Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെൺവാണിഭത്തിന് പിടിയിലായ സിനിമാനടിയെ തറയിൽ ഇരുത്തിയ പൊലീസ് സീരിയൽ നടിക്ക് പ്രത്യേകം കസേര നൽകി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ 'ചേട്ടാ, രക്ഷിക്കണമെന്ന് വിളിച്ച് സഹായഭ്യർത്ഥനയും; ഓൺലൈൻ പെൺവാണിഭക്കാർക്ക് കലക്കൻ സപ്പോർട്ട് നൽകുന്നത് പൊലീസ് ഉന്നതരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

പെൺവാണിഭത്തിന് പിടിയിലായ സിനിമാനടിയെ തറയിൽ ഇരുത്തിയ പൊലീസ് സീരിയൽ നടിക്ക് പ്രത്യേകം കസേര നൽകി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ 'ചേട്ടാ, രക്ഷിക്കണമെന്ന് വിളിച്ച് സഹായഭ്യർത്ഥനയും; ഓൺലൈൻ പെൺവാണിഭക്കാർക്ക് കലക്കൻ സപ്പോർട്ട് നൽകുന്നത് പൊലീസ് ഉന്നതരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഓൺലൈൻ പെൺവാണിഭ സംഘത്തിന് വേണ്ടി എല്ലാ ഒത്താശയും നൽകുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. പൊലീസിലെ ഒരു വിഭാഗം ഇത്തരക്കാർക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തുവന്നത് പൊലീസുകാരാണെന്ന് വ്യക്തമാക്കുന്നത്. മനോരമയുടെ ക്രൈം ലേഖകൻ ജി വിനോദ് ഇന്ന് റിപ്പോർട്ട് ചെയ്തതാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട്. പെൺവാണിഭക്കാരെ രക്ഷിക്കാൻ വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയെന്നും എഫ്‌ഐആർ ഇട്ടിട്ട് പോലും പ്രതികളെ കോടതിയിൽ എത്തിക്കാതെ രക്ഷപെടുത്തിയെന്നുമാണ് വാർത്ത. സിനിമാ നടിയും സീരിയൽ നടിയും അടങ്ങുന്ന ഓൺലൈൻ പെൺവാണിഭ സംഘങ്ങളിൽ ചിലപൊലീ് ഉദ്യോഗസ്ഥർക്ക് പോലും പങ്കുണ്ടെന്നാണ് മനോരമയുടെ വാർത്തയിലെ വെളിപ്പെടുത്തൽ.

ഓൺലൈൻ സെക്‌സ് റാക്കറ്റിലെ 13 പേരെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ കൂട്ടത്തിലെ ഒരു സീരിയൽ നടി ക്രൈം ബ്രാഞ്ച് ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ ചേട്ടായെന്ന് വിളിച്ചാണ് സഹായം അഭ്യാർത്ഥിച്ചത്. പെട്ടുപോയി രക്ഷിക്കണമെന്ന് നടി പറഞ്ഞതോടെ ഉദ്യോഗസ്ഥരും പെൺവാണിഭസംഘവും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നത്. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ സിനിമകളിൽ അഭിനയിച്ച നടിപോലും ആ സംഘത്തിലുണ്ടായിരുന്നിട്ടും ആ സീരിയൽ നടിക്കു മാത്രമാണു സ്റ്റേഷനിൽ ഇരിക്കാൻ കസേര ലഭിച്ചതും. ബാക്കിയുള്ളവരെ തറയിൽ ഇരുത്തുകയാണ് പൊലീസ് ചെയ്തത്. ഈ സംഭവം മാത്രം മതി പെൺവാണിഭ സംഘവും പൊലീസും തമ്മിലുള്ള കിടപ്പുവശം ബോധ്യമാകാനെന്നാണ് മനോരമ റിപ്പോർട്ട്.

പെൺവാണിഭ കേസുകൾ അട്ടിമറിക്കാനും നിരന്തരം ശ്രമങ്ങൾ നടന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെട്ട ഡിജിപി ഈ ഉദ്യോഗസ്ഥനെ വിളിച്ചു കടുത്ത ഭാഷയിൽ ശകാരിച്ചു. കേസ് രജിസ്റ്റർ ചെയ്യുമെന്നു മുന്നറിയിപ്പു നൽകി. കുടുങ്ങുമെന്നു ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ ഐജിയെ കണ്ടു മാപ്പപേക്ഷിച്ചു. എങ്കിലും കേസിലെ പ്രതികൾക്ക് അനുകൂലമായ നടപടിയായിരുന്നു പിന്നീടും ഇയാൾ സ്വീകരിച്ചത്. പക്ഷേ, ഒരു നടപടിയും എടുക്കാൻ മേലുദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഇതിനൊക്കെ കാരണം രാഷ്ട്രീയ സ്വാധീനം ആയിരുന്നുവെന്നും വ്യക്തമാക്കുന്നു.

ഓൺലൈൻ സെക്‌സ് റാക്കറ്റുകളെ പിടികൂടാനുള്ള കേരളാ പൊലീസിന്റെ ഏറ്റവും വലിയ ഓപ്പറേഷനായ ബിഗ് ഡാഡിയെ പൊളിച്ചതിന് പിന്നിലും രാഷ്ടരീയ സ്വാധീനമുള്ളവരുടെ ഇടപെടലാണെന്നാണ മനോരമയുടെ റിപ്പോർട്ട്. 2015 ഓഗസ്റ്റിൽ 'ഓപ്പറേഷൻ ബിഗ് ഡാഡി' എന്ന പേരിൽ ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സെക്‌സ് റാക്കറ്റിനെതിരെ പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ഒരു വർഷത്തിനിടെ പത്തോളം സംഘങ്ങളിൽപെട്ട 69 പേർ ഇവരുടെ പിടിയിലായി. എന്നാൽ, ഇപ്പോൾ ഇത്തരം ഓപ്പറേഷൻ കുറവാണ് താനും. പ്രതികളിൽ പലരും പലരും ജാമ്യത്തിൽ ഇറങ്ങി. പുതിയ പേരുകളിൽ, പുതിയ വെബ്‌സൈറ്റുകളിൽ, വാട്‌സാപ്പ് കൂട്ടായ്മകളിൽ ഇവർ വീണ്ടും സജീവമാണെന്നും റിപ്പോർട്ട്‌ചെയ്യുന്നു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ ഈ പ്രധാന ഓൺലൈൻ സെക്‌സ് മാഫിയയുടെ നടത്തിപ്പുകാരുമായി പലകുറി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതും സർക്കാർ നൽകിയ ഔദ്യോഗിക സിംകാർഡ് ഉപയോഗിച്ച്. ഇതിൽ രണ്ടു ഡിവൈഎസ്‌പിമാരും ഉൾപ്പെടും. ചില സർക്കിൾ ഇൻസ്‌പെക്ടർമാർ, സിറ്റി പൊലീസ് കമ്മിഷണറുടെ സ്‌ക്വാഡിൽ ഉൾപ്പെട്ടവർ, എറണാകുളത്തെ പല സ്റ്റേഷനുകളിലെയും പൊലീസുകാർ എന്നിവരെല്ലാം ഈ സംഘവുമായി നിരന്തരം ബന്ധപ്പെട്ടവരാണ്.

ഇതിൽ ചിലരെ വിളിച്ചു ചോദ്യംചെയ്തപ്പോൾ തങ്ങൾ റിയൽ എസ്റ്റേറ്റ് ബിസിനസ് സംസാരിക്കാനാണു വിളിച്ചതെന്നു പറഞ്ഞു. എന്നാൽ, സ്‌പെഷൽ ബ്രാഞ്ച് നടത്തിയ വിശദ അന്വേഷണത്തിൽ സംസ്ഥാനത്തെ ഒരു പെൺവാണിഭ സംഘവും, പ്രത്യേകിച്ചു പിടിയിലായ സംഘത്തിലെ പ്രധാനികൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നില്ലെന്നു തെളിഞ്ഞു. ഈ സംഘത്തിലെ ഏതാനുംപേരെ ഉടൻതന്നെ അന്നത്തെ പൊലീസ് മേധാവി സ്ഥലംമാറ്റി. ഏതാനുംപേർ ഭരണസ്വാധീനത്തിൽ തുടർന്നു. മാറ്റിയവരിൽ ചിലർ ഇപ്പോൾ ഇഷ്ടസ്ഥലങ്ങളിൽ വീണ്ടും നിയമിതരായി.

തലസ്ഥാനത്തെ 13 അംഗ ഓൺലൈൻ പെൺവാണിഭ സംഘം പിടിയിലായപ്പോൾ ഒപ്പം പിടികൂടിയ അഞ്ചു യുവാക്കളെ പിന്നീടു കാണാതായി. ഇവരെ പിടിച്ചതും സൈബർ സ്റ്റേഷനിൽ കൊണ്ടുവന്നതുമെല്ലാം പൊലീസുകാർക്ക് അറിയാം. എന്നാൽ, ആ അഞ്ചുപേർ പിന്നീടു മറ്റു പ്രതികൾക്കൊപ്പം കോടതിയിൽ എത്തിയില്ല. ഇവരെ ഹാജരാക്കാതെ മുക്കിയതിന് പിന്നിലും വലിയ കളികളുണ്ടെന്നാണ് പത്രറിപ്പോർട്ട്.

'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായി കൊല്ലത്തെ ഒരു പ്രധാന സംഘത്തെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു. അതിലെ നടത്തിപ്പുകാരിയെ പൊലീസ് ചോദ്യംചെയ്തപ്പോൾ കൊല്ലത്തെ മറ്റൊരു പ്രധാന പെൺവാണിഭ സംഘത്തെക്കുറിച്ച് അവർ വിവരം നൽകി. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നു സൈബർ സ്റ്റേഷനിലെ പ്രത്യേക സംഘം ആ സംഘത്തെ നിരീക്ഷിച്ചു. ഒടുവിൽ നാലു സ്ത്രീകളെയും ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥിയെയും ഒരു വീട്ടിൽനിന്നു പിടികൂടി. പയ്യൻ ഇടപാടുകാരനായിരുന്നു. ഉടൻതന്നെ സൈബർ പൊലീസ് കൊല്ലത്തെ ഒരു സർക്കിൾ ഇൻസ്‌പെക്ടറെ വിവരം അറിയിച്ചു. തുടർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി, പിടിയിലായ സംഘത്തെ സിഐക്കു കൈമാറി.

എന്നാൽ, ഈ ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടും കേസെടുത്തില്ല. തലസ്ഥാനത്തുനിന്നു പൊലീസ് മേധാവിതന്നെ നേരിട്ടു വിളിച്ചു വിരട്ടിയപ്പോഴാണു ഗത്യന്തരമില്ലാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിൽ പ്രതികൾക്കു രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കി. അപ്പോൾത്തന്നെ അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തുവെന്നാണ് പത്രം വ്യക്തമാക്കുന്നത്.

റെയ്ഡ് വരുമ്പോൾ തന്നെ വിവരങ്ങൾ അറിയിക്കുന്ന പൊലീസ് ഇൻഫോർമർമാരാണ് ഇവരെ സഹായിക്കുന്നത്. പെൺവാണിഭ സംഘത്തിലെ ചില പ്രധാന പ്രതികൾ കൂടുതൽ പ്രാവശ്യം വിളിച്ച നമ്പറുകൾ പരിശോധിച്ചപ്പോഴാണു പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ തെളിഞ്ഞിരുന്നു. കേരള പൊലീസിൽനിന്നു വിരമിച്ച ചില ഉദ്യോഗസ്ഥർ ഇപ്പോൾ സ്വകാര്യ ഡിക്ടറ്റീവുകളാണ്. അല്ലെങ്കിൽ സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാർ. ഭൂരിപക്ഷംപേരും മാന്യമായി ഇതൊക്കെ ചെയ്യുന്നവർ. എന്നാൽ ചിലർ ഇത്തരം ഏജൻസികളുടെ മറവിൽ ഓൺലൈൻ പെൺവാണിഭക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.

'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ സമയത്തു തിരുവനന്തപുരത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ സ്‌പെഷൽ ബ്രാഞ്ചിന്റെയും സൈബർ പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഒരു സബ് ഇൻസ്‌പെക്ടറെ സംഘത്തിന് ഏറെ സംശയവും. തുടർന്ന് ആ എസ്‌ഐയെ പരീക്ഷിക്കാൻ സംഘം തീരുമാനിച്ചതായും ജി വിനോദ് തയ്യാറാക്കിയ റിപ്പോർട്ടി പറയുന്നു. 'ഓപ്പറേഷൻ ബിഗ് ഡാഡി'ക്കിടെ പൊലീസിന് ഒന്നു മനസ്സിലായി: യുവതികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും മാത്രമല്ല ഈ സംഘത്തിന്റെ ഇരകൾ. തലസ്ഥാനത്തെയും കൊച്ചിയിലെയും പ്രമുഖ സ്‌കൂളുകളിലെ കുട്ടികളെയും ഇത്തരം സംഘങ്ങൾ വലയിൽപെടുത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളെ കുടുക്കാൻ പൊലീസിന് സാധിക്കാത്തതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ട വകുപ്പിനുള്ളിലെ ചാരന്മാരെ കണ്ടെത്തിയാൽ മതിയെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP