Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എടയന്നൂരിനെ കുരുതിക്കളമാക്കിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആണയിട്ട പി.ജയരാജൻ ഇനി എന്തുന്യായം പറയും? പിണറായിക്കും ജയരാജനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; മാലൂർ സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങിയതെല്ലെന്നും തങ്ങൾ പിടികൂടിയതാണെന്നും അന്വേഷണസംഘം; വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും; കസ്റ്റഡിയിലായവർ ഷുഹൈബിനോട് പകയുള്ളവരല്ലെന്നും ഇവർ ഡമ്മി പ്രതികളെന്നും കെ.സുധാകരൻ

എടയന്നൂരിനെ കുരുതിക്കളമാക്കിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആണയിട്ട പി.ജയരാജൻ ഇനി എന്തുന്യായം പറയും? പിണറായിക്കും ജയരാജനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; മാലൂർ സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങിയതെല്ലെന്നും തങ്ങൾ പിടികൂടിയതാണെന്നും അന്വേഷണസംഘം; വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും; കസ്റ്റഡിയിലായവർ ഷുഹൈബിനോട് പകയുള്ളവരല്ലെന്നും ഇവർ ഡമ്മി പ്രതികളെന്നും കെ.സുധാകരൻ

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ മാലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയവർ യഥാർത്ഥ പ്രതികളാണോ? സിപിഐ.(എം). പ്രവർത്തകരുടെ അകമ്പടിയോടെയാണ് പൊലീസ് സ്റ്റേഷനിൽ ആകാശ് തില്ലങ്കേരിയും റിജിൻ രാജും കീഴടങ്ങാനെത്തിയത്.

എന്നാൽ ഇവർ യഥാർത്ഥ പ്രതികളോ ഡമ്മി പ്രതികളാണോ എന്ന് പൊലീസിനു പോലും വ്യക്തമല്ല. ആർ.എസ്. എസ്. പ്രവർത്തകൻ തില്ലങ്കേരിയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ആകാശും റിജിനും. അതുകൊണ്ടു തന്നെ പാർട്ടി നിർദ്ദേശിക്കുന്ന പ്രതികളാണോ ഇവരെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്.

കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. എന്നാൽ പ്രതികൾ കീഴടങ്ങിയതല്ലെന്നു, കസ്റ്റഡിയിൽ എടുത്തതാമെന്നുമാണ് പൊലീസ് ഭാഷ്യം.ഇവരെ ഇന്നലെ വൈകിട്ടോടെയാണ് കസ്റ്റഡിയിൽ എടുത്തത്.കസ്റ്റഡിയിലുള്ളത് കേസുമായി നരിട്ട് ബന്ധമുള്ളവരാണെന്നും വൈകിട്ടോടെ അറസറ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്ന മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാകാം ഇവരെ പ്രാദേശിക നേതൃത്വം കീഴടങ്ങാനുള്ള നീക്കം നടത്തിയത്. തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വർഷങ്ങളായി ഒളിവിലാണ്. ഇയാൾ തിരുവനന്തപുരത്ത് പാർട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് വിവരം. റിജിൻ രാജിനും ആ കേസുമായി ബന്ധമുണ്ടെന്നാണ് വിവരം.

പ്രതികൾക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കൾ എത്തിയത് കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ്. അതേസമയം പിടിയിലായ ആകാശിന് പാർട്ടിയുടെ ഔദ്യോഗിക അംഗത്വമില്ല. എന്നാൽ ഇയാളുടെ അച്ഛനും അമ്മയും സിപിഎമ്മിന്റെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. അതേസമയം മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുടക്കോഴിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു അതിനിടെ പ്രതികളും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

എല്ലാവശവും നോക്കി കൃത്യതയോടെ മാത്രം അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. തങ്ങളാണ് കൃത്യം നിർവ്വഹിച്ചത് എന്ന് കീഴടങ്ങിയവർ പറയുന്നുണ്ടെങ്കെിലും ചോദ്യം ചെയ്ത് വ്യക്തത വരുത്തി മാത്രം അറസ്റ്റ് മതിയെന്ന നിലപാടിലാണ് പൊലീസ്. മുൻകാലങ്ങളിൽ കൊലക്കേസുകളിലും അക്രമകേസുകളിലും പാർട്ടി നിശ്ച്ചയിക്കുന്നവരെ പ്രതികളാക്കുന്ന സംഭവം കണ്ണൂർ ജില്ലയിൽ നടന്നിരുന്നു. മനോജ് എബ്രഹാം ജില്ലാ പൊലീസ് സൂപ്രണ്ടായി സ്ഥാനമേറ്റതോടെയാണ് ആ കീഴ്‌വഴക്കത്തിന് മാറ്റമുണ്ടായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യഥാർത്ഥ പ്രതികളെ തേടി പാർട്ടി ഓഫീസിലും ഗ്രാമങ്ങളിലും എത്തി അറസ്റ്റുകൾ നടന്നിരുന്നു. അതോടെ യഥാർത്ഥ പ്രതികൾ ജയിലിലാവുകയും ചെയ്തിട്ടുണ്ട്.

ഷുഹൈബ് കൊലക്കേസിൽ പൊലീസിന്റെ നിലപാട് കടുപ്പിച്ചതോടെയാണ് പ്രതികളെന്ന് സ്വയം വ്യക്തമാക്കിയ ആകാശും റിജിനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവർ കുറ്റവാളികളാണെങ്കിൽ ഇത്രയും ദിവസം അവരെ ഒളിപ്പിച്ചതും സംരക്ഷിച്ചതും ആരാണെന്നതിന് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ മറുപടി പറയണമെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ ആവശ്യപ്പെട്ടു. പാർട്ടിക്ക് പങ്കില്ലെന്ന് ആയിരം തവണ ആവർത്തിച്ച പി.ജയരാജൻ ഇക്കാര്യം വ്യക്തമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കീഴടങ്ങിയ പ്രതികൾ യഥാർത്ഥ പ്രതികളാണെന്ന് കോൺഗ്രസ്സ് വിശ്വസിക്കുന്നില്ല.

ഷുഹൈബിന്റെ ദേഹത്തിലുണ്ടായ 41 വെട്ടിന്റെ സ്വഭാവവും ദേഹത്തിലെ മാംസഭാഗം ചിതറിച്ചതും പരിശോധിച്ചാൽ ടി.പി.കൊലപാതകത്തിലെ തനി സ്വഭാവമാണ് ഉള്ളത്. ്അതുകൊണ്ടു തന്നെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്ക് ഇതിൽ പങ്കുണ്ടെന്ന സംശയവും ഉണ്ട്. ഷുഹൈബിനെ കൊല്ലിച്ചതും അതിന്റെ ഗൂഢാലോചന നടത്തിയതും ആരെന്ന് വ്യക്തമാക്കണം. ഷുഹൈബിനെ അക്രമിക്കും മുമ്പ് ബോംബെറിഞ്ഞ് ഭീതി പരത്തിയതും എല്ലാം അന്വേഷണത്തിൽ വരണമെന്നാണ് കോൺഗ്രസ്സ് ആവശ്യപ്പെടുന്നത്. ഇപ്പോൾ കീഴടങ്ങിയ പ്രതികളുമായി ഷുഹൈബിന് രാഷ്ട്രീയമായോ മറ്റോ യാതൊരു തർക്കവുമുണ്ടായിരുന്നില്ല. കീഴടങ്ങിയവർ യഥാർത്ഥ പ്രതികളാണെങ്കിൽ ആരുടെ നിർദ്ദേശ പ്രകാരം അവർ കൃത്യം നിർവ്വഹിച്ചു എന്നതും അന്വേഷണ വിധേയമാക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.

അതസമയം, പ്രതികൾക്കായി, പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.കൊലപാതകം നടന്ന് ആറുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്. കെ.സുധാകരെന്റ 48 മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ,പൊലീസ് കടുത്ത സമ്മർദത്തിലാണ്. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

മട്ടന്നൂർ-കണ്ണൂര് റോഡില് വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂര് ഭാഗത്തുനിന്നു വന്ന കാര് നിര്ത്തി അതിലുണ്ടായിരുന്നവര് മറ്റൊരു കാറില് കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മേഖലയിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP