Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിരൂർ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത അഴിയുന്നു; ലക്ഷ്മിവര തീർത്ഥയ്ക്ക് അഷ്ടമഠത്തിലെ ആറ് സന്യാസിമാരുമായും അഭിപ്രായഭിന്നയുണ്ടായിരുന്നെന്ന് പൊലീസ്; സന്യാസിമാർ കയ്യടക്കി വെച്ച മൂല വിഗ്രഹത്തെ വിട്ടു നൽകണമെന്ന ലക്ഷ്മീതിർത്ഥപാദയുടെ പരാതി പുറത്ത്; ഷിരൂർ മഠത്തിനുള്ളത് അളവറ്റ സ്വത്തുക്കൾ; സ്വത്തിന് വേണ്ടി വകവരുത്തിയതാണെന്ന സംശയം ബാക്കി

ഷിരൂർ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത അഴിയുന്നു; ലക്ഷ്മിവര തീർത്ഥയ്ക്ക് അഷ്ടമഠത്തിലെ ആറ് സന്യാസിമാരുമായും അഭിപ്രായഭിന്നയുണ്ടായിരുന്നെന്ന് പൊലീസ്; സന്യാസിമാർ കയ്യടക്കി വെച്ച മൂല വിഗ്രഹത്തെ വിട്ടു നൽകണമെന്ന ലക്ഷ്മീതിർത്ഥപാദയുടെ പരാതി പുറത്ത്; ഷിരൂർ മഠത്തിനുള്ളത് അളവറ്റ സ്വത്തുക്കൾ; സ്വത്തിന് വേണ്ടി വകവരുത്തിയതാണെന്ന സംശയം ബാക്കി

രഞ്ജിത് ബാബു

മംഗളൂരു: ദുരൂഹചര്യത്തിൽ മരിച്ച ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥക്ക് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ഉപമഠങ്ങളായ അഷ്ടമഠങ്ങളിലെ ആറ് സന്യാസിമാരുമായും അഭിപ്രായ ഭിന്നതകളുണ്ടെന്ന് വിവരം പുറത്ത്. കഴിഞ്ഞ മാസം 24 ാം തീയ്യതി ജില്ലാ പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പർഗിക്ക് ഇത് സംബന്ധിച്ച് വിശദമായ പരാതി നൽകിയിരുന്നതായി എസ്‌പി.യുടെ ഓഫീസിൽ നിന്നും സ്ഥിരീകരിച്ചു.

ഷിരൂർ മഠത്തിലെ പ്രഥമ ദേവീ വിഗ്രഹം തിരിച്ച് നൽകുന്നത് സംബന്ധിച്ചായിരുന്നു ഈ ഭിന്നത തലപൊക്കിയത്. ലക്ഷ്മീവര തീർത്ഥ അസുഖ ബാധിതനായതോടെ മൂല വിഗ്രഹം അഡമർ മഠത്തിലെ ഉപസന്യാസിയായ ഇഷാ പ്രിയ തീർത്ഥക്ക് സൂക്ഷിക്കാൻ വേണ്ടി നൽകിയിരുന്നു. എന്നാൽ അസുഖത്തിൽ നിന്നും മോചിതനായ ശേഷം വിഗ്രഹം തിരിച്ച് ചോദിച്ചപ്പോൾ അത് തരാൻ അഡമർ മഠാധികാരികൾ തയ്യാറായില്ല.

ഇതേ തുടർന്ന് വിഗ്രഹം തിരിച്ച് കിട്ടാൻ മരണം വരെ നിരാഹാരമനുഷ്ടിക്കുമെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ മറ്റ് മഠാധികാരികളാണെന്നും ലക്ഷ്മീവര തീർത്ഥ നൽകിയ പരാതിയിൽ പറയുന്നു. പ്രശ്നം സിവിൽ കേസായതിനാൽ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും ഓഫീസിൽ നിന്നും വ്യക്തമാക്കി.

അഷ്ടമഠങ്ങളിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് ഷിരൂർ മഠത്തിനാണ്. ഏതാണ്ട് 2200 ഏക്കർ ഭൂസ്വത്ത് മാത്രമായുണ്ട്. അതിന് പുറമേ നിരവധി കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും മഠത്തിന്റേതായുണ്ട്. ഇതിന്റെയെല്ലാം സമ്പൂർണ്ണ അധികാരം ഷിരൂർ മഠാധിപതിക്കാണ്. അതുകൊണ്ടു തന്നെ ലക്ഷ്മീവര തീർത്ഥക്ക് മുംബൈയിലും മറ്റുമുള്ള ചില റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ട്. വ്യാപകമായി ധന ഇടപാടുകളും മഠാധിപതിക്കുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിശ്വസിക്കുന്നവർക്ക് കയ്യയച്ച് സഹായം നൽകുന്ന സ്വഭാവക്കാരനായിരുന്നു സ്വാമിജി. എന്നാൽ ഇത് പലരും മുതലെടുത്തതായും സംശയിക്കുന്നു. സ്വാമിക്ക് പണം നൽകാനുള്ള ചിലർ ഇദ്ദേഹത്തിന്റെ മരണത്തിന്റെ പിറകിലുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. അഷ്ടമഠത്തിലെ സന്യാസിമാരിൽ ചിലർക്ക് ഭാര്യയും മക്കളുമുണ്ടെന്ന സ്വാമിയുടെ വെളിപ്പെടുത്തലും മറ്റ് മഠാധിപതികളുടെ ശത്രുത ക്ഷണിച്ചു വരുത്തിയിരുന്നു.

ഈ മാസം 16 ാം തീയ്യതി വനമഹോത്സവ പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതോടെയാണ് ലക്ഷ്മീവര തീർത്ഥക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായ ലക്ഷ്മീവര തീർത്ഥക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്ന് കണ്ടെത്തിയിരുന്നു. കീടനാശിനി അകത്ത് ചെന്നതിനാൽ വയറുവേദനയും ശ്വാസ തടസ്സവും രക്ത സമ്മർദ്ദവും മൂർച്ഛിച്ചാണ് 19 ാം തീയ്യതി അദ്ദേഹം മരണമടഞ്ഞത്.

സ്വാമിയുടെ മരണത്തിന് ശേഷം ഷോഡേ മഠാധിപതിക്കാണ് ഈ മഠത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സുബ്രഹ്മണ്യ ബട്ടും രണ്ട് പ്രാദേശിക പൂജാരിമാരുമാണ് മഠത്തിലെ നിത്യ പൂജകൾ ചെയ്തുവരുന്നത്. പൂർണ്ണമായും പൊലീസ് സംരക്ഷണത്തിലാണ് ഈ മഠം ഇപ്പോഴുള്ളത്. പൊലീസ് ഏർപ്പെടുത്തിയ രജിസ്ട്രറിൽ ഒപ്പിട്ട ശേഷം മാത്രമേ പൂജാരിമാർ അടക്കമുള്ള ജോലിക്കാർക്ക് ഇവിടെ പ്രവേശിക്കാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP