Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

15കാരി സ്‌കൂൾ വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് ഇന്നോവാ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിയായ ഷഫീഖ് ഖാസിമി ഇടുക്കിയെ പള്ളിയിൽ നിന്നും പണ്ഡിതസഭയിൽ നിന്നും പുറത്താക്കി; ബാലപീഡന ആരോപണം ഉയർന്നത് പോപ്പുലർ ഫ്രണ്ടുകാരുടെ പ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ വ്യക്തിക്ക് നേരെ; യുവാക്കളെ നേർവഴിക്ക് നയിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന മതപ്രഭാഷകന്റെ പൊയ്മുഖം വലിച്ചുകീറി സോഷ്യൽ മീഡിയയും

15കാരി സ്‌കൂൾ വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് ഇന്നോവാ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിയായ ഷഫീഖ് ഖാസിമി ഇടുക്കിയെ പള്ളിയിൽ നിന്നും പണ്ഡിതസഭയിൽ നിന്നും പുറത്താക്കി; ബാലപീഡന ആരോപണം ഉയർന്നത് പോപ്പുലർ ഫ്രണ്ടുകാരുടെ പ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ വ്യക്തിക്ക് നേരെ; യുവാക്കളെ നേർവഴിക്ക് നയിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന മതപ്രഭാഷകന്റെ പൊയ്മുഖം വലിച്ചുകീറി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ സഹയാത്രികനും ഇവരുടെ പാർട്ടി വേദികളിൽ സജീവ സാന്നിധ്യവുമായ മതപണ്ഡിതനെ കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി. 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ഇന്നോവാ കയറാൽ കയറ്റി വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് പ്രമുഖ മതപ്രഭാഷകൻ കൂടിയായ ഷഫീഖ് അൽ ഖാസിമി (ഇടുക്കി)യെ പുറത്താക്കിയത്.

ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗമായി പ്രവർത്തിക്കുകയാിരുന്നു ഷഫീഖ് അൽ ഖാസിമി. പീഡനശ്രമ ആരോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് വ്യക്തമാക്കാതെയാണ് ഇയാളെ സസ്‌പെന്റ് ചെയ്ത വിവരം ഇമാംസ് കൗൺസിൽ അറിയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ആൾ ഇന്ത്യ ഇമാംസ് കൗൺസിലിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈയാണ് അറിയിച്ചത്.

സൈബർ ലോകത്ത് അടക്കം മുസ്ലിം യുവാക്കളെ നേർവഴിക്ക് നടത്താൻ പ്രഭാഷണം നടത്തുകയും ചെയ്യുന്ന വ്യക്തിാണ് ഷഫീഖ് അൽ ഖാസിമി. പ്രമുഖ പ്രഭാഷകനും ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് ഇദ്ദേഹം. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രചാരകനാണ് ഖാസിമി.

രണ്ട് ദിവസം മുൻപ് ഉച്ചസമയത്ത് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളിൽ നിന്നും മടങ്ങി വന്നിരുന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവച്ചുവെങ്കിലും മൗലവി വിദ്യാർത്ഥിയുമായി കടക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിലും ഖാസിമിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

വിദ്യാർത്ഥിനിയുമായി അസമയത്ത് കാട്ടിൽ കണ്ട വിവരം നാടട്ുകാർ പള്ളിഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൗലവിയുടെ പ്രവർത്തിയിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് പുറത്താക്കൽ നടപടി. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉൾപ്പെടെയുള്ള പള്ളികളിൽ മൗലവി ചീഫ് ഇമാമായി പ്രവർത്തിച്ചിട്ടുണ്ട്.

ഷഫീഖ് അൽ ഖാസിമിയുടെ പൊയ്മുഖം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലും വലിയ പ്രചരണം നടത്തുന്നുണ്ട്. കത്വയിൽ ആസിഫ എന്ന മുസ്ലിം ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അടക്കം പ്രസംഗ വിഷയമായി കൊണ്ടു നടന്ന വ്യക്തിയാണ് ഷഫീഖ് അൽ ഖാസിമി. അതുകൊണ്ടു തന്നെ ഖാസിമിക്കെതിരെ സൈബർ ലോകത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP