Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടിസുനിയും ടീമും ഒളിവിൽ കഴിഞ്ഞ മുടക്കോഴി മല അരിച്ചുപെറുക്കി അന്വേഷണ സംഘം; ഇരിട്ടിയിലെ പാർട്ടിഗ്രാമങ്ങളിലും തിരച്ചിൽ തുടരുന്നു; കസ്റ്റഡിയിലെടുത്ത ആറുപേർക്കും സംഭവവുമായി നേരിട്ടുബന്ധം സ്ഥീരീകരിക്കാനും കഴിയുന്നില്ല; പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ഷുഹൈബ് കൊലക്കേസിലെ പ്രതികളെ പിടികൂടാൻ സമ്മർദ്ദമേറി പൊലീസ്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷുഹൈബെന്ന് തുറന്നടിച്ച് പി.ജയരാജൻ രംഗത്തെത്തിയതോടെ സർക്കാരും പ്രതിരോധത്തിൽ

കൊടിസുനിയും ടീമും ഒളിവിൽ കഴിഞ്ഞ മുടക്കോഴി മല അരിച്ചുപെറുക്കി അന്വേഷണ സംഘം; ഇരിട്ടിയിലെ പാർട്ടിഗ്രാമങ്ങളിലും തിരച്ചിൽ തുടരുന്നു; കസ്റ്റഡിയിലെടുത്ത ആറുപേർക്കും സംഭവവുമായി നേരിട്ടുബന്ധം സ്ഥീരീകരിക്കാനും കഴിയുന്നില്ല; പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ഷുഹൈബ് കൊലക്കേസിലെ പ്രതികളെ പിടികൂടാൻ സമ്മർദ്ദമേറി പൊലീസ്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷുഹൈബെന്ന് തുറന്നടിച്ച് പി.ജയരാജൻ രംഗത്തെത്തിയതോടെ സർക്കാരും പ്രതിരോധത്തിൽ

രഞ്ജിത് ബാബു

കണ്ണൂർ: ഷുഹൈബ് കൊലക്കേസിലെ പ്രതികളെ തേടി ഇരിട്ടി മേഖലയിലെ സിപിഐ.(എം). പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. ആറുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന പ്രത്യക്ഷ സൂചനകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. പ്രതികളെ പിടികൂടാൻ ശക്തമായ സമരമാണ് കോൺഗ്രസ്സും പോഷക സംഘടനകളും നടത്തി വരുന്നത്. സമരം പൊലീസിന്റെ നിഷ്പക്ഷതയെ സാരമായി ബാധിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞ മുടക്കോഴി മലയിലെ ഒളി കേന്ദ്രങ്ങൾ പൊലീസ് അരിച്ചു പെറുക്കുന്നുണ്ട്.

ജില്ലാ പൊലീസ് ചീഫ് ജി. ശിവ വിക്രമിന്റെ നേതൃത്വത്തിൽ നാല് സിഐ മാരും 30 എസ്.ഐ. മാരും ഉൾപ്പെടെ 200 ഓളം പൊലീസുകാരാണ് തിരച്ചിൽ നടത്തുന്നത്. പ്രതികളെ ഇനിയും പിടികൂടാൻ വൈകിയാൽ ആഭ്യന്തര വകുപ്പിന്റെ പരാജയമായി കണക്കാക്കപ്പെടും. അതുകൊണ്ടു തന്നെ പൊലീസിന് പ്രതികളെ പിടികൂടാൻ ഭരണ തലത്തിൽ നിന്നും കർശന നിർദ്ദേശം വന്നതായാണ് സൂചന. വരുന്ന തിങ്കളാഴ്ച മുതൽ കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ ഉപവാസ സമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനു മുമ്പു തന്നെ പ്രതികളെ പിടികൂടിയില്ലെങ്കിൽ പൊലീസിന് അത് നാണക്കേടാകും.

ഷുഹൈബിനെ കൊല ചെയ്തിട്ട് ഒരാഴ്ച തികയാറായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിനാൽ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാനാണ് കോൺഗ്രസ്സിന്റെ തീരുമാനം. അതിനാൽ എത്രയും പെട്ടെന്ന് ഷുഹൈബ് കൊലക്കേസിലെ പ്രതികളെ പിടികൂടുക എന്ന ലക്ഷ്യത്തിലുറച്ചാണ് ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം മുന്നോട്ട് നീങ്ങുന്നത്.

അതിനിടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്ന് സിപിഐ(.എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. മട്ടന്നൂർ പൊലീസ് കാപ്പ ചുമത്താൻ വേണ്ടി നിർദേശിക്കപ്പെട്ട പ്രതിയാണ് ഷുഹൈബ്. സമൂഹത്തിന് അപകടകരമായ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ഷുഹൈബെന്നും പൊലീസ് റിപ്പോർട്ട് വായിച്ച് ജയരാജൻ ചാനൽ പരിപാടിയിൽ പറഞ്ഞു.

മുസ്ലിം ലീഗിനുപോലും ഭീഷണി ഉയർത്തിയ വ്യക്തിയായിരുന്നു ഷുഹൈബെന്നും പി.ജയരാജൻ ആരോപിക്കുന്നു. എന്നാൽ ഷുഹൈബ് കൊലക്കേസിൽ ഏതെങ്കിലും സിപിഐ.(എം) പ്രവർത്തകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. അങ്ങിനെയുണ്ടെങ്കിൽ അത്തരക്കാർക്കെതിരെ എന്തു നടപടിയും എടുക്കാമെന്ന് ജയരാജൻ പറയുന്നു.

ഷുഹൈബിന്റെ കൊലയ്ക്ക് മുമ്പ് 19 പ്രതികൾക്ക് പരോൾ നൽകിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. കൊടി സുനി ഉൾപ്പെടെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 3 പ്രതികളും പരോൾ ലഭിച്ച് പുറത്തിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പരോളിലിറങ്ങിയ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. പരോൾ രേഖകൾ ചെന്നിത്തല പുറത്തുവിട്ടു. ഷുഹൈബിനെ കൊന്നത് ടി.പി.ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം, ഷുഹൈബ് കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. കേസ് തെളിയിക്കാൻ സമ്മർദമുണ്ട്. അന്വേഷണത്തിലാണു പൊലീസിന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.രോളിലിറങ്ങിയ തടവുകാർ ഗൂഢാലോചന നടത്തിയാണു ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെയും ചെന്നിത്തല ആരോപിച്ചിരുന്നു. സമീപദിവസങ്ങളിൽ പരോളിലിറങ്ങിയവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കണം. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം എന്നതിനാൽ കേസിൽ യുഎപിഎ ചുമത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP