Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫുകാരനായ ഭർത്താവുമായി അകന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്ത് ആദ്യം പണവും സ്വർണവും തട്ടിയെടുത്തു; അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയപ്പോൾ വീടിന്റെ മതിൽ ചാടിക്കടന്ന് ക്രൂരമായി മാനഭംഗത്തിന് ഇരയാക്കി; മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കോൺട്രാക്ടർ അറസ്റ്റിൽ

ഗൾഫുകാരനായ ഭർത്താവുമായി അകന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്ത് ആദ്യം പണവും സ്വർണവും തട്ടിയെടുത്തു; അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയപ്പോൾ വീടിന്റെ മതിൽ ചാടിക്കടന്ന് ക്രൂരമായി മാനഭംഗത്തിന് ഇരയാക്കി; മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കോൺട്രാക്ടർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വീട്ടിൽ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയായും ഭർത്താവിൽ നിന്നും അകന്നുകഴിയുന്ന യുവതിയെ ക്രൂരമായ ബലാൽസംഗത്തിനിരയാക്കിയ കരാറുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഉദയംപേരൂർ കുഴിക്കുന്ന് ചാലങ്ങാടി ഷിജു മുഹമ്മദലി(39 )യെയാണ് കൊച്ചി പോണേക്കര സ്വദേശിനിയുടെ പരാതിയിൽ പൊലീസ് തന്ത്രപരമായി കസ്റ്റഡിയിൽ എടുത്തത്. മുമ്പും ഇയാൾക്കെതിരെ യുവതി സമാന സംഭവത്തിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ഇയാൾ മുൻകൂർ ജാമ്യത്തിലായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ മതിൽച്ചാടിക്കടന്ന് ഇയാൾ വീട്ടിലെത്തിയെന്നും തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും നീ എനിക്കെതിരെ നേരത്തെ പീഡന പരാതി കൊടുത്തില്ലെ ,അത് നടത്തി കാണിച്ചുതരാം എന്നും പറഞ്ഞ് തന്നെ ബലാൽക്കാരം ചെയ്തെന്നുമാണ് യുവതി എളമക്കര പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. പരാതിയിൽ തെളിവെടുപ്പ് നടത്തിയെന്നും യുവതി ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. മാനഭംഗം,അതിക്രമിച്ച് കടക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷിജുവിനെ അറസ്റ്റുചെയ്തെന്ന് എളമക്കര സി ഐ ഡി മിഥുൻ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

തിങ്കളാഴ്ച മകൾ സ്‌കൂളിൽ നിന്നെത്തിയപ്പോഴാണ് ഷിജു തന്നെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ അനുവദിച്ചതെന്നും മകളുടെ മുന്നിലിട്ടും തന്നെ മർദ്ദിച്ചെന്നും ഈ വിവരം അഭിഭാഷകനെയോ പൊലീസിനെയോ അറിയിച്ചാൽ തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഷിജു സ്ഥലം വിട്ടതെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ ടിസ്ഥാനത്തിൽ പൊലീസ് യുവതിയെ ബന്ധപ്പെട്ട് ഇന്നലെ മൊഴിയെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഷിജു യുവതിയെ വീണ്ടും വിളിച്ച് നേരിൽ കാണണമെന്നും കരുതിക്കൂട്ടി ഒന്നും ചെയ്തതല്ലെന്നും എല്ലാം സംസാരിച്ച് തീർക്കാമെന്നും അറിയിച്ചു. പൊലീസിന്റെ അറിവോടെ യുവതി ഷിജുവിനെ വീട്ടിലേക്ക് വരാൻ ക്ഷണിച്ചു. ഇയാൾ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരം.

മതിൽച്ചാടി കടന്നെത്തിയ ശേഷം ഷിജു വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നെന്നും പിന്നീട് തന്റെ കയ്യിലിരുന്ന മൊബൈൽ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകർത്തു. മുമ്പ് പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം ആരംഭിച്ചു. മുടിയിൽപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചെന്നും പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും യുവതി പൊലീസിൽ പരാതിപ്പെട്ടു. കടിച്ചും മാന്തിയും മർദ്ദിച്ചും മറ്റുമാണ് ഷിജു ലൈംഗിക പീഡനത്തിൽ സംതൃപ്തി കണ്ടെത്തിയതെന്നും ഇതേത്തുടർന്ന് അവശയായ താൻ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഉദയപേരൂരിൽ യുണിബ്രിക്സ് എഞ്ചിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന പേരിൽ ഷിജു സ്ഥാപനം നടത്തിവന്നിരുന്നെന്നും വീടിന്റെ അറ്റകുറ്റപ്പണി സ്ഥാപനത്തെ ഏൽപ്പിച്ച ഘട്ടത്തിലാണ് താൻ ഷിജുവിനെ പരിചയപ്പെട്ടതെന്നും തുടർന്ന് ഇയാൾ പലതരത്തിൽ തന്റെ സമ്പാദ്യത്തിൽ ഒട്ടുമുക്കാലും തട്ടിയെടുത്തെന്നും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബലാൽസംഗം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തതായിട്ടാണ് നേരത്തെ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയിൽ സൂചിപ്പിച്ചിരുന്നത്.

ഷിജുമുഹമ്മദിന്റെ ശാരീരികവും മാനസികവുമായുള്ള ചൂഷണങ്ങൾ മൂലം താൻ ആത്മഹത്യമുനമ്പിലാണെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2017 മുതൽ ഇയാളിൽ നിന്നും നേടിടേണ്ടി വന്ന പീഡനങ്ങൾ അക്കമിട്ട് നിരത്തിയാണ് അന്ന് യുവതി കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. ഗൾഫിൽ 15 വർഷത്തോളം ജോലിചെയിരുന്നെന്നും ഈ വഴിക്കുണ്ടാക്കിയ സമ്പാദ്യത്തിൽ ഒട്ടുമുക്കാലും പലവഴിക്ക് ഷിജു തട്ടിയെടുത്തെന്നും ഭർത്താവുമായി പിണങ്ങിക്കഴിയുന്നതിനാൽ ആരും ചോദിക്കാനില്ലെന്നുള്ള തിരിച്ചറിവിലാണ് ഇയാൾ ചൂഷണത്തിന് മുതിർന്നതെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നത്. യുവതി വീണ്ടും ആക്രമണത്തിന് വിധേയയായ സാഹചര്യത്തിൽ ഷിജുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനും ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയും കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ ബി എ ആളുർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP