Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സന്ദർശനത്തിനെത്തിയ കറുത്ത വർഗക്കാരിയായ വൃദ്ധയെ ഉപചാരപൂർവം കെട്ടിപ്പിടിച്ചത് തെറ്റിദ്ധാരണയ്ക്കിടയാക്കി; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്‌തെങ്കിലും വസ്തുത ബോധ്യപ്പെട്ടപ്പോൾ റിമാൻഡ് ചെയ്യാതെ വിട്ടയച്ചു; കാനഡയിലെ ലണ്ടനിൽ അറസ്റ്റിലായ മലയാളി വൈദികനുവേണ്ടി ഇടവകക്കാർ ഒരുമിച്ച് രംഗത്ത്; പീഡനക്കേസിൽ പ്രതി എന്ന നിലയിൽ വാർത്ത ആയതോടെ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പോലും ആവാതെ ഫാ.ടോബി ദേവസ്യ

സന്ദർശനത്തിനെത്തിയ കറുത്ത വർഗക്കാരിയായ വൃദ്ധയെ ഉപചാരപൂർവം കെട്ടിപ്പിടിച്ചത് തെറ്റിദ്ധാരണയ്ക്കിടയാക്കി; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്‌തെങ്കിലും വസ്തുത ബോധ്യപ്പെട്ടപ്പോൾ റിമാൻഡ് ചെയ്യാതെ വിട്ടയച്ചു; കാനഡയിലെ ലണ്ടനിൽ അറസ്റ്റിലായ മലയാളി വൈദികനുവേണ്ടി ഇടവകക്കാർ ഒരുമിച്ച് രംഗത്ത്; പീഡനക്കേസിൽ പ്രതി എന്ന നിലയിൽ വാർത്ത ആയതോടെ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പോലും ആവാതെ ഫാ.ടോബി ദേവസ്യ

മറുനാടൻ ഡെസ്‌ക്‌

 ലണ്ടൻ :കാനഡയിലെ ലണ്ടനിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ വൈദികൻ നിരപരാധിയെന്ന വാദവുമായി ഇടവകക്കാർ രംഗത്തെത്തി. സിറോ മലബാർ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിങ് എഡ്വേർഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികൻ ടോബി ദേവസ്യ (33) ആണ് കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായത്. സെന്റ് മേരീസ് പള്ളിയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനാണ് ആരോപണവിധേയനായ വൈദികൻ. കറുത്ത വർഗക്കാരിയായ മുതിർന്ന സ്ത്രീയെ ആചാരപൂർവം കെട്ടിപ്പിടിച്ചത് തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും വാദമുണ്ട്. വീട്ടമ്മയുടെ പരാതിയിൽ ഫാ.ടോബി ദേവസ്യ അഴിക്കുള്ളിലാണെന്ന പ്രചാരണം ശരിയല്ല. വൈദികനെ അറസ്റ്റ് ചെയ്‌തെങ്കിലും വസ്തുത ബോധ്യപ്പെട്ടപ്പോൾ റിമാൻഡ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. ഏതായാലും കോടതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൽപിക്കേണ്ടത്.

സാധുവായ വൈദികൻ വെറുതെ പീഡിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹത്തിന്റെ ഇടവകക്കാർ വാദിക്കുന്നു. സംഭവ ദിവസം കറുത്ത വർഗ്ഗത്തിൽ പെട്ട മുതിർന്ന സ്ത്രീ വൈദികന്റെ മുറിയിൽ വന്ന് സംസാരിച്ചിരുന്നു. പെന്തകോസ്ത് വിശ്വാസിയായ ഇവർ തങ്ങളുടെ പള്ളിയിൽ ഫുഡ് ഫെസ്റ്റാണെന്നൂം നോട്ടീസ് ബോർഡിൽ ഇട്ടോട്ടെയെന്നും ചോദിച്ചു. ഫാ. ടോബി ദേവസ്യ അത് സന്തോഷത്തോടെ സമ്മതിച്ചു. തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. പാശ്ചാത്യസമ്പ്രദായപ്രകാരം വൈദികൻ ഉപചാരപൂർവം ആലിംഗനം ചെയ്ത് സ്ത്രീയെ മടക്കി അയച്ചു. പരാതിക്കാരി മുറിയിൽ വരുന്നതും മടങ്ങുന്നതിനുമെല്ലാം തെളിവായി മുറിയിലെ വീഡിയോ റെക്കോഡിങ് പരിശോധിക്കാവുന്നതാണ്. വീട്ടിലേക്ക് മടങ്ങിയ പരാതിക്കാരി അര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും പള്ളിയിൽ വൈദികന്റെ മുറിയിലെത്തി. വൈദികന്റെ പേരും മറ്റും ചോദിച്ച ശേഷം തിരിച്ചുപോയ ഇവർ നേരേ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഫാ.ടോബി ദേവസ്യയെ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് കാനഡയിലെ ലണ്ടൻ പൊലീസ് കൈവിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, അര മണിക്കൂറിനകം വൈദികനെ റിമാൻഡ് ചെയ്യാതെ വിട്ടയയ്ക്കുകയും ചെയ്തു. ലണ്ടൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് അറസ്‌ററ് സ്ത്രീക്ക് നേരേയുള്ള അനുചിതമായ സ്പർശത്തിന്റെ പേരിൽ എന്നാണ്. അതേസമയം, പരാതിക്കാരിയുടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചും ചില കോണുകളിൽ നിന്ന് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പീഡനപരാതികൾ പണം കൈപ്പറ്റാനുള്ള ചില ഗ്രൂപ്പുകളുടെ തന്ത്രമല്ലെന്ന് ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സമാനമായ പല സംഭവങ്ങളും കാനഡയിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ സംശയം ദൂരീകരിക്കണമെന്ന ആവശ്യം പ്രബലമായത്. സെന്റ് മേരീസ് പള്ളിയിൽ ചുമതലയേറ്റതുമുതൽ വിശ്വാസികൾക്ക് പ്രിയങ്കരനായിരുന്നു ഫാ.ടോബി ദേവസ്യ. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വൈദിക വൃത്തിയിൽ ചുമതലയേറ്റത്. രാവിലെ 9.30 മുതൽ 10.30 വരെയുള്ള ആരാധനാസമയത്ത് കൃത്യതയോടെ ഹാജരാവാറുമുണ്ട്. അദ്ദേഹം ഇത്തരത്തിൽ ഒരുകേസിൽ പെടുമെന്നത് ഇടവകക്കാർക്ക് വിശ്വസിക്കാനുമാകുന്നില്ല. അതിനിടെ, ദക്ഷിണേന്ത്യൻ വിരുദ്ധ വികാരമാണ് സംഭവത്തിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയർന്നത്. ദേവാലയത്തിലെത്തിയ സ്ത്രീ അൽപസമയം വൈദികനുമായി സംസാരിച്ചു. മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ദുരുദ്ദേശത്തോടെയുള്ള സ്പർശമുണ്ടായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂൺ 24ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ടോബി ദേവസ്യ കോടതിയിൽ ഹാജരാകണം. കാനഡയിലെ ക്രിമിനൽ നടപടിക്രമപ്രകാരമാണ് അറസ്റ്റ്. പീഡനപരാതി ഉയർന്നതോടെ, പള്ളിയിൽ നിന്നുപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഫാ.ടോബി ദേവസ്യ. ഏതായാലും കേസിൽ കോടതി അന്തിമ തീർപ്പ് കൽപ്പിക്കും വരെ വൈദികൻ ആരോപണത്തിന്റെ മുൾമുനയിൽ തന്നെയായിരിക്കും.

ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരി തയ്യാറായില്ല. സെന്റ് മേരീസ് പള്ളി കാനഡയിലെ ആദ്യ സിറോ-മലബാർ പള്ളിയാണ്. പരാതിക്കാരിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. അഞ്ചുവർഷം മുൻപ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്‌ബുക്ക് പേജിൽ പറയുന്നു. ഒരു വർഷം മുൻപാണ് ഇദ്ദേഹം ഈ പള്ളിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP