Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംബികാ ദേവിക്കും കോമളത്തിനും പകുതി എങ്കിലും തിരികെ ലഭിച്ചത് മാലയിൽ പിടിക്കാനായതിനാൽ; മുക്കുപണ്ടമായിരുന്നിട്ടും ലൈലയുടെ മാല പിടിച്ചുപറിച്ചത് അടിച്ചുവീഴ്‌ത്തിയ ശേഷം; ചിത്രാലൗജിയുടെ മാല പൊട്ടിച്ചത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും; ബിന്ദുവിന്റെ നാലരപ്പവനും സുഷമയുടെ രണ്ടര പവനും ഉൾപ്പെടെ നാല് മണിക്കൂർ കൊണ്ട് കവർച്ച നടത്തിയത് ആറിടങ്ങളിൽ; അടിച്ചുമാറ്റിയ ബൈക്കുമായി കവർച്ച നടത്തി തലനാരിഴയ്ക്ക് കൈയിൽ നിന്നും വഴുതിപ്പോയ സംഘത്തെ പിടിക്കാൻ പൊലീസും

അംബികാ ദേവിക്കും കോമളത്തിനും പകുതി എങ്കിലും തിരികെ ലഭിച്ചത് മാലയിൽ പിടിക്കാനായതിനാൽ; മുക്കുപണ്ടമായിരുന്നിട്ടും ലൈലയുടെ മാല പിടിച്ചുപറിച്ചത് അടിച്ചുവീഴ്‌ത്തിയ ശേഷം; ചിത്രാലൗജിയുടെ മാല പൊട്ടിച്ചത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും; ബിന്ദുവിന്റെ നാലരപ്പവനും സുഷമയുടെ രണ്ടര പവനും ഉൾപ്പെടെ നാല് മണിക്കൂർ കൊണ്ട് കവർച്ച നടത്തിയത് ആറിടങ്ങളിൽ; അടിച്ചുമാറ്റിയ ബൈക്കുമായി കവർച്ച നടത്തി തലനാരിഴയ്ക്ക് കൈയിൽ നിന്നും വഴുതിപ്പോയ സംഘത്തെ പിടിക്കാൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നഗരത്തിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചുപോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികൾ മാല പിടിച്ചുപറിച്ചത്. ഇവർ ഉപയോഗിച്ച ബൈക്കും ഹൈൽമറ്റും ടൗൺ അതിർത്തിയിൽ നിന്നും കണ്ടെത്തി.

നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ രണ്ടംഗ സംഘം മോഷണം നടത്തിയത് ആറിടങ്ങളിൽ. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം ആറിടത്തും മോഷണം നടത്തിയത്. നാല് മണിക്കൂറിനിടെയാണ് സംഘം ആറിടങ്ങളിലും മോഷണം നടത്തിയത്.

ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അന്വേഷണം പുരോഗമിക്കുന്നെങ്കിലും പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും ഹെൽമറ്റും പിടിച്ചെടുക്കുകയും പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കൊല്ലം നഗരത്തിലെ പട്ടത്താനം, കർബല, ബീച്ച് റോഡ്, ആൽത്തറമൂട് എന്നിവിടങ്ങളിലും നഗരത്തിന് പുറത്ത് മുളവനയിലും കുഴിമതിക്കാടുമായിരുന്നു സംഘം പിടിച്ചുപറി നടത്തിയത്. രാവിലെ ഒമ്പതിന് കുഴിമതിക്കാടായിരുന്നു ആദ്യ സംഭവം. പ്രദേശവാസിയായ പുലിയില സാരംഗവിലാസത്തിൽ കോമളം റോഡിലൂടെ നടന്നുവരവെ രണ്ടുപവന്റെ മാല പൊട്ടിക്കുകയായിരുന്നു. മാലയിൽ പിടി കിട്ടിയതിനാൽ പകുതി തിരികെ ലഭിച്ചു.

ഒമ്പതരോടെയാണ് മുളവനയിൽ മേഷണം നടന്നത്. പേരയം നാഥൻപറമ്പിൽ ബിന്ദുവിന്റെ നാലരപവന്റെ മാലയാണ് തട്ടിയെടുത്തത്. 11.30ന് ആൽത്തറമൂട്ടിലെത്തിയ ചെറുപ്പക്കാർ വാടി സുധി നിവാസിൽ ലൈലയുടെ മാല പൊട്ടിച്ചു. മകനുമായി സ്‌കൂളിലേക്ക് പോകുകയായിരുന്നു യുവതി. ഇവരെ അടിച്ചിട്ട ശേഷമാണ് സംഘം മാല പൊട്ടിച്ചത്. ഇത് മുക്കുപണ്ടമായിരുന്നു. കഴുത്തിന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് ചിന്നക്കട ബിച്ച് റോഡിൽ എത്തിയ സംഘം തട്ടാമല താഴത്തുചേരി സ്വദേശിനി സുഷമയുടെ രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചു. തുടർന്ന് കർബല റോഡിൽ ഫാത്തിമ മാതാ കോളജിന് സമീപമെത്തിയ സംഘം കാൽനടയാത്രക്കാരിയായ വാളത്തുംഗൽ ചിത്രാലയത്തിൽ അംബികാദേവിയെ ആക്രമിച്ച് തട്ടിയെടുത്തത് മൂന്നു പവന്റെ മാലയാണ്. ഇവർക്കും മാലയിൽ പിടിക്കാൻ സാധിച്ചതിനാൽ പകുതി തിരികെ ലഭിച്ചു.

പിന്നീട് അമ്മൻനട ഭാഗത്തെത്തിയ സംഘം ഇരവിപുരം സ്വദേശി ചിത്രാലൗജിയുടെ മാല പൊട്ടിച്ചു. ഇവരെ കടന്ന് ബൈക്കിൽ മുന്നോട്ട് പോയ സംഘം തിരികെ എത്തി തോക്കുചൂണ്ടി മാല കൈക്കലാക്കുകയായിരുന്നു. കൊല്ലം പള്ളിമുക്കിൽവെച്ച് ഇവരെ പിന്തുടർന്നെത്തിയ പൊലീസ് ഇവരുടെ തൊട്ടടുത്തെത്തിയിരുന്നു. എന്നാൽ ചെറുപ്പക്കാർ ബൈക്ക് അമിതവേഗത്തിൽ പായിച്ച് പോയതിനാൽ പിടികൂടാനായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP