1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

ഷുക്കൂറിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനും നേരിട്ട്; ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വെച്ച്; നിർദേശിച്ചത് ഷുക്കൂർ അടക്കമുള്ള ലീഗ് പ്രവർത്തകരെ വേണ്ടത് പോലെ കൈകാര്യം ചെയ്യണമെന്ന്; ഗൂഢാലോചനക്ക് ദൃകസാക്ഷികളും; പിടിയിലുള്ളത് ഷുക്കൂർ തന്നെയെന്ന് ഉറപ്പിക്കാൻ മുഖ്യപ്രതികൾ ഫോട്ടോ മൊബൈലിൽ ആശുപത്രിയിലേക്ക് അയച്ചു നൽകി: ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്കായ സിബിഐ കുറ്റപത്രത്തിന്റ കൂടുതൽ വിവരങ്ങൾ പുറത്ത്

February 13, 2019 | 03:11 PM IST | Permalink



ഷുക്കൂറിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനും നേരിട്ട്; ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വെച്ച്; നിർദേശിച്ചത് ഷുക്കൂർ അടക്കമുള്ള ലീഗ് പ്രവർത്തകരെ വേണ്ടത് പോലെ കൈകാര്യം ചെയ്യണമെന്ന്; ഗൂഢാലോചനക്ക് ദൃകസാക്ഷികളും; പിടിയിലുള്ളത് ഷുക്കൂർ തന്നെയെന്ന് ഉറപ്പിക്കാൻ മുഖ്യപ്രതികൾ ഫോട്ടോ മൊബൈലിൽ ആശുപത്രിയിലേക്ക് അയച്ചു നൽകി: ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്കായ സിബിഐ കുറ്റപത്രത്തിന്റ കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണൂർ തളിപ്പറമ്പിൽ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്കായ സിബിഐ കുറ്റപത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത് പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമാണെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ കുറ്റപത്രം. കൃത്യമായ ആസൂത്രണം തന്നെ ഇതിന് ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കസ്റ്റഡിയിലുള്ളവരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന നേതാക്കളുടെ നിർദ്ദശം പ്രവർത്തകർ നടപ്പിലാക്കുകയായിരുന്നു. അവിചാരിതമാി സംഭവിച്ച കൊലപാതകം അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയരാജൻ അടക്കമുള്ളവരുടെ ഗൂഢാലോചനക്ക് ദൃക്‌സാക്ഷികൾ ഉണ്ടെന്നുമാണ് സിബിഐ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിൽ പറയുന്നചത്.

അരിയിൽ ഷുക്കൂറിന്റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കുറ്റുപത്രത്തിൽ പറഞ്ഞിരിക്കുന്നത്. കൃത്യത്തിന് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്. 32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എൽ എയും 30 -ാം പ്രതി അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവുമാണ് മുഖ്യ ആസൂത്രകർ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വച്ചാണ് ഗൂഢാലോചന നടന്നത്. തങ്ങളെ ആക്രമിച്ച അരിയിൽ ഷുക്കൂർ അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്നാണ് പി ജരാജനും ടി വി രാജേഷും നിർദ്ദേശിച്ചതെന്ന് സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ നിർദ്ദേശമാണ് ലോക്കൽ സെക്രട്ടറി യു വി വേണു മറ്റ് പ്രതികളെ അറിയിച്ച് നടപ്പാക്കിയത്.

തങ്ങളുടെ പിടിയിലുള്ളത് അരിയിൽ ഷുക്കൂർ തന്നെയെന്ന് ഉറപ്പാക്കാൻ 29 -ാം പ്രതി കെ ബാബു അയച്ച് കൊടുത്ത ഫോട്ടോ ഗൂഢാലോചനയിൽ ഉൾപ്പെട്ട മുഖ്യപ്രതികൾ ആശുപത്രിയിൽ വച്ച് കണ്ട് സ്ഥിരീകരിച്ചു. തുടർന്നാണ് വള്ളുവൻകടവിലെ കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ തടഞ്ഞുവെച്ച അരിയിൽ ഷുക്കൂറിനെ പാടത്തുകൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തുന്നത്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 1 മുതൽ 27 വരെയുള്ള പ്രതികൾ നിരപരാധികളല്ല, അവർക്ക് കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഗൂഢാലോചനയുടെ തളിവായി ദൃക്‌സാക്ഷിമൊഴികാളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയിൽ ഷുക്കൂർ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കൾ നിർദ്ദേശം നൽകിയത് കേട്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ ജയരാജനും ടി വി രാജേഷും നേരിട്ട് നിർദ്ദേശം നൽകുന്നത് കേട്ടെന്ന സാക്ഷിമൊഴികൾ കുറ്റപത്രത്തൊടൊപ്പം ഹാജരാക്കിയിട്ടില്ല. മുഹമ്മദ് സാബിർ, അബു, പ്രാദേശിക പത്രപ്രവർത്തകരായ മനോഹരൻ, ദിവാകരൻ എന്നിവരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

കൃത്യം നടത്തിയത് ഇങ്ങനെ

2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട സി പി എം ഓഫിസ് സന്ദർശിച്ച് പി.ജയരാജനും ടി.വി.രാജേഷും മടങ്ങും വഴി മുസ്ലിം ലീഗ് പ്രവർത്തകർ ഇവരുടെ വാഹനം ആക്രമിച്ചു. ഇതിന് ശേഷമാണ് കൊലപാതക ആസൂത്രണം നടന്നത്. പാർട്ടി കോടതി വിധിച്ച് നടപ്പിലാക്കിയ കൊലപാതകമെന്നാണ് ഷുക്കൂറിന്റെ കൊലപാതകത്തെ കുറിച്ച് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിലേക്കു ഷുക്കൂർ കൊണ്ടു കൊണ്ടുപോകുമ്പോൾ,കീഴറ വള്ളുവൻകടവിലെത്തിയപ്പോൾ അഞ്ചു പ്രതികൾ ഇവരെ പിന്തുടർന്നു. എട്ടുപേർ എതിരെയും വന്നു. തുടർന്നു മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്കു ഷുക്കൂറും സുഹൃത്തുക്കളും ഓടിക്കയറി.

പ്രതികളിൽ മറ്റു 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേർന്നു വീടുവളഞ്ഞു. 12.30 മുതൽ രണ്ടു വരെ വീട്ടിൽ തടഞ്ഞു വച്ചു. ഡിവൈഎഫ്ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശൻ എന്ന മൈന ദിനേശൻ നാലു പേരുടെയും ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി. സിപിഎം മോറാഴ ലോക്കൽ കമ്മിറ്റി അംഗവും ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമായ സി.എൻ. മോഹൻ നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടർന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എ.വി. ബാബുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു.

എ.വി. ബാബു, സിപിഎം മുള്ളൂൽ ലോക്കൽ കമ്മിറ്റി അംഗം പി.പി. സുരേശൻ, അരിയിൽ ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു, അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു എന്നിവർ കൂടിയാലോചിച്ചു ഷുക്കൂറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഷുക്കൂറും സക്കറിയയും ഒഴികെയുള്ളവരെ ഭീഷണിപ്പെടുത്തി വിട്ടയച്ചു. കീഴറ ചുള്ളിയോട് വയലിലേക്കു കൊണ്ടുപോയി ഇരുവരെയും ആക്രമിച്ചു. കുത്തേറ്റ സക്കറിയ ഓടിരക്ഷപ്പെട്ടു. ഷുക്കൂറിനെ ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ.വി. സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ കുത്തി. ഡിവൈഎഫ്ഐ പാപ്പിനിശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. ഗണേശൻ, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ് എന്നിവരും കഠാര ഉപയോഗിച്ചു മുറിവേൽപ്പിച്ചു.

യുവാക്കളെ തടഞ്ഞുവച്ച വിവരമറിഞ്ഞു കണ്ണപുരം പൊലീസ് സ്റ്റേഷനിൽ നിന്നു വരികയായിരുന്ന എസ്ഐ നാരായണനും സംഘവും സക്കറിയയെ ചെറുകുന്നിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ചുള്ളിയോട് വയലിൽ പൊലീസ് എത്തുമ്പോൾ ഷുക്കൂർ മാരകമായി പരുക്കേറ്റു കിടക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിയിൽ മരിച്ചു. സിപിഎം കണ്ണപുരം ടൗൺ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്ത് കഠാര ഒളിപ്പിക്കാൻ കൊലയാളികളെ സഹായിച്ചു.

ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതു മുതൽ, കൊല്ലാനുപയോഗിച്ച കഠാര ഒളിപ്പിച്ചതിൽ വരെ വ്യക്തമായ ആസൂത്രണവും പ്രാദേശികതലത്തിലെ പ്രധാന നേതാക്കളുടെ നിർദേശങ്ങളുമുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ അരിയിലിൽ ഫെബ്രുവരി മൂന്നാം വാരം ചില സിപിഎം പ്രവർത്തകർക്കു നേരെ ആക്രമണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്നതിനിടയിലാണു ഫെബ്രുവരി 20നു ജയരാജനും രാജേഷും ചില പ്രാദേശിക നേതാക്കളും അവിടം സന്ദർശിക്കാൻ പുറപ്പെട്ടത്.

അരിയിലിലേക്കു പൊലീസ് എത്തുന്നുവെന്നു കേട്ടാണു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ തടിച്ചുകൂടിയിരുന്നത്. ഇതിനിടെ സിപിഎം നേതാക്കളും മാധ്യമസംഘവും വരുന്ന വാഹനവ്യൂഹം എത്തിയപ്പോൾ ആളറിയാതെയാണു യൂത്ത് ലീഗുകാർ തടഞ്ഞത്. തന്നെ തിരിച്ചറിഞ്ഞാൽ അക്രമമുണ്ടാവില്ല എന്ന വിശ്വാസത്തിൽ ജയരാജൻ വാഹനം നിർത്തിച്ചു പുറത്തിറങ്ങി. ജയരാജനെയും രാജേഷിനെയും ചിലർ തിരിച്ചറിഞ്ഞതോടെയാണു വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ജയരാജനെ ചിലർ കോളറിൽ പിടിച്ചു ഭീഷണിപ്പെടുത്തുക വരെ ചെയ്തെങ്കിലും ഉടൻ വാഹനത്തിൽ കയറി രക്ഷപ്പെട്ടതിനാൽ കൂടുതൽ അക്രമമുണ്ടായില്ല.

ആക്രമണത്തെ തുടർന്നു ജയരാജനും സംഘവും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയപ്പോഴേക്കും വാർത്ത കാട്ടുതീ പോലെ പടർന്നു. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവരെ വേണ്ടപോലെ കൈകാര്യം ചെയ്യാൻ പ്രാദേശികനേതാക്കൾ അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അരിയിൽ സ്വദേശിയും എംഎസ്എഫ് നേതാവുമായ ഷുക്കൂറും സുഹൃത്തുക്കളും സിപിഎം കോട്ടയായ കീഴറയിൽ എത്തിപ്പെടുന്നത്. ജയരാജനെ ആക്രമിച്ച ശേഷം ചിലർ ചെറുകുന്ന് ഭാഗത്തേക്കു രക്ഷപ്പെട്ടു വരുന്നതായി വിവരം ലഭിച്ചു പ്രവർത്തകർ കീഴറ വള്ളുവൻ കടവിൽ കാത്തുനിന്നിരുന്നു.

ഇവർ സംഘം ചേർന്നു പിന്തുടർന്നതോടെ അപകടം മണത്തു ഷുക്കൂറും സംഘവും സമീപത്തെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലേക്ക് ഓടിക്കയറി. ആരോ പിന്തുടരുന്നെന്നും രക്ഷിക്കണമെന്നും പറഞ്ഞപ്പോൾ മുഹമ്മദ്കുഞ്ഞി അഭയം നൽകി. പിന്തുടർന്നെത്തിയവർ ഇരുവരെയും പുറത്തേക്കിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ്കുഞ്ഞി തയാറായില്ല. ഏതോ തീവ്രവാദികളെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുന്നു എന്ന മട്ടിലാണു നാട്ടിൽ വാർത്ത പ്രചരിച്ചത്. വിവരമറിഞ്ഞവരെല്ലാം മുഹമ്മദ്കുഞ്ഞിയുടെ വീട്ടുമുറ്റത്തെത്തി.

കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ വാങ്ങാനായി മുഹമ്മദ്കുഞ്ഞി അയൽവീട്ടിലേക്കു പോയ തക്കത്തിന് അക്രമികളിലൊരാൾ കതകു പൊളിച്ച് ഉള്ളിൽ കയറി. 'ടി. വി. രാജേഷിനെയും പി. ജയരാജനെയും ആക്രമിച്ചതു നിങ്ങളല്ലേ' എന്ന് അയാൾ ചോദിച്ചു. തങ്ങൾക്കു സംഭവത്തിൽ പങ്കില്ലെന്നും നാട്ടിലെ സിപിഎം പ്രവർത്തകരോടു ചോദിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ഷുക്കൂറും കൂട്ടുകാരും കരഞ്ഞു പറഞ്ഞു.

അഞ്ചുപേരുടെയും പേരും വിലാസവും അവർ കുറിച്ചെടുത്തു. എന്നിട്ടു മൊബൈൽ ഫോണിൽ പലർക്കായി വിവരം കൈമാറി. ഒരാൾകൂടി വീടിനുള്ളിലേക്കു വന്ന് അഞ്ചുപേരുടെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയശേഷം പുറത്തേക്കു പോയി. അകത്തുണ്ടായിരുന്നയാൾ ആരെയൊക്കെയോ വിളിച്ച് 'പടം കണ്ടോ, ഇവർ തന്നെയാണോ' എന്നു തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷുക്കൂറിന്റെ ജ്യേഷ്ഠൻ വിവരമറിഞ്ഞു പ്രാദേശിക സിപിഎം നേതാവിനെ വിളിച്ചു സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. 'നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിച്ചോ' എന്നായിരുന്നു നേതാവിന്റെ മറുപടി.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിചാരണയുടെ ആദ്യഘട്ടം പൂർത്തിയായി. അബ്ദുൽ സലാമിനെയും അയൂബിനെയും ഹാരിസിനെയും വീട്ടിൽനിന്നു വെളിയിലേക്കു കൊണ്ടുവന്നു വയലിലേക്ക് ഇറക്കി നിർത്തി. ഇരുനൂറിലധികം ആളുകൾ അപ്പോൾ വീടിനു ചുറ്റും വയലിന്റെ പല ഭാഗങ്ങളിലുമായി കാത്തുനിൽക്കുകയാണ്. വയലിലേക്കു കൊണ്ടുപോകവേ ഒരാൾ അയൂബിന്റെ കണ്ണിൽ ആഞ്ഞുചവിട്ടി. നിലത്തു വീണ അയൂബിന്റെ കൺപോളകൾ അയാൾ തുറന്നു നോക്കി. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു കരുതിയിട്ടാകാം, വീണ്ടും അതേ കണ്ണിൽ ആഞ്ഞുചവിട്ടി. അയൂബ് കണ്ണു പൊത്തിപ്പിടിച്ചു നിലവിളിച്ചുകൊണ്ട് ഓടി. തുടർന്ന് അബ്ദുൽ സലാമിനെയും ഹാരിസിനെയും സംഘം ചേർന്നു മർദിച്ചു. ഇരുവരും അയൂബിനു പിന്നാലെ ഓടി. വയൽവരമ്പിൽ തമ്പടിച്ചു നിന്ന സംഘത്തിലെ മറ്റുള്ളവർ അവരെ തടഞ്ഞില്ല.

അതിനുശേഷമാണ് കുറ്റവാളികളെന്നു വിധിച്ച ഷുക്കൂറിനെയും സക്കറിയയെയും വയലിലേക്കു കൊണ്ടുവന്നത്. ഇരുമ്പുവടികൊണ്ടുള്ള മർദനത്തോടെയായിരുന്നു ശിക്ഷ നടപ്പാക്കലിന്റെ തുടക്കം. പിന്നീടു മൂർച്ചയേറിയ ആയുധംകൊണ്ടു ശരീരമാസകലം മുറിവുണ്ടാക്കി. ഇതിനിടെ ഷുക്കൂർ കുതറി രക്ഷപ്പെട്ടു വയലിലേക്ക് ഓടി. അക്രമികൾ പിന്നാലെ പാഞ്ഞു. ഷുക്കൂറിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞതോടെ സക്കറിയ റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്ന വഴിക്കു കണ്ട പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചതിനാൽ സക്കറിയയുടെ ജീവൻ ബാക്കിയായി.

ഓടുന്നതിനിടെ പിന്നിൽനിന്നു വെട്ടിവീഴ്‌ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വയൽവരമ്പിൽ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള ഇരുനൂറോളംപേരിൽ ആരും ഒന്നു ശബ്ദമുയർത്തുകപോലും ചെയ്യാതെ എല്ലാം കണ്ടു നിന്നു. ഒടുവിൽ വൈകി പൊലീസ് എത്തുമ്പോൾ വധശിക്ഷ നടപ്പാക്കി കോടതി പിരിഞ്ഞിരുന്നു. പൊലീസ് വരുമ്പോൾ അക്രമികൾ യാതൊരു കൂസലുമില്ലാതെ വാഹനത്തിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരെയും അവർ തൊട്ടില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
തുർക്കിയും ജർമനിയും ഇറ്റലിയുമടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ 150 ആണവായുധ ശേഖരം; അറിയാതെ പുറത്തുവിട്ട ലിസ്റ്റ് കണ്ട് ഞെട്ടി ലോകം; യുദ്ധമുണ്ടായാൽ ഇടപെടാൻ അമേരിക്ക ലോകത്ത് മുഴുവൻ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കാതെ പലരും; ഇന്ത്യയിലും സൗദിയിലും വരെ ആയുധങ്ങളുണ്ടായേക്കാമെന്ന് ആശങ്ക
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി