Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിന്റെ കൈയിലുള്ളത് ശിൽപ്പയുടെ ഫോൺ തന്നെയോ? മരണശേഷം എഫ്ബിയിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റും ഡിലീറ്റ് ആയതെങ്ങനെ? മകളുടെ മരണം ദുരൂഹമെന്ന്‌ മറുനാടനോട് ഉറപ്പിച്ച് അമ്മ; സംശയങ്ങൾ കണ്ടില്ലെന്ന് നടിച്ച് പൊലീസും

പൊലീസിന്റെ കൈയിലുള്ളത് ശിൽപ്പയുടെ ഫോൺ തന്നെയോ? മരണശേഷം എഫ്ബിയിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റും ഡിലീറ്റ് ആയതെങ്ങനെ? മകളുടെ മരണം ദുരൂഹമെന്ന്‌ മറുനാടനോട് ഉറപ്പിച്ച് അമ്മ; സംശയങ്ങൾ കണ്ടില്ലെന്ന് നടിച്ച് പൊലീസും

തിരുവനന്തപുരം: സിനിമ-സീരിയൽ നടി ശിൽപ്പയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുമ്പോൾ തുടക്കം തന്നെ ചമച്ച തിരക്കഥയുമായി പൊലീസ് മുന്നോട്ട്. തന്റെ മകൾ ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്ന് ശിൽപയുടെ മാതാപിതാക്കൾ ഉറപ്പിച്ച് പറയുമ്പോഴും പൊലീസ് അത് മുഖവിലയ്‌ക്കെടുക്കാൻ തയ്യാറാകുന്നില്ലെന്ന് അമ്മ സുമ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.  

ശിൽപയുടെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് വ്യക്തമായി അറിയാവുന്ന മൂന്നു പേരാണ് ഉള്ളത്. ആർഷ, ഷാജഹാൻ, ലിജിൻ. ഇവർ മൂന്നു പേരും കൂടിയാണ് ശിൽപ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയിൽ പങ്കെടുക്കാനാണെന്നും പറഞ്ഞാണ് ശിൽപ വീട്ടിൽ നിന്നും പോകുന്നത്. ബാലരാമപുരത്തേക്ക് ശിൽപയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശിൽപയുടെ അമ്മയെ നിർബന്ധിച്ചിരുന്നു. ശിൽപയും ലിജിനും ആർഷയും ഷാജഹാനും ചേർന്നാണ് മരുതൂർക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ശിൽപയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സംശയങ്ങൾക്ക് പൊലീസിനും മറുപടിയില്ല. മരുതൂർകടവ് പാലത്തിന്റെ സമീപത്തും നിന്നും ശിൽപയുടെ ശരീരം കണ്ടെത്തിയതിനു ശേഷവും ശിൽപ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ആർഷയുടെ കൈവശം ഉണ്ടായിരുന്നു. ശിൽപയുടെ മരണം അറിഞ്ഞ ശേഷം ആർഷ ശിൽപയുടെ വീട്ടിൽ എത്തി ലിജിനും ശിൽപയും തിരുവല്ലത്ത് പോയെന്നും സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത വകയിൽ ശിൽപയ്ക്ക് നൽകാനുണ്ടായിരുന്ന 300 രൂപ സഹോദരനെ ഏൽപിക്കുകയും ചെയ്തു.

ശിൽപ ഉപയോഗിച്ചിരുന്ന ഫോൺ ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. എന്നാൽ ഇത് എവിടെ നിന്നും കണ്ടെത്തിയെന്നതിന് പൊലീസിന് ഉത്തരമില്ല. ശിൽപ്പയുടെ മരണാനന്തര ചടങ്ങിനും സുഹൃത്തായ ആർഷ പങ്കെടുത്തതുമില്ല. ഇതെല്ലാം ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ഇതൊന്നും കരമന പൊലീസ് കാര്യമായെടുക്കുന്നില്ല. ഈ പെൺകുട്ടിയുടെ അടുത്ത ബന്ധു കരമന സ്‌റ്റേഷനിൽ ജോലിചെയ്യുന്നുണ്ട്. ഇയാളുടെ സ്വാധീനത്തിന്റെ ഫലമാണ് ഇതെല്ലാമെന്നാണ് ശിൽപ്പയുടെ വീട്ടുകാരുടെ ആക്ഷേപം. ശിൽപയുടെ മൊബൈൽ ഫോൺ തന്നെയാണോ പൊലീസിന് ലഭിച്ചത് അതോ അതേ മോഡലിലുള്ള മറ്റേതെങ്കിലും ഫോണാണ് പൊലീസിനു കൈമാറിയതടക്കമുള്ള സംശയവും മാതാപിതാക്കൾ ഉന്നയിക്കുന്നു.

സംഭവദിവസം ഇവരോടൊപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഷാജഹാനെ കുറിച്ചും പൊലീസിന് കൃത്യമായ വിവരമില്ല. ആദ്യം മുതൽ തന്നെ പൊലീസ് പറഞ്ഞ തിരക്കഥ വിശ്വസിച്ച മാതാപിതാക്കൾ പിന്നീടുള്ള അവരുടെ സംശയങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായതുമില്ല. മരുതൂർക്കടവ് പാലത്തിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള വിജനപ്രദേശത്താണ് ശിൽപയുടെ ചെരിപ്പുകൾ കണ്ടെത്താനായത്. മരണത്തിനു ശേഷം ശിൽപയുടെ ഫെയ്‌സിബുക്കിലെ സുഹൃത്തുക്കളുടെ വിവരങ്ങൾ നീക്കം ചെയ്തതും മാതാപിതാക്കളുടെ സംശയം വർധിപ്പിക്കുന്നു. ശിൽപയുമായി പ്രണയത്തിലായ ലിജിൻ ഫോട്ടോഗ്രാഫർ ആണ്. ശിൽപ അഭിനയിക്കുന്നത് നിർത്തണമെന്ന് ലിജിൻ ആവശ്യപ്പെട്ടെങ്കിലും ശിൽപ സമ്മതിച്ചിരുന്നില്ല.

നാലുപേരും ഇക്കാര്യം സംസാരിക്കുന്നതിനിടയിൽ ശിൽപ പെട്ടെന്ന് പ്രകോപിതയാകുകയും കായലിലേക്ക് എടുത്തു ചാടിയെന്നുമായിരുന്നു ആദ്യഘട്ടത്തിൽ ലിജിന്റെയും ആർഷയുടേയും വാദം. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വഴക്കിനിടെ ലിജിൻ ശിൽപയെ അടിച്ചെന്നും സമ്മതിച്ചു. അതിനിടെ മാതാപിതാക്കളുടെ പേരിൽ എടുത്ത സിംകാർഡാണ് ശിൽപ ഉപയോഗിച്ചു കൊണ്ടിരുന്നതെന്നും മരണത്തിന് ഒരാഴ്ചയ്ക്ക് മുമ്പ് മാതാപിതാക്കളെ നിർബന്ധിച്ച് സിംകാർഡ് മാറ്റിയതായും ശിൽപയുടെ അമ്മ പറയുന്നു. പഴയ സിം കാർഡിലെ വിവരങ്ങളിൽ നിന്നും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിൽപയുടെ മാതാപിതാക്കൾ. അതേസമയം മകളുടെ മരണത്തിന് സെക്‌സ്-മയക്കുമരുന്ന് റാക്കറ്റുകൾക്ക് പങ്കുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു.

സംഭവശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ലിജിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസിന് സംശയം ഉയർന്നത്. പൊലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ലിജിൻ മൊബൈൽ ഫോൺ ഉപയോഗിച്ചുമില്ല. ഒറ്റശേഖരമംഗലത്തെ വീട് പൂട്ടി വീട്ടുകാരും ഒളിവിൽ പോയി. തുടർന്ന് ലിജിന്റെ കൂട്ടുകാരിലൂടെ ഇയാളുടെ ഒളി സങ്കേതം കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. അതിന്റെ ഫലമായാണ് ലിജിൻ കുടുങ്ങിയത്. ലിജിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ശിൽപ്പയുടെ മരണത്തിൽ വ്യക്തത വരൂവെന്നാണ് സൂചന. എന്നാൽ ലിജിനെ മാത്രം കേസിൽ പ്രതിയാക്കി എല്ലാം ഒതുക്കി തീർക്കാനാണ് ശ്രമം. ഇനി കൊലപാതമാണെങ്കിൽ പോലും കാമുകനും കാമുകിയും തമ്മിലുള്ള പ്രശ്‌നങ്ങളായി അതിനെ ഒതുക്കാനാണ് നീക്കം.

എഡിജിപി സന്ധ്യയുടെ മേൽനോട്ടത്തിൽ മാത്രമാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്തിരുന്നു. മരുതൂർക്കടവ് പാലത്തിനു സമീപം ശിൽപ്പയും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടിയുമായിട്ടായിരുന്നു തർക്കം നടന്നതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതോേടെ ആണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് . കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാറാൺ അന്വേഷണ ഉദ്യോഗസ്ഥൻ.

നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ശില്പയുടെ മാതാപിതാക്കൾ ഇപ്പോൾ കുടുംബ വീടായ കന്യാർപാറയിലെ വീട്ടിലേക്ക് താമസം മാറ്റി. പൊട്ടിപൊളിഞ്ഞ വീടിനു പകരം പുതിയ വീട് വയ്ക്കണമെന്ന ആലോചനയിലായിരുന്നു ശില്പയും മാതാപിതാക്കളും. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. തമിഴ് -മലയാളം സിനിമകളിലും ഒട്ടേറെ ടി.വി പരമ്പരകളിലും വേഷമിട്ട ശിൽപ ഗൃഹസദസുകൾക്കു പരിചിതയാണ്. ബാലചന്ദ്ര മേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP