Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്യൂട്ടീഷൻ ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ചു; 59 ദിവസം വീട്ടുതടങ്കലിലാക്കി കാഴ്‌ച്ചവെച്ചത് നൂറിലേറെ പേർക്ക്; ഒരു ദിവസം പത്തോളം പുരുഷന്മാർക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു; പ്രതികരിച്ചപ്പോൾ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ചു; രക്ഷപെട്ടത് പിമ്പിന് രണ്ട് ലക്ഷം രൂപ കൊടുത്ത ശേഷം: ഗൾഫ് ജോലി സ്വപ്നം കണ്ട മലയാളി യുവതിക്കുണ്ടായ ദുരനുഭവം

ബ്യൂട്ടീഷൻ ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ചു; 59 ദിവസം വീട്ടുതടങ്കലിലാക്കി കാഴ്‌ച്ചവെച്ചത് നൂറിലേറെ പേർക്ക്; ഒരു ദിവസം പത്തോളം പുരുഷന്മാർക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു; പ്രതികരിച്ചപ്പോൾ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ചു; രക്ഷപെട്ടത് പിമ്പിന് രണ്ട് ലക്ഷം രൂപ കൊടുത്ത ശേഷം: ഗൾഫ് ജോലി സ്വപ്നം കണ്ട മലയാളി യുവതിക്കുണ്ടായ ദുരനുഭവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗൾഫ് മേഖലയിൽ മലയാളികൾ നയിക്കുന്ന പെൺവാണിഭ സംഘങ്ങൾ യുവതികളെ കെണിയിൽപെടുത്തി മാംസ വിൽപ്പന നടത്തുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുന്നു. ദുബായിലും, അബൂദാബിയിലും കണ്ണികളായി പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം തീർത്തും നിരപരാധികളായ യുവതികളെ കെണിയിൽ വീഴ്‌ത്തുകയാണ് ചെയ്യുന്നത്. ഇത്തരം സംഘങ്ങൾ ബെഹ്‌റിൻ കേന്ദ്രീകരിച്ചും കരുത്തു പ്രവർത്തിക്കുന്നുണ്ട്. മലയാളികളായ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തി വിദേശത്ത് എത്തിച്ച് അവരെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കുകയാണ്. ഇതിന് വേണ്ടി മനുഷ്യക്കടത്ത് സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. പല തവണ വെളിപ്പെടുത്തലുകളുമായി യുവതികൾ വന്നെങ്കിലും ഈ വിഷയത്തിൽ പൊലീസ് വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

യുവതികളെ ബ്യൂട്ടീഷൻ ജോലിക്കെന്നും മറ്റു ജോലികളും ഓഫർ ചെയ്താണ് മനുഷ്യക്കടത്തു സംഘം കെണിയിൽ പെടുത്തുന്നത്. ജോലിചെയ്യാൻ സന്നദ്ധരായി ഇവർ ഗൾഫ് നാട്ടിൽ എത്തുമ്പോഴേക്കും സംഘം ചുവടുമാറ്റും. ഇവരുടെ പെൺവാണിഭ കേന്ദ്രങ്ങളിൽ പെട്ടുപോകുന്ന യുവതികൾക്ക് പിന്നീട് പുറംലോകം കാണാൻ പോലും സാധിക്കാറില്ല. ഭീഷണിപ്പെടുത്തിയും മറ്റു പെൺവാണിഭത്തിലേക്ക് തള്ളിവിടുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. എതിർക്കാൻ ശ്രമിച്ചവരെ സംഘം നേരിടുന്നതും പോലും ഭീകരമായ വിധത്തിൽ ടോർച്ചർ ചെയ്താണ്.

അടുത്തിടെ കൊച്ചിയിൽ നിന്നും ബഹ്‌റിനിൽ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നതും നടുക്കുന്ന അനുഭവങ്ങളായിരുന്നു. ബ്യൂട്ടീഷൻ ജോലിക്കെന്ന പേരിൽ കെണിയിൽ പെടുത്തിയാണ് യുവതിയെ വിദേശത്ത് എത്തിച്ചത്. 22കാരിയായ പെൺകുട്ടിയാണ് അവിചാരിതമായി ഈ പെൺവാണിഭ സംഘത്തിന്റെ കെണിയിൽ പെട്ടത്. ജോലി വാഗ്ദാനം ചെയ്തവരുടെ ഉറപ്പ് വിശ്വസിച്ച ഗൾഫിലെത്തിയ യുവതിക്ക് നേരിട്ട പീഡനം മൃഗീയമായിരുന്നു. ബഹ്‌റിനിൽ എത്തിയതോടെ ജോലി വാഗ്ദാനം ചെയ്തവരുട സ്വഭാവം മാറി. ഇവർ പെൺകുട്ടിയെ ഒരു ഫ്‌ലാറ്റിലേക്കാണ് എത്തിച്ചത്. ഇതൊരു പെൺവാണിഭ കേന്ദ്രമാണെന്ന് മനസിലാക്കിയപ്പോഴേക്കും അവർ രക്ഷപെടാൻ കഴിയാത്ത വിധം കെണിയിൽ അകപ്പെട്ടിരുന്നു.

59 ദിവസങ്ങൾ മനുഷ്യക്കടത്ത് സംഘത്തിന്റെ തടവറയിലായിരുന്നു യുവതി. ഈ കാലയളവിൽ സംഘത്തിന്റെ ഭീഷണിക്ക് നൂറിലേറെ പേർക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു ഇവർത്ത്. വാരാന്ത്യങ്ങളിലായിരുന്നു അസഹനീയമായ വിധത്തിൽ പീഡനം. വാരാന്ത്യദിവസങ്ങൾ ആഘോഷിക്കാൻ എത്തുന്ന നൂറു കണക്കിന് മലയാളി പുരുഷന്മാരാണ് പെൺവാണിഭ കേന്ദ്രത്തിൽ എത്തിയത്. ഇവർക്ക് മുമ്പിൽ വഴങ്ങുകയല്ലാതെ യുവതിക്ക് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിട്ടില്ല.

ഒരു ദിവസം പത്തോളം പുരുഷന്മാരാണ് ഇവർക്കായി എത്തുന്നത്. പത്ത് പേർക്ക് വഴങ്ങിക്കൊടുക്കേണ്ട സാഹചര്യവും ഉണ്ടായി. ഇവരിൽ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു. അരമണിക്കൂറിന് ഏഴായിരം രൂപ മുതലാണ് ഒരോ പെൺകുട്ടിക്കും ഈ സംഘം ഈടാക്കിയത്. ഇടനിലക്കാരാണ് പണം മുഴുവൻ പോക്കറ്റിലാക്കിയിരുന്നത്. യുവതികൾക്ക് നക്കാപ്പിച്ച പണവും നൽകി. സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ച ദുരനുഭവം വരെ തനിക്കുണ്ടായെനനാണ് യുവതി വെളിപ്പെടുത്തുന്നത്.

ഭാര്യയുടെ ഗൾഫിലെ ദുരനുഭവം അറിഞ്ഞ ഭർത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കിൽ പുറംലോകം കാണിക്കില്ലെന്ന ഭീഷണിയായിരുന്നു സംഘത്തിന്. പണം കൊടുത്തതിന് ശേഷമാണ് പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്. നിരവധി യുവതികൾ ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇവരുടെ തടവറയിൽ അകപ്പെട്ടിട്ടുണ്ട്. ആൾതാമസം കുറവായ ഫ്ലാറ്റുകളിലാണ് പെൺവാണിഭം നടക്കുന്നത്. മലയാളികൾ കൂടുതൽ താമസിക്കുന്ന ഗൾഫ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി ഉന്നയിക്കാതിരുന്നതെന്നും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്ന ധാരാളം പേർ ഇപ്പോഴും ഗൾഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു.

അതേസമയം സന്ദർശക വിസയുടെ മറവിൽ ഗൾഫിലെത്തി അനാശാസ്യം നടത്തുന്നവരുടെ എണ്ണവും പെരുകിയിരുന്നു. സന്ദർശക വിസയിൽ ഗൾഫിലെത്തി ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി വനിതകളും ഒരു വശത്തുണ്ട്. ഇതിനിടെയാണ് നിർബന്ധിതമായി യുവതികളെ മനുഷ്യക്കടത്തായി കൊണ്ടുപോകുന്നതും. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനാശാസ്യത്തിനായി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗൾഫിലേക്ക് കടക്കുന്നവർ ഒരു മാസമോ രണ്ട് മാസമോ ആണ് ഇവിടെ തങ്ങറ്. തിരികെ വരുമ്പോൾ ഈ കാലയളവിനുള്ളിൽ ഇവർ നല്ലൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ടാകും. ഇങ്ങനെ കിട്ടുന്ന പണം തന്നെയാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകർഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP