Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇന്നോവ കാറിൽ കൊണ്ടുപോയി പീഡിച്ചിക്കാൻ ശ്രമിച്ച ഷഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം; അറസ്റ്റു ചെയ്യുമെന്നായപ്പോൾ മുങ്ങിയ ഇമാമിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കീഴടങ്ങണമെന്ന് അഭിഭാഷകൻ വഴി ഇമാമിനോട് ആവശ്യപ്പെട്ട് പൊലീസ്; കൗൺസലിങ്ങിന് വിധേയമാക്കി പെൺകുട്ടിയുടെ മൊഴിയെടുക്കും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇന്നോവ കാറിൽ കൊണ്ടുപോയി പീഡിച്ചിക്കാൻ ശ്രമിച്ച ഷഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം; അറസ്റ്റു ചെയ്യുമെന്നായപ്പോൾ മുങ്ങിയ ഇമാമിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കീഴടങ്ങണമെന്ന് അഭിഭാഷകൻ വഴി ഇമാമിനോട് ആവശ്യപ്പെട്ട് പൊലീസ്; കൗൺസലിങ്ങിന് വിധേയമാക്കി പെൺകുട്ടിയുടെ മൊഴിയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

വിതുര: 15 വയസുകാരിയായ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മതപ്രഭാഷകൻ ഷെഫീഖ് അൽഖാസിമി(ഇടുക്കി)ക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതം. അറസ്റ്റു ഭയന്ന് മുങ്ങിയ പ്രഭാഷകൻ എവിടെയുണ്ടെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത വന്നിട്ടില്ല. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ ഷെഫീക്ക് അൽ ഖാസിമിയുടെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തി. പോക്‌സോ കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കീഴടങ്ങണമെന്ന് അഭിഭാഷകൻ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കീഴടങ്ങാൻ സന്നദ്ധമല്ലെങ്കിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ സന്നദ്ധമാണെന്ന് പൊലീസിനെ അറിയിച്ചു. പിതാവ് വിദേശത്ത് നിന്ന് എത്തിയ ശേഷം പരാതി നൽകും. കൗൺസലിങ്ങിന് വിധേയമാക്കി പെൺകുട്ടിയുടെയും ദൃക്സാക്ഷികളായ സ്ത്രീകളുടെയും മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തെതുടർന്ന് തൊളിക്കോട് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ ജമാഅത്ത് കമ്മിറ്റി പുറത്താക്കിയിരുന്നു. എന്നാൽ, പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാത്ത സാഹചര്യത്തിൽ ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ പുറത്താക്കാനുള്ള കാരണം ജമാഅത്ത് പ്രസിഡന്റിൽനിന്ന് മൊഴിയായി രേഖപ്പെടുത്തിയാണ് കേസെടുത്തത്.

ഒരാഴ്ച മുമ്പ് സ്‌കൂൾ വിട്ട് വരികയായിരുന്ന 10ാം ക്ലാസ് വിദ്യാർത്ഥിനിയെ തന്റെ ഇന്നോവ കാറിൽ കയറ്റി ഇയാൾ വനമേഖലയിൽ കൊണ്ടുപോയത്രെ. തൊഴിലുറപ്പ് തൊഴിലാളികൾ ചോദ്യം ചെയ്തപ്പോൾ ഇയാൾ പെൺകുട്ടിയെയും കൊണ്ട് അവിടം വിട്ടു. പോപ്പുലർ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗൺസിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായിരുന്നു ഷഫീഖ് അൽ ഖാസിമി. ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കിയതോടെയാണ് പീഡനം പുറംലോകത്ത് എത്തിയത്. എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗൺസിൽ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വനത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടിയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരത്തെ പ്രധാന മുസ്ലിം പള്ളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അൽ ഖാസിമിയെ തൽ സ്ഥാനത്ത് നിന്നും ആരോപണം ഉയർന്നപ്പോൾ തന്നെ നീക്കി.

സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങൾ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അൽ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് പ്രസ്തുത ജമാഅത്ത് പ്രസിഡന്റ് പിന്നീട് അറിയിച്ചത്. ഇതൊരു മാതൃകാപരമായ നടപടിയായിരുന്നു. ഖാസിമിയെ സംരക്ഷിക്കാൻ ഇമാംസ് കൗൺസിൽ പോലും ശ്രമിച്ചില്ല. പകരം കൃത്യമായ അന്വേഷണവും നടത്തി. കാര്യങ്ങൾ പുറം ലോകത്തോട് വിശദീകരിക്കുകയും ചെയ്തു. ഇതാണ് ഖാസിമിക്ക് വിനയായത്.

ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാൾക്ക് കണ്ടെത്താൻ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാൻ അവിടെ പോയിരുന്നു. പ്രദേശത്തുള്ളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അൽ ഖാസിമിയും പെൺകുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുള്ള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടർന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു. ഇവർ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസിൽ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവർ തട്ടിക്കയറി. ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടർന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു-ജമാഅത്ത് പ്രസിഡന്റ് കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

ഈ തിരക്കിനിടയിൽ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുള്ള യുവാക്കൾ കുറച്ചു ദൂരം വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെൺകുട്ടിയുടെ കരച്ചിൽ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യിൽ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവർ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. ഉച്ചസമയത്ത് ഷഫീഖ് അൽ ഖാസിമി പ്രദേശത്തെ സ്‌കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാർത്ഥിയുമായി കടക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP