കൊറോണ വന്ന് പിടഞ്ഞുവീണു മരിക്കുന്ന മലയാളി പിള്ളേർ;കുടുംബത്തെ ഒരിക്കൽകൂടി കാണാൻ പോലും കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്ന കുടുംബനാഥന്മാർ;കരുതലിന്റെ പേരു പറഞ്ഞ് പിണറായി ചതിക്കുന്ന പാവങ്ങളെ ആരുകാക്കും?
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ