Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; ഉപരിപഠനത്തിന് പോയെന്ന് താമരശേരി രൂപത പറയുന്ന ഫാ.മനോജ് ജേക്കബ് പ്ലാക്കൂട്ടം മുങ്ങിയത് തന്നെ; വീട്ടമ്മ ഒറ്റയ്ക്കായിരിക്കെ വീട്ടിൽ കടന്നുകയറി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ അച്ചനെ നേരത്തെ തന്നെ ചുമതലയിൽ നിന്ന് മാറ്റിയെന്ന വിശദീകരണവുമായി രൂപത

വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; ഉപരിപഠനത്തിന് പോയെന്ന് താമരശേരി രൂപത പറയുന്ന ഫാ.മനോജ് ജേക്കബ് പ്ലാക്കൂട്ടം മുങ്ങിയത് തന്നെ; വീട്ടമ്മ ഒറ്റയ്ക്കായിരിക്കെ വീട്ടിൽ കടന്നുകയറി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ അച്ചനെ നേരത്തെ തന്നെ ചുമതലയിൽ നിന്ന് മാറ്റിയെന്ന വിശദീകരണവുമായി രൂപത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. ഫാ. മനോജ് ജേക്കബ്പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ഇതോടെ ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങി.വിളിച്ച് നോക്കിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. വൈദികനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫാ.മനോജിനെ ഇടവക വികാരി സ്ഥാനത്തുനിന്നു മാറ്റിയതായി താമരശ്ശേരി രൂപത അറിയിച്ചു. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.

2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുള്ള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭീഷണിമൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പറയുന്നു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടിൽ തിരികെയെത്തിയത്. വീട്ടമ്മയുടെ പരാതിയിൽ ചേവായൂർ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്. ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതലയിൽ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലായിരുന്നുവെന്നാണ് രൂപത ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണ് ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടമെന്നാണ് രൂപത അറിയിച്ചത്.

2016-18 വർഷങ്ങളിൽ ചേവായൂർ നിത്യസഹായ മാതാ പള്ളി വികാരിയായിരുന്നു ഇദേഹം.കഴിഞ്ഞ വർഷമാണ് ഇദേഹത്തെ തിരൂരിലേക്ക് സ്ഥലം മാറ്റിയത്. തുടർന്നാണ് ഔദ്യോഗിക ജോലികളിൽ നിന്ന് മാറ്റിനിറുത്തുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും ഉപരിപഠനത്തിനായി ഔദ്യോഗിക ജോലികളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നുമാണ് ഫാദർ മനോജിന്റെ വിശദീകരണം. വൈദികനായ റോബിൻ വടക്കുംചേരി പീഡിപ്പിച്ചതിനെ തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവം മൂടിവെക്കാൻ ശ്രമിച്ചതിലും താമരശേരി രൂപതയുടെ പങ്കുണ്ടായിരുന്നു. ഈ കേസും ഏറെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP