Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

മുടിയും താടിയും വെട്ടി ഫ്രീക്കനായ ഇമാമിനെ ചോദ്യം ചെയ്ത പൊലീസ് മൊഴി കേട്ട് ശരിക്കും ഞെട്ടി; ഷെഫീഖ് അൽ ഖാസിമി വെളിപ്പെടുത്തിയത് തിരുവനന്തപുരത്തെ ഇമാമുമാരെക്കുറിച്ചുള്ള ലൈംഗിക ആരോപണങ്ങൾ; പരാതി ഉയരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല; എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധം വെളിപ്പെടുത്തിയത് രക്ഷപെടാനായി തന്ത്രമെന്ന് വിലയിരുത്തി അന്വേഷണ സംഘം; ജയിലിൽ അഴിയെണ്ണി സമയം നീക്കി ഇമാം

മുടിയും താടിയും വെട്ടി ഫ്രീക്കനായ ഇമാമിനെ ചോദ്യം ചെയ്ത പൊലീസ് മൊഴി കേട്ട് ശരിക്കും ഞെട്ടി; ഷെഫീഖ് അൽ ഖാസിമി വെളിപ്പെടുത്തിയത് തിരുവനന്തപുരത്തെ ഇമാമുമാരെക്കുറിച്ചുള്ള ലൈംഗിക ആരോപണങ്ങൾ; പരാതി ഉയരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല; എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധം വെളിപ്പെടുത്തിയത് രക്ഷപെടാനായി തന്ത്രമെന്ന് വിലയിരുത്തി അന്വേഷണ സംഘം; ജയിലിൽ അഴിയെണ്ണി സമയം നീക്കി ഇമാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടും മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മൊഴികളിലും നീക്കങ്ങളിലും തന്ത്രപരത. രക്ഷപ്പെടാനുള്ള കുറുക്കുവഴികളാണ് മിക്ക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലും ഇമാം പൊതിഞ്ഞു വെച്ചത്. ഞാൻ മാത്രമല്ല ഇങ്ങിനെയുള്ള ഇമാം. മിക്ക ഇമാമുമാരും എന്നെ വെല്ലുന്നവരാണ്. തിരുവനന്തപുരത്തെ ചില ഇമാമുമാരുടെ പേര് സഹിതമാണ് ഷെഫീഖ് അൽ ഖാസിമി മൊഴി നൽകിയത്.

മൊഴിയിൽ പറയുന്ന ഇമാമുമാരുടെ ലൈംഗിക ചെയ്തികൾ എല്ലാം വിശദമാക്കിയാണ് ഖാസിമിയുടെ മൊഴി. അങ്ങിനെയെങ്കിൽ എന്തുകൊണ്ട് ഇത്തരം ഇമാമുമാരുടെ പേരിൽ പരാതി വരാത്തത് എന്ന ചോദ്യത്തിന് പക്ഷെ ഷെഫീഖ് അൽ ഖാസിമിക്ക് ഉത്തരവുമുണ്ടായിരുന്നില്ല. എന്നെ മാത്രം പിടിക്കുന്നു. മറ്റുള്ള ഇമാമുമാർ രക്ഷപ്പെടുകയും ചെയ്യുന്നു എന്ന ഇമാമിന്റെ വിലാപം രൂക്ഷമായപ്പോൾ എന്തുകൊണ്ട് നിങ്ങൾക്കെതിരെ മാത്രം പരാതി വന്നു എന്ന ചോദ്യത്തിനും മൗനമായിരുന്നു ഇമാമിന്റെ മറുപടി.

തിരുവനന്തപുരത്തെ ഇമാമുമാരെ കുറിച്ചുള്ള ലൈംഗിക ആരോപണങ്ങൾ അടങ്ങിയ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മൊഴികൾ പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ കേസിന്റെ ഭാഗമല്ലെങ്കിലും ഷെഫീഖ് അൽ ഖാസിമിയുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും ഇമാമിന്റെ ഉദ്ദേശ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമാമുമാരെക്കുറിച്ചുള്ള അന്വേഷണം വരുമ്പോൾ എല്ലാ ഇമാമുമാരും പൊലീസിനെതിരെ തിരിയും. ഷെഫീഖ് അൽ ഖാസിമിയെ രക്ഷിക്കാനും നീക്കം നടക്കും. ഇത് ഉദ്ദേശിച്ചാണ് മറ്റുള്ള ഇമാമുമാരെ കുടുക്കാൻ ഇമാം ഷെഫീഖ് അൽ ഖാസിമി ശ്രമിച്ചത് എന്നാണ് പൊലീസ് വിലയിരുത്തിയത്. ഒപ്പം എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധവും ഇമാം ഷെഫീഖ് അൽ ഖാസിമി എടുത്തു പറഞ്ഞിട്ടുണ്ട്.

എസ്ഡിപിഐ നേതാക്കൾ തന്നെ രക്ഷിക്കാൻ എത്തിയേക്കും എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കഥകൾ ഇമാം ഷെഫീഖ് അൽ ഖാസിമി പടച്ചു വിടുന്നത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവാസം തുടരുന്നതിനിടെ അറസ്റ്റിലായ ഇമാം എങ്ങിനെയെങ്കിലും രക്ഷപ്പെടുക എന്ന ഒരൊറ്റ ഉദ്ദേശ്യം മുൻ നിർത്തിയാണ് ചോദ്യം ചെയ്യലിന് ഇരുന്നത്. ഇതിനുള്ള ഇമാമിന്റെ ആയുധങ്ങൾ ആയിരുന്നു ഇമാമുമാരും എസ്ഡിപിഐ നേതാക്കളും.

പറഞ്ഞത് രേഖപ്പെടുത്തിയെങ്കിലും മൊഴികൾ ഈ കേസുമായി കണക്ട് ആകാത്തതിനാൽ പൊലീസ് ഈ വഴിയിലേക്ക് സഞ്ചരിച്ചതേയില്ല.ഇമാമിന്റെ മൊഴിയിൽ അന്വേഷണം വന്നാൽ സ്വാഭാവികമായും ഇമാം കൗൺസിലും എസ്ഡിപിനേതാക്കളും പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്യും. അതിന്നിടയിൽ തനിക്ക് രക്ഷപ്പെടാൻ ഒരവസരം ഇതാണ് മൊഴിയിലൂടെ ഇമാം ലക്ഷ്യമാക്കിയത്.

ഇപ്പോൾ റിമാൻഡിലായ ഇമാമിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. തന്ത്രപരമായ മൊഴികൾ നൽകിയെങ്കിലും ഇമാമിന് ഈ കേസിൽ ഊരിപ്പോരാൻ പ്രയാസമാണ് എന്നാണ് പൊലീസ് വിലയിരുത്തൽ. കുട്ടിയുടെ മാതാപിതാക്കൾ പ്രത്യേകിച്ചും കുട്ടിയുടെ അച്ഛൻ കടുത്ത നിലപാടിലാണ്. ഗൾഫിൽ നിന്നും കൊണ്ടുവരുന്ന സമ്മാനങ്ങൾ സ്വന്തം കുട്ടികൾക്ക് നൽകുമ്പോൾ ഒപ്പം ഇമാമിന്റെ കുട്ടികൾക്ക് കൂടി ഇയാൾ എത്തിക്കുമായിരുന്നു. ഇങ്ങിനെ കരുതിയ ഇമാം എന്റെ കുട്ടിയോട് ഇങ്ങിനെ ചെയ്തല്ലോ എന്നാണ് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്.

അതേസമയം കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകുന്നതിൽ പൊലീസിന് എതിർപ്പില്ലാ എന്ന കത്ത് പൊലീസ് സിഡബ്ല്യൂസിക്ക് നൽകിയിരുന്നു. കേസ് ഇനി പോക്‌സോ കേസ് ആയി തന്നെ മുന്നോട്ടു പോകും. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അൽ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

മുടിയും താടിയും മാറ്റിയ ഇമാം പുതിയ രൂപത്തിലാണ് ഒളിവിൽ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്. ഇമാമിനെ തിരയുന്ന പ്രത്യേകസംഘത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി: ഡി.അശോകന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘമാണ് ഖാസിമിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP