Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിൽസനെ വെടിവച്ച് കൊന്നത് ഇന്റലിജൻസ് മുൻകൂർ നൽകിയ ഫോട്ടോയിൽ പെട്ട രണ്ടു പേർ; തൊപ്പി ധരിച്ച് തോക്കുമായെത്തി പൊലീസുകാരനെ കൊന്നത് തീവ്രവാദ ബന്ധമുള്ളവർ; കന്യാകുമാരിക്കാരായ തൗഫീഖിനും ഷമീമിനുമുള്ളത് ക്രിമിനൽ പശ്ചാത്തലം; മാവോയിസ്റ്റ് ബന്ധം സംശയിച്ച് തമിഴ്‌നാട് പൊലീസ്; വെടിയുതിർത്തത് ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയും; കളിയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിൽ കേരളാ-തമിഴ്‌നാട് സംയുക്ത അന്വേഷണം

വിൽസനെ വെടിവച്ച് കൊന്നത് ഇന്റലിജൻസ് മുൻകൂർ നൽകിയ ഫോട്ടോയിൽ പെട്ട രണ്ടു പേർ; തൊപ്പി ധരിച്ച് തോക്കുമായെത്തി പൊലീസുകാരനെ കൊന്നത് തീവ്രവാദ ബന്ധമുള്ളവർ; കന്യാകുമാരിക്കാരായ തൗഫീഖിനും ഷമീമിനുമുള്ളത് ക്രിമിനൽ പശ്ചാത്തലം; മാവോയിസ്റ്റ് ബന്ധം സംശയിച്ച് തമിഴ്‌നാട് പൊലീസ്; വെടിയുതിർത്തത് ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയും; കളിയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിൽ കേരളാ-തമിഴ്‌നാട് സംയുക്ത അന്വേഷണം

എം മനോജ് കുമാർ

കളിയിക്കാവിള: തമിഴ്‌നാട് എസ്‌ഐ വെടിയേറ്റ് മരിച്ചതിനു പിന്നിൽ സംശയിക്കപ്പെടുന്നത് തീവ്രവാദ ബന്ധം. കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് എസ്‌ഐ വിൽസൺ ( 58) ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തീവ്രവാദ ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കെയാണ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ആറുപേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തുക എന്ന രീതിയിലാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് വന്നത്. ഈ റിപ്പോർട്ട് കേരളത്തിനും തമിഴ്‌നാടിനും ലഭ്യമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെയാണ് എസ്‌ഐ വധവും നടക്കുന്നത്.

ഇന്റലിജൻസ് നൽകിയ ഫോട്ടോകളിൽ പെടുന്ന രണ്ടു പേർ തന്നെയാണ് എസ്‌ഐയെ വെടിവെച്ച് കൊന്നത് എന്ന് സംശയമുണ്ട്. തീവ്രവാദ ബന്ധമുള്ള നാല് പേരാണ് എസ്‌ഐയെ വെടിവെച്ച് കൊന്നതിന്റെ പിന്നിലുള്ളത് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. ആക്രമണത്തിന്നൊരുങ്ങി വന്ന നാല് പേരിൽ ആക്രമണം നടത്താൻ വെളിയിൽ വന്നത് രണ്ടു പേർ മാത്രമാണ്. തൊപ്പി ധരിച്ച് തോക്കുമായി വന്ന ഈ സംഘം മൂന്നു ബുള്ളറ്റുകളാണ് വിൽസണ് നേരെ ഉതിർത്തത്. ഒരു ബുള്ളറ്റ് തലയിലേറ്റപ്പോൾ ഒന്ന് നെഞ്ചിലും മറ്റൊന്ന് കാലിനുമേറ്റു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ കൊലപാതകികൾ തൗഫീഖ്, ഷമീം എന്നിവരാണ് എന്നാണ് വരുന്ന സൂചനകൾ. രണ്ടുപേരും കന്യാകുമാരി സ്വദേശികളാണ്. ഇവർക്ക് തീവ്രവാദ ബന്ധമുണ്ട് എന്നാണ് വരുന്ന സൂചനകൾ. ഇരുവരും രക്ഷപ്പെട്ടത് തിരുവനന്തപുരത്തേക്ക് എന്ന സംശയത്തിൽ കേരള-തമിഴ്‌നാട് പൊലീസ് സംഘങ്ങൾ ഒരുമിച്ചുള്ള അന്വേഷണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.

കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീഖ്. ചെന്നൈയിലെ വർഗ്ഗീയ കലാപ കേസിലെ പ്രതിയാണ് ഷമീം. ഇരുവർക്കും തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിലേയും കേരളത്തിലെ ഡിജിപിമാർ കൂടിക്കാഴ് നടത്തിയത്. കേസ് അന്വേഷണത്തിൽ കേരളവും സഹായിക്കും. പ്രതികളുടെ തീവ്രവാദ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളവും തമിഴ്‌നാടും യോജിച്ച അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

മണൽക്കടത്ത് തടയാനുള്ള ചെറിയ ചെക്ക് പോസ്റ്റിൽ അക്രമം നടക്കുന്ന സമയം വിൽസൺ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സജീവ ജനവാസ കേന്ദ്രത്തിലാണ് ഈ ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിൽസൻ മരണമടഞ്ഞിരുന്നു. ചെക്ക് പോസ്റ്റ് നിലനിൽക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെനിന്നു വെറും ഇരുപത് മീറ്റർ കഴിഞ്ഞാൽ കേരള അതിർത്തിയാണ്. കൊലപാതകം നടന്നതോടെ തമിഴ്‌നാട് പൊലീസ് ഉന്നതർ മുഴുവൻ സ്ഥലത്തുണ്ട്. തമിഴ്‌നാട് എഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നത്. തമിഴ്‌നാട് ഐജി ഷണ്മുഖ ശ്രീധരൻ, ഡിഐജി പ്രവീൺകുമാർ അഭിനവ് എന്നിവർ ഇന്നലെ തന്നെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബൈക്കിലെത്തി വെടിയുതിർത്ത സംഘം കേരള അതിർത്തിയിലേക്ക് കടന്നതായാണ് സൂചന. ഇതോടെ തമിഴ്‌നാട്-കേരള പൊലീസ് സംഘങ്ങളാണ് പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. പ്രത്യക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം കൊലക്കേസ് പ്രതിയായിരുന്ന രാജ്കുമാറും മറ്റൊരാളും കൂടി എത്തി വെടിവെച്ചു എന്ന തെറ്റായ വാർത്ത ഇന്നലെ പരന്നിരുന്നു. ഈ വാർത്ത സ്‌പ്രെഡ് ചെയ്ത ആളെ ഇന്നലെ രാത്രി തന്നെ തമിഴ്‌നാട് പൊലീസ് പൊക്കിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.

രാജ്കുമാർ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. തെറ്റായ വാർത്ത പരത്തിയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം. മാർത്താണ്ഡം സ്വദേശിയാണ് വിൽസൺ. അഞ്ച് മാസം കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് മരണവും നടക്കുന്നത്. . ഒരു അപകടത്തെത്തുടർന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുൻപാണ് തിരിച്ച് ജോലിയിൽ പ്രവേശിച്ചത്. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാൽ കേരള പൊലീസുമായി ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയതായും തിരുനെൽവേലി ഡിഐജി പ്രവീൺ കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP