Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഗതി മന്ദിരത്തിലും ലൈംഗിക ചൂഷണം; അന്തേവാസിയുടെ പരാതിയെ തുടർന്ന് കോഴിക്കോട് പുല്ലൂരാംപാറയിലെ 'ജോർദാൻ ഭവൻ' സാമൂഹിക നീതി വകുപ്പ് അടപ്പിച്ചു; അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു; നടത്തിപ്പുകാരൻ കണ്ണൂർ സ്വദേശി തങ്കച്ചൻ അറസ്റ്റിൽ; നടപടി പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ സംഘത്തോട് അന്തേവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന്

അഗതി മന്ദിരത്തിലും ലൈംഗിക ചൂഷണം; അന്തേവാസിയുടെ പരാതിയെ തുടർന്ന് കോഴിക്കോട് പുല്ലൂരാംപാറയിലെ 'ജോർദാൻ ഭവൻ' സാമൂഹിക നീതി വകുപ്പ് അടപ്പിച്ചു; അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു; നടത്തിപ്പുകാരൻ കണ്ണൂർ സ്വദേശി തങ്കച്ചൻ അറസ്റ്റിൽ; നടപടി പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ സംഘത്തോട് അന്തേവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന്

കെ വി നിരഞ്ജൻ

കോഴിക്കോട്: ലൈംഗികാതിക്രമം നടന്നതായുള്ള പരാതിയെത്തുടർന്ന് അഗതി മന്ദിരം അടപ്പിച്ചു. പുല്ലൂരാംപാറയിലെ അഗതിമന്ദിരമായ'ജോർദാൻ ഭവൻ' ആണ് സാമൂഹിക നീതി വകുപ്പ് അടപ്പിച്ചത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കണ്ണൂർ സ്വദേശി തങ്കച്ചനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽ പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ സംഘത്തോട് അന്തേവാസികളിലൊരാൾ ലൈംഗികാതിക്രമം നടന്നതായി പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടത്തിപ്പുകാരനെ അറസ്റ്റു ചെയ്തത്. ഇതേ സമയം പരാതിക്കാരി മാനസിക രോഗിയാണെന്ന് അറിയുന്നു. ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയ ആളാണ്. കുറേക്കാലം കുതിരവട്ടം മാനസിക ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ ഇവരെ ഏറ്റെടുക്കാൻ ഇവരുടെ കുടുംബം തയ്യാറായിരുന്നില്ല.

ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയും സാമുഹിത നീതി വകുപ്പും പരിശോധന നടത്തിയാണ് സ്ഥാപനം അടപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കാലാവധി അവസാനിച്ച ലൈസൻസ് പുതുക്കാനും നടത്തിപ്പുകാർക്ക് സമയം നൽകിയിരുന്നെങ്കിലും ഇതും അവർ അനുസരിച്ചില്ല. ഇതിനെത്തുടന്നുകൂടിയാണ് അടച്ചുപൂട്ടിയത്. സ്ഥാപനത്തിലുണ്ടായിരുന്ന നാൽപത് അന്തേവാസികളെ സാമൂഹിക നീതി വകുപ്പിന്റെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി ജില്ലാ ജഡ്ജ് എ വി ഉണ്ണിക്കൃഷ്ണൻ, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ ഷീബ മുംതാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP