Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം പൂകിയത് സംസ്‌ക്കാരത്തിനുള്ള പണം മാത്രമല്ല മരണാനന്തര ചടങ്ങുകൾക്ക് തുണിയടക്കമുള്ള വസ്തുക്കൾ വരെ വാങ്ങിവെച്ച ശേഷം; ദുർമന്ത്ര വാദങ്ങളും രക്ഷിക്കാത്തതിൽ മനം നൊന്ത് മകൻ ആത്മഹത്യ ചെയ്തപ്പോൾ മറ്റൊരു നിർവ്വാഹവുമില്ലാതെ മാതാപിതാക്കളും ആത്മഹത്യ ചെയ്‌തെന്ന് സംശയം; ദുരൂഹത ഒഴിയാതെ തിരുവനന്തപുരം നഗരത്തിലെ കൂട്ട ആത്മഹത്യ

മരണം പൂകിയത് സംസ്‌ക്കാരത്തിനുള്ള പണം മാത്രമല്ല മരണാനന്തര ചടങ്ങുകൾക്ക് തുണിയടക്കമുള്ള വസ്തുക്കൾ വരെ വാങ്ങിവെച്ച ശേഷം; ദുർമന്ത്ര വാദങ്ങളും രക്ഷിക്കാത്തതിൽ മനം നൊന്ത് മകൻ ആത്മഹത്യ ചെയ്തപ്പോൾ മറ്റൊരു നിർവ്വാഹവുമില്ലാതെ മാതാപിതാക്കളും ആത്മഹത്യ ചെയ്‌തെന്ന് സംശയം; ദുരൂഹത ഒഴിയാതെ തിരുവനന്തപുരം നഗരത്തിലെ കൂട്ട ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. മകന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. മകന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതൽ പഴക്കം കണ്ടെത്തിയതാണ് ഇങ്ങനെ ഒരു നിഗമനത്തിന് കാരണം. ദുർമന്ത്ര വാദങ്ങളും രക്ഷിക്കാത്തതിൽ മനം നൊന്ത് മകൻ ആത്മഹത്യ ചെയ്തപ്പോൾ മറ്റൊരു നിർവ്വാഹവുമില്ലാതെ മാതാപിതാക്കളും ആത്മഹത്യ ചെയ്‌തെന്ന് സംശയം

മരണാനന്തര കർമ്മങ്ങൾക്കുള്ള പണം മാത്രമല്ല മരണാനന്തര ചടങ്ങുകൾക്കുള്ള തുണിയടക്കമുള്ള വസ്തുക്കൾ വരെ വാങ്ങിവെച്ച ശേഷമായിരുന്നു ഇവരുടെ ആത്മഹത്യ. ശനിയാഴ്‌ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിൻ വനമാലിയിൽ സുകുമാരൻനായർ(65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ വരച്ച കത്ത് സ്റ്റേഷനിലേക്ക് അയച്ചതിന് ശേഷമാണ് സുകുമാരൻ നായരും കുടുംബവും ആത്മഹത്യ ചെയ്തത്.

മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. രാവിലെ ആർ.ഡി.ഒ റഹ്മാന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ശരീരത്തിൽ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടില്ല. ഇവർ മരണാനന്തര ക്രിയകൾക്ക് ഉപയോഗിക്കാനായി ഷീറ്റുകളും മുണ്ടുകളും വാങ്ങി വച്ചിരുന്നു.

അമ്മയും അച്ഛനും ഇല്ലാതിരുന്ന സമയത്ത് സനാതനൻ മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പുറം ലോകവുമായി യാതൊരു അടുപ്പവുമില്ലാതിരുന്ന കുടുംബത്തിന് ഏക മകനെ മരിച്ച നിലയിൽ കണ്ടപ്പോൾ അത് ആഘാതമായി. ഇതേ തുടർന്ന് സുകുമാരൻ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. സനാതനന്റേത് ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്ന് മ്യൂസിയം സി.എ പ്രശാന്ത്. വി പറഞ്ഞു. സനാതനൻ നേത്രരോഗത്തിന് തിരുനൽവേലിയിലെ അരവിന്ദ് ആശുപത്രിയിൽ ചികിത്സിച്ചതിന്റെ രേഖകൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്വത്തുവകകൾ മുഴുവൻ തിരുനൽവേലിയിലെ ഒരു ആശ്രമത്തിലെ സ്വാമിക്ക് എഴുതി വച്ചിരിക്കുന്നതായും കണ്ടെത്തി. സുകുമാരൻ നായർ നെടുമങ്ങാട് തൊളിക്കോട് സ്വദേശിയാണ്. ആനന്ദവല്ലി കിളിമാനൂർ സ്വദേശിയും. ആനന്ദവല്ലിയുടെ കിളിമാനൂരിലുള്ള സഹോദരൻ മിനിയാന്ന് രാത്രിയിലും ഇന്നലെയും ഇവിടെ എത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. രാവിലെ ആർ.ഡി.ഒ റഹ്മാന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ശരീരത്തിൽ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടില്ല.കൂടുതൽ കാര്യങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

ഇരുപത്തഞ്ച് വർഷത്തിലേറെയായി പണിക്കേഴ്‌സ് ലെയിനിലെ താമസക്കാരായിരുന്നുവെങ്കിലും അയൽക്കാരുമായി വലിയബന്ധമൊന്നും ഇവർക്കുണ്ടായിരുന്നില്ല. ബന്ധുക്കളുമായി പോലും നല്ല ബന്ധമായിരുന്നില്ല. ആനന്ദവല്ലിയുടെ അമ്മ മൂന്നര വർഷം മുൻപ് മരിച്ചു. ആ വിവരം അറിയിച്ചിട്ടും ആരും ചെന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞതായി നാട്ടുകാർ വെളിപ്പെടുത്തി. ആദ്യകാലങ്ങളിൽ എത്തിയിരുന്ന ബന്ധുക്കളെ ഇവർ ആട്ടിപ്പായിച്ചിരുന്നതിനാൽ ആരും ഇങ്ങോട്ട് വരില്ലായിരുന്നെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. മരണനാന്തര ക്രിയകൾക്കായി ഒരുക്കി വച്ചിരുന്ന പൊതികളിൽ ഒന്നിൽ തിരുനേൽവേലി സ്വാമിക്കെന്ന് എഴുതിയ കുറിപ്പും ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു.

ദുർമന്ത്രവാദമാണ് മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ ദിവസവും പാതിരാത്രിയായാൽ ശംഖനാദത്തോടെ പൂജ തുടങ്ങും. മണിയൊച്ചയും പുറത്ത് കേൾക്കും. നാട്ടുകാരുമായോ ബന്ധുക്കളുമായോ ഒരു ബന്ധവും പുലർത്താതിരുന്ന സുകുമാരൻ നായരും കുടുംബവും ആശ്രമങ്ങളിൽ പോകാറുണ്ടെന്നും ജ്യോത്സ്യരുടെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. തെറ്റായ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാവാം മറ്റുള്ളവരിൽ നിന്നൊക്കെ അകന്ന് കഴിഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്.

കന്യാകുമാരിയിലെ ഒരു ജ്യോത്സ്യന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്വത്ത് ഈ ജ്യോത്സ്യന് കൈമാറുന്നതുമായി ബന്ധപ്പെട്ട കത്തുമുണ്ടായിരുന്നു. ജ്യോത്സ്യനുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അയാൾ ഇവിടെ എത്താൻ തയ്യാറായിട്ടില്ല. രജനികാന്ത് ഉൾപ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നും മറ്റുമാണ് പറഞ്ഞത്. കുറച്ചു നാൾ മുമ്പു വരെ വഴുതക്കാടുള്ള ഒരു ആശ്രമത്തിൽ സുകുമാരൻ നായരും കുടുംബവും പോകുമായിരുന്നു. തിരുനൽവേലിയിലെ ഒരു ആശ്രമവുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP