Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമസ്ത ലീഗൽ സെൽ ചെയർമാനെതിരെ ലൈംഗിക ചൂഷണ ആരോപണം; രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ജബ്ബാർ ഹാജി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചെന്നും സ്ത്രീയുടെ പരാതി; സമസ്ത പണ്ഡിത സഭയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല; പരാതിയുമായി വനിതാ കമ്മിഷൻ മുമ്പാകെ എത്തിയത് ഇ ടി മുഹമ്മദ് ബഷീർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടതോടെ

സമസ്ത ലീഗൽ സെൽ ചെയർമാനെതിരെ ലൈംഗിക ചൂഷണ ആരോപണം; രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ജബ്ബാർ ഹാജി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചെന്നും സ്ത്രീയുടെ പരാതി; സമസ്ത പണ്ഡിത സഭയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല; പരാതിയുമായി വനിതാ കമ്മിഷൻ മുമ്പാകെ എത്തിയത് ഇ ടി മുഹമ്മദ് ബഷീർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമസ്ത ലീഗൽ സെൽ ചെയർമാനും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ടുമായ പിഎ ജബ്ബാർ ഹാജിക്കെതിരെ ലൈംഗിക ചൂഷണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി. നേരത്തെ ഇടി മുഹമ്മദ് ബഷീർ ഇടപെട്ട് മദ്ധ്യസ്ഥതക്ക് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് അക്രമത്തിനിരയായ സ്ത്രീ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സമസ്ത പണ്ഡിത സഭക്ക് പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പരാതി.

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട യുവതിയും ബന്ധുക്കളുമാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ജബ്ബാർ ഹാജി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനെ തുടർന്ന് ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്നും കാണിച്ചാണ് പരാതി. വർഷങ്ങൾക്ക് മുമ്പ് നടന്ന് സംഭവത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയിരുന്നെങ്കിലും ഒത്തുതീർപ്പിലെ വ്യവസ്ഥകൾ പാലിക്കാതെ വന്നതോടെയാണ് സ്ത്രീ പരാതിയുമായി വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നത്. പീഡനത്തിനിരയായ വനിതയെ ജബ്ബാർഹാജി വിവാഹം കഴിക്കാമെന്നായിരുന്നു ഒത്തുതീർപ്പിലെ വ്യവസ്ഥ. ഇത് പാലിക്കാതെ വന്നപ്പോൾ ആദ്യ സമസ്ത പണ്ഡിത സഭക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മാത്രല്ല. ജബ്ബാർഹാജി ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്.

സമസ്തയുടെയും മുസ്ലിം ലീഗിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ചർച്ചകൾ നടത്തി പരിഹാരമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് മലപ്പുറം ചീക്കോട് സ്വദേശിയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജബ്ബാർ ഹാജി. ലീഗ് നേതാക്കൾ സമസ്തക്കെതിരെ എന്തെങ്കിലും ആരോപണം നടത്തിയാൽ ലീഗിൽ സമ്മർദ്ദം ചെലുത്തി നടപടിയെടുപ്പിക്കുന്നതിൽ പ്രധാന പങ്കവഹിക്കുന്നയാളുമാണ് ജബ്ബാർ ഹാജി.

മുസ്ലിംലീഗിനെ സമസ്തക്ക് കീഴിൽ അടിയറവ് വെപ്പിക്കുന്നതിന്റെ മുഖ്യ സൂത്രധാരനുമാണ് ഇദ്ദേഹം. സമസ്തയുടെ ലീഗൽ സെൽ ചെയർമാനെന്ന നിലയിൽ സമസ്തയുമായി ഇടപെട്ട് കാന്തപുരം വിഭാഗം നടത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാന ചുമതല. എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നതിന് മുഖ്യപങ്കവഹിക്കുന്നതും ഇയാൾ തന്നെയാണ്. ഇതിനാൽ തന്നെ സമസ്തക്കകത്തുനിന്ന് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗ് നേതാക്കൾ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു.

സമസ്തയിൽ നിന്നൊരുവിഭാഗവും മുസ്ലിം ലീഗിൽ നിന്ന് സമസ്തെക്കിരെ നിൽക്കുന്ന മുജാഹിദ് വിഭാഗത്തിൽ പെടുന്ന വിഭാഗവും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. നേരത്തെ കൊണ്ടോട്ടി നിയോജക മണ്ഡലത്തിലേക്ക് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി ഇദ്ദേഹത്തിന്റെ പേര് പരിഗണക്കപ്പെട്ടിരുന്നെങ്കിലും ഈ ആരോപണമടക്കമുള്ള കാരണങ്ങളാൽ പിന്തള്ളുകയും ടിവി ഇബ്രാഹിമിന് നറുക്ക് വീഴുകയുമായിരുന്നു.

സമസ്തക്കും ലീഗിനും പരാതി നൽകിയിട്ടും ഒത്തുതീർപ്പ് വ്യവസ്ഥയിലെ തീരുമാനങ്ങൾ പീലക്കപ്പെടാതിരുന്നതോടെയാണ് ഇപ്പോൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുള്ളത്. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ വേണ്ടി വർഷങ്ങൾക്ക് മുമ്പുള്ള പൊള്ളയായ ആരോപണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണെന്നും ജബ്ബാർ ഹാജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP