Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാജുവിനെ ജോളി രണ്ടാം ഭർത്താവാക്കിയത് സയനെയ്ഡ് കൊടുത്തുകൊന്ന് ആശ്രിത ജോലി സ്വന്തമാക്കാൻ; കൂടത്തായിയിലെ നിഗൂഡതകളിൽ സംശയ മുന നീണ്ടതോടെ ഷാജുവിന് സ്‌കൂളിലേ പോകാനാകുന്നില്ല; ആനയാംകുന്ന് ഹയർ സെക്കർഡറി സ്‌കൂൾ അദ്ധ്യാപകന് അധികൃതർ നിർബന്ധിത അവധി നൽകിയത് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പരാതി പരിഗണിച്ചും; ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടി വിഷത്തിൽ നായയെ കൊന്ന് തുടങ്ങിയ ജോളിയുടെ ക്രൂരതയിൽ ഷാജു വീട്ടിലിരിക്കുമ്പോൾ

ഷാജുവിനെ ജോളി രണ്ടാം ഭർത്താവാക്കിയത് സയനെയ്ഡ് കൊടുത്തുകൊന്ന് ആശ്രിത ജോലി സ്വന്തമാക്കാൻ; കൂടത്തായിയിലെ നിഗൂഡതകളിൽ സംശയ മുന നീണ്ടതോടെ ഷാജുവിന് സ്‌കൂളിലേ പോകാനാകുന്നില്ല; ആനയാംകുന്ന് ഹയർ സെക്കർഡറി സ്‌കൂൾ അദ്ധ്യാപകന് അധികൃതർ നിർബന്ധിത അവധി നൽകിയത് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പരാതി പരിഗണിച്ചും; ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടി വിഷത്തിൽ നായയെ കൊന്ന് തുടങ്ങിയ ജോളിയുടെ ക്രൂരതയിൽ ഷാജു വീട്ടിലിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: കൂടത്തായി കൊലപാതകപരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു നിർബന്ധിത അവധി വിധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പെന്ന് സൂചന. കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രതികരണം രൂക്ഷമാകുമെന്ന് ഭയന്നാണ് ഇത്. ആനയാംകുന്ന് ഹയർ സെക്കർഡറി സ്‌കൂൾ അദ്ധ്യാപകനായ ഷാജു സ്‌കൂളിലെത്താറില്ല. മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ പോലും ഷാജു സ്‌കൂളിലെത്തിയിരുന്നില്ല. പകരക്കാരനായി മറ്റൊരു അദ്ധ്യാപകൻ ചുമതലയേറ്റെടുത്തതായും വിവരമുണ്ട്.

കൂടത്തായി സംഭവം പുറത്തറിഞ്ഞതിന്റെ തുടക്കത്തിൽ ഏതാനും ദിവസം മാത്രമാണു ഷാജു സ്‌കൂളിലെത്തിയത്. താൽക്കാലികമായി മാറിനിന്ന ഷാജു, പൊലീസ് ചോദ്യംചെയ്യലിനു പലവട്ടം വിളിപ്പിച്ചതോടെ സ്‌കൂളിലേക്കു വരാതെയായി. പ്രതിയാക്കിയിട്ടില്ലെങ്കിലും സ്‌കൂളിലേക്കു വരേണ്ടെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നാണ് സൂചന. കേസിൽ ഷാജു സംശയ നിഴലിലാണ്. പ്രത്യക്ഷ തെളിവ് കിട്ടാത്തതുകൊണ്ട് മാത്രമാണ് അറസ്റ്റ ്‌ചെയ്യാത്തത്. ഷാജുവിനേയും കൊല്ലാൻ ജോളി പദ്ധതി ഇട്ടിരുന്നു. ഷാജുവിന്റെ സർക്കാർ ജോലി ആശ്രിത നിയമനത്തിലൂടെ കൈക്കലാക്കാനായിരുന്നു ഇത്.

ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷാജുവിനെ ചോദ്യം ചെയ്തത്. സിലിയെ അപായപ്പെടുത്താൻ മൂന്നു തവണ ശ്രമിച്ചെന്നും മൂന്നാം ശ്രമത്തിലാണു മരിച്ചതെന്നും ജോളി മൊഴി നൽകിയിരുന്നു. സിലിയെ കൊന്നതാണെന്നു ഷാജുവിനറിയാമായിരുന്നെന്നും രണ്ടു തവണ തന്നെ സഹായിച്ചിരുന്നെന്നും ജോളി പൊലീസിനോടു പറഞ്ഞു. ഇതോടെയാണ് ഷാജു പ്രതിസ്ഥാനത്തായത്. കേസ് പുറത്തു വരുമ്പോൾ ജോളിയെ പിന്തുണയ്ക്കുകായണ് ഷാജു ചെയ്തത്. പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് സ്‌കൂളിൽ വരാതെ ആയത്.

ആനയാംകുന്ന് സ്‌കൂളിലെത്തിയും അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. സിലി മരിച്ച ദിവസം ഷാജു സ്‌കൂളിൽ വന്നിരുന്നോ, എത്ര ദിവസം ലീവെടുത്തു തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും അന്വേഷിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞു ജോളിയെയും കൂട്ടി സ്‌കൂളിൽ വന്നിരുന്നോ, അദ്ധ്യാപകരും സഹപ്രവർത്തകരും ഷാജുവിന്റെ വീട്ടിൽ പോയിരുന്നോ, കല്യാണദിവസം ഷാജു സന്തോഷവാനായിരുന്നോ തുടങ്ങിയ കാര്യങ്ങളും അദ്ധ്യാപകരോടു ചോദിച്ചറിഞ്ഞു. ഇതോടെ അദ്ധ്യാപകരും ഷാജുവിന് എതിരായി. ഇതോടെയാണ് ഷാജുവിനെ സ്‌കൂളിൽ നിന്ന് മാറ്റി നിർത്തിയത്.

കൊലപാതക പരമ്പരകൾക്കായി തയ്യാറെടുക്കാൻ ജോളി പരീക്ഷണങ്ങൾ നടത്തിയത് നായയിൽ. നായയ്ക്ക് വിഷം നൽകി പരീക്ഷണം നടത്തിയ ശേഷമാണ് ജോളി മനുഷ്യകൊലപാതകങ്ങളിലേക്ക് കടന്നത്. ജോളിയെ അന്വേഷണ സംഘം കട്ടപ്പനയിലെത്തിച്ചു തെളിവെടുത്തപ്പോഴാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. വാഴവരയിലെ പഴയകുടുംബ വീട്ടിലുണ്ടായിരുന്ന വളർത്തുനായയെ വിഷം നൽകി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കാർഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയ ജോളി ഇത് ആദ്യം വീട്ടിലെ വളർത്തുനായയിൽ പരീക്ഷിക്കുകയായിരുന്നു.

ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു നായക്ക് നൽകിയത്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് അന്ന് ആർക്കും മനസിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാൻ ജോളി തീരുമാനിച്ചത്. നായ താനേ ചത്തതാണെന്നാണ് അന്ന് എല്ലാവരും കരുതിയിരുന്നത്. ഇതാണ് കൊലപാതക പരമ്പരകൾക്ക് ജോളിക്ക് ധൈര്യം നൽകിയത്.

പേരാമ്പ്രയിൽ നിന്നും ഇന്നലെ രാവിലെ 6.45 ഓടെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തിച്ച ജോളിയെ ഒൻപതോടെ കനത്ത സുരക്ഷയിൽ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലെത്തിച്ച് തെളിവെടുത്തു. അന്വേഷണ സംഘം ജോളിയെ കട്ടപ്പന വലിയകണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. ജോളിയെ കട്ടപ്പനയിലെത്തിച്ചതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയ നാട്ടുകാർ പൊലീസ് ജീപ്പിലേക്ക് ജോളിയെ കയറ്റിയപ്പോൾ കൂക്കിവിളിച്ചു. വലിയകണ്ടത്തെ വീടിനു മുന്നിലും നാട്ടുകാരും അയൽവാസികളും തിങ്ങി നിറഞ്ഞിരുന്നു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു.

പിതാവിന് ആരോഗ്യ പ്രശ്നമുള്ളതിനാൽ ജോളിയുടെ സാന്നിധ്യത്തിലല്ല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ സ്റ്റേഷനിലേക്ക് മടക്കിയ ശേഷമായിരുന്നു നടപടി. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സർട്ടിഫിക്കറ്റ് യഥാർഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP