Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയുടെ അടുത്ത ബന്ധു; കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയത് കാരണമാണ് വിവരം മറച്ചുവെച്ചതെന്ന് പെൺകുട്ടി; വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ സെക്സ് ഗ്രൂപ്പിലിട്ട യുവാവിനെതിരെയും കേസ്; കോഴിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയുടെ അടുത്ത ബന്ധു; കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയത് കാരണമാണ് വിവരം മറച്ചുവെച്ചതെന്ന് പെൺകുട്ടി; വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ സെക്സ് ഗ്രൂപ്പിലിട്ട യുവാവിനെതിരെയും കേസ്; കോഴിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധുകൂടിയാണ് പതിനേഴുകാരൻ. കഴിഞ്ഞ ജൂണിൽ പീഡനത്തിനിരയായ പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന കാര്യം പുറത്തായത്. ശാരീരിക മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു.

എന്നാൽ കൗൺസിലിങ് നടത്തിയ ഡോക്ടർ സംശയത്തെ തുടർന്ന് പലവട്ടം ചോദിച്ചിട്ടും പെൺകുട്ടി പീഡന കാര്യം പറഞ്ഞില്ല. പീഡിപ്പിച്ചത് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കത്തികാട്ടി പതിനേഴുകാരൻ ഭീഷണിപ്പെടുത്തിയത് കാരണമാണ് പെൺകുട്ടി വിവരം മറച്ചുവെക്കാൻ ശ്രമിച്ചത്. 17 കാരനെ കോഴിക്കോട് ജുവൈനൽ കോടതിയിൽ ഹാജരാക്കി.

ഇതേ സമയം വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ സെക്സ് ഗ്രൂപ്പിൽ ചേർത്തെന്ന പരാതിയിൽ യുവാവിനെതിരെയും പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം നിരവധി മോശമായ കോളുകളും, വീഡിയോകളും വന്നതോടെയാണ് യുവാവിന്റെ മൊബൈൽ ഫേൺ നമ്പറിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം എസ് എച്ച് ഒ ക്ക് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP