Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ മലയാളി മോഡലിനെ ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തിൽ കലർത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹത; യുവതിയും യുവാവും കുടുംബ സുഹൃത്തുക്കൾ; യുവതി മലേഷ്യയിൽ പോയത് യുവാവിന്റെ ക്ഷണപ്രകാരം; യുവതിക്കെതിരായ പരാതികളും ചികഞ്ഞെടുക്കാൻ യുവാവിന്റെ ബന്ധുക്കൾ; വ്യവസായ കുടുംബത്തിൽ പെട്ട യുവാവിന് എതിരായ പരാതിയുടെ നിജസ്ഥിതി അറിയാൻ വിശദമായ അന്വേഷണത്തിനു ഒരുങ്ങി കോഴിക്കോട് നടക്കാവ് പൊലീസും

ദുബായിലെ മലയാളി മോഡലിനെ ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തിൽ കലർത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹത;  യുവതിയും യുവാവും കുടുംബ സുഹൃത്തുക്കൾ; യുവതി മലേഷ്യയിൽ പോയത് യുവാവിന്റെ ക്ഷണപ്രകാരം; യുവതിക്കെതിരായ പരാതികളും ചികഞ്ഞെടുക്കാൻ യുവാവിന്റെ ബന്ധുക്കൾ; വ്യവസായ കുടുംബത്തിൽ പെട്ട യുവാവിന് എതിരായ പരാതിയുടെ നിജസ്ഥിതി അറിയാൻ വിശദമായ അന്വേഷണത്തിനു ഒരുങ്ങി കോഴിക്കോട് നടക്കാവ്  പൊലീസും

എം മനോജ് കുമാർ

കോഴിക്കോട്: ഉത്തേജക മരുന്ന് പാനീയത്തിൽ കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. മലേഷ്യയിൽ നടന്ന പീഡനത്തിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നു നടക്കാവ് സിഐ പ്രേംജിത്ത് മറുനാടനോട് പറഞ്ഞു. കോഴിക്കോടെ വ്യവസായ കുടുംബത്തിൽ പിറന്ന അജ്നാഫ് എന്ന യുവാവിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്.

ദുബായിൽ നിന്നു ബിസിനസ് ആവശ്യത്തിനായി മലേഷ്യയിൽ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന അജ്നാഫ് ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തിൽ കലർത്തി യുവതിക്ക് നൽകി എന്നാണ് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. അജ്നാഫിനൊപ്പം അത്താഴം കഴിച്ച ദിവസങ്ങളിൽ യുവതിക്ക് രക്തസ്രാവം വന്നതിനെ തുടർന്ന് ഡോക്ടർമാരാണ് ഈ കാര്യം യുവതിയെ അറിയിച്ചത്. സംഭവത്തിന്റെ പേരിൽ മലേഷ്യയിൽ നൽകിയ പരാതിക്ക് ഒപ്പമാണ് നടക്കാവ് സ്റ്റേഷനിലും യുവതി പരാതി നൽകിയത്. കച്ചവടത്തിന്റെ ആവശ്യത്തിനായി പത്തു ലക്ഷം രൂപ അജ്നാഫ് കൈപ്പറ്റിയതായും പരാതിയിലുണ്ട്.

യുവാവും യുവതിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവർക്കും പരസ്പരം അറിയാവുന്നതാണ്. ഫാഷൻ ഷോ ഉൾപ്പെടെയുള്ളവ നടത്തി ദുബായിൽ സജീവമായ സമയത്ത് തന്നെയാണ് യുവാവ് മലേഷ്യയിൽ ബിസിനസ് ചെയ്യാൻ യുവതിയെ ക്ഷണിക്കുന്നത്. ഈ രീതിയിൽ ഒപ്പം താമസിക്കവെയാണ് പ്രശ്നമുണ്ടാകുന്നത്. കോഴിക്കോടൻ വൃത്തങ്ങളിൽ സുപരിചിതയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് കോഴിക്കോട് പൊലീസ്.

അതേസമയം യുവതിക്കെതിരെയുള്ള പഴയ പരാതികളും സജീവമാക്കാൻ അൽത്താഫിന്റെ ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. അൽത്തഫിനെക്കുറിച്ച് പൂർണ ബോധ്യമുള്ള യുവതിയാണ് പരാതിക്കാരി എന്നാണ് അറിയാൻ കഴിഞ്ഞത്. അൽത്താഫിനെക്കുറിച്ച് അറിയുന്നതായതിനാലാണ് യുവതി അൽത്താഫിനൊപ്പം മലേഷ്യയിലേക്ക് പോയത്. ബ്രാൻഡഡ് വാച്ചുകളും ഫോറിൻ സാധനങ്ങളും വില്പന നടത്തുകയാണ് അൽത്താഫ് ചെയ്തിരുന്നത്. ഈ സമയത്ത് കോഴിക്കോടായിരിക്കെ തന്നെ അൽത്താഫുമായി യുവതിക്ക് അടുപ്പമുണ്ട്.

കോഴിക്കോടും യുവതി ഫാഷൻ ഷോയും ഫോട്ടോ ഷൂട്ടുമൊക്കെ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ കോഴിക്കോടൻ വൃത്തങ്ങൾക്കും യുവതിയെക്കുറിച്ച് അറിയാം. ഈ ഫോട്ടോ ഷൂട്ടും ഫാഷൻ ഷോയും പരാതിയിൽ കലാശിക്കുകയും ചെയ്തിരുന്നു. യുവതിക്കെതിരെ ഒട്ടനവധി പരാതികളും കോഴിക്കോടും ഉണ്ടായിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്. യുവതിയുടെ ചതിയിൽ കുടുങ്ങിയ ഒരു യുവതിയെ മറുനാടൻ ബന്ധപ്പെട്ടിരുന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആ യുവതി തയ്യറായില്ല. അവരുമായി എനിക്ക് ഒരു ബന്ധവും ഇപ്പോഴില്ല. പഴയത് ഓർക്കാനും സംസാരിക്കാനും ഞാൻ തയ്യാറല്ല എന്നാണ് യുവതി മറുനാടനോട് പറഞ്ഞത്. ഇത്തരം പരാതികൾ ഉയർന്നതോടെയാണ് യുവതി ദുബായിലേക്ക് താവളം മാറ്റിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തട്ടെ എന്ന നിലപാടിലാണ് അൽത്താഫിന്റെ ബന്ധുക്കൾ. അൽതാഫ് കോഴിക്കോട് തന്നെയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

കോഴിക്കോട് വ്യവസായ കുടുംബത്തിലെ അംഗമാണ് അൽതാഫ് എന്നതിനാൽ പൊലീസും പരാതി വിശദമായി അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ്. യുവതി പരാതിയിൽ ഉറച്ചു നിന്നാൽ അൽത്താഫ് അറസ്റ്റിലാവാനും സാധ്യതയുണ്ട്. അതേസമയം യുവതിയുടെ പരാതിയുടെ വാസ്തവ സ്ഥിതി അറിയാൻ കോഴിക്കോടെ വ്യവസായ വൃത്തങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. യുവതിയെ പോലെ തന്നെ അൽത്താഫിനെയും മിക്കവർക്കും അറിയാം എന്നതിനാലാണ് ഈ കേസിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ വ്യവസായ വൃത്തങ്ങളിൽ ആകാംക്ഷ നിറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP