Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണാവധിക്ക് ശേഷമുള്ള ദിവസം ടൂർ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിച്ച് പീഡനം; ആറാം ക്ലാസുകാരിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അമ്മ മൂത്ത മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്‌തെന്ന് ആരോപണം; കേസിൽ അമ്മ അറസ്റ്റിൽ

ഓണാവധിക്ക് ശേഷമുള്ള ദിവസം ടൂർ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിച്ച് പീഡനം; ആറാം ക്ലാസുകാരിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അമ്മ മൂത്ത മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്‌തെന്ന് ആരോപണം; കേസിൽ അമ്മ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആറാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് മാതാവ്. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന 39കാരി പ്രായപൂർത്തിയാകാത്ത മറ്റൊരു മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്തതായി കേസ്. ഈ രീതിയിൽ മൂത്ത മകൾ ഗർഭിണിയുമായി. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു നൽകിയെന്ന കേസിൽ മാതാവിനെ തിരൂർ ഡി വൈ എസ് പി ഇന്നലെ അറസ്റ്റ് ചെയ്തു.

അഗളി സ്വദേശിനിയായ 39കാരിയെയാണ് തിരൂർ ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ അറസ്റ്റ് ചെയ്തത്. രാമപുരം പരവക്കൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരുന്ന യുവതി നേരത്തെ പ്രായപൂർത്തിയാകാത്ത മൂത്ത മകളെയും ഇത്തരത്തിൽ ചൂഷണം ചെയ്തതായി കേസ് നിലവിലുണ്ട്. മൂത്ത മകൾ ഗർഭിണിയായതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊളത്തൂർ പൊലീസ് കേസ്സെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിൽ രണ്ടാമത്തെ പെൺകുട്ടിയെ ചോദ്യം ചെയ്തിലാണ് താനും പീഡനത്തിന് വിധേയയായതായി മൊഴി നൽകുന്നത്. 2015 ഓണാവധിക്ക് ശേഷമുള്ള ഒരു ദിവസം ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിച്ചാണ് പീഡനത്തിന് സൗകര്യമൊരുക്കിയത്. മക്കരപ്പറമ്പ് വറ്റലൂർ തലപ്പറമ്പ് ഉമ്മത്തൂർ കുഞ്ഞാലൻ കേസിൽ പ്രതിയാണ്. നേരത്തെ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മാതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയുടെ ചുമതല വഹിക്കുന്ന ജില്ലാ സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് അയച്ചു.

അതേ സമയം മാതാവിനൊപ്പം വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കാനും ശ്രമം നടന്നു. യുവാവിനെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിന് കൈമാറി. മഞ്ചേരി തുറക്കൽ പാറപ്പുറത്ത് കുരിക്കൾ ഹൗസിൽ സനൂഫ് കുരിക്കൾ (27)നെയാണ് പൊലീസിന് കൈമാറിയത്. ഇയാളെ എസ് ഐ സുമേഷ് സുധാകർ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ബീഹാർ സ്വദേശികളായ കുടുംബം താമസിക്കുന്ന തുറക്കലിലെ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും മാതാവിനൊപ്പം കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്ത് തറയിൽ കിടത്തുകയായിരുന്നു. പീഡന ശ്രമത്തിനിടെ ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് ഉണരുകയും ലൈറ്റിടുകയുമായിരുന്നു. ഉടൻ ബഹളം വെച്ച് ആളെക്കൂട്ടിയാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP