Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷീബയുടെ കൊലപാതകത്തിന് ശേഷം കൊണ്ടുപോയ വാഗണർ കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം; കോട്ടയത്തെ വീട്ടുമുറ്റത്തു നിന്നും കാറ് കൊണ്ടുപോകുന്ന സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നു; സമീപത്തെ മറ്റു വീടുകളിലെ സിസി ടിവികൾ പൊലീസ് ശേഖരിക്കുന്നു; കാർ ഓടിച്ചു പോയത് കുമരകം ഭാഗത്തേക്ക്; നഷ്ടമായ പണത്തിന്റെയും സ്വർണത്തിന്റെ കണക്കെടുക്കുന്നു; മോഷണത്തിന് ഇടയിലുള്ള കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം; ഒറ്റയ്ക്ക് താമസിക്കുന്നവർ ആണെന്ന് മനസ്സിലാക്കിയവരാകാം ആക്രമണത്തിന് പിന്നിലെന്ന് നിഗമനം

ഷീബയുടെ കൊലപാതകത്തിന് ശേഷം കൊണ്ടുപോയ വാഗണർ കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം; കോട്ടയത്തെ വീട്ടുമുറ്റത്തു നിന്നും കാറ് കൊണ്ടുപോകുന്ന സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നു; സമീപത്തെ മറ്റു വീടുകളിലെ സിസി ടിവികൾ പൊലീസ് ശേഖരിക്കുന്നു; കാർ ഓടിച്ചു പോയത് കുമരകം ഭാഗത്തേക്ക്; നഷ്ടമായ പണത്തിന്റെയും സ്വർണത്തിന്റെ  കണക്കെടുക്കുന്നു; മോഷണത്തിന് ഇടയിലുള്ള കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം; ഒറ്റയ്ക്ക് താമസിക്കുന്നവർ ആണെന്ന് മനസ്സിലാക്കിയവരാകാം ആക്രമണത്തിന് പിന്നിലെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷണം പോയ വാഗണർ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘത്തിന് ലഭിച്ചു. വീട്ടിൽ നിന്നു മോഷ്ടിക്കപ്പെട്ട കാർ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിൽ നിന്നാണ് ലഭിച്ചത്. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ ഓടിച്ചു പോകുന്നത്. കാർ മോഷ്ടിച്ചു കൊണ്ടുപോയ വ്യക്തി മറ്റ് സാധനങ്ങൾ കൈവശപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ഇതേക്കുറിച്ച് അടക്കം വിശദമായ അന്വേഷണം നടന്നു വരികയാണ്.

ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലപാതകം നടന്ന വീട്ടിൽ പരിശോധന നടത്തി. ഇന്നലെ വീടിനുള്ളിൽ പാചക വാതകം നിറഞ്ഞിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീടിനുള്ളിൽ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറൻസിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.

രാവിലെ 10 മണിക്ക് മുമ്പായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്ത മണം പുറത്തേക്ക് വന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെയും അതിക്രൂരമായി ആക്രമിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്റെ നില ഗുരുതരമായി തുടരുന്നു.

ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം വിവരം പുറത്തറിഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സാണ് ആദ്യമെത്തിയത്. മുൻ വാതിൽ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോൾ സ്വീകരണ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മർദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭർത്താവ് സാലി. ഇരുവരുടെയും തലയ്‌ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും കൈകാലുകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഇവരെ വൈദ്യുത ഷോക്ക് ഏൽപ്പിച്ചതായി സംശയമുണ്ട്.

കസേരയും ടീപ്പോയും തകർത്തിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തി. സാധനങ്ങൾ വലിച്ചു പുറത്തിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കാറ് മോഷണം പോയത് സിസിടിവിയിൽ നിന്ന് വ്യക്തമാണ്. പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.. ബന്ധുക്കൾ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

മകൾ വിദേശത്തായതിനാൽ വർഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്‌പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP