Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെത്തിയപ്പോൾ ഭാര്യാ മാതാവ് ഒറ്റയ്ക്ക്; വഴക്കിനിടെ കഴുത്തിൽ ക്ലച്ച് കേബിൾ മുറുക്കി വകവരുത്തി; വിവരം തൊട്ടടുത്തു താമസിക്കുന്ന മരുമകളെ അറിയിച്ചു; നാട്ടാർ ഓടിക്കൂടിയപ്പോൾ തൂങ്ങി മരിക്കാൻ ശ്രമം; കാൻസർ രോഗിയായ മരുമകൻ ഗുരുതരാവസ്ഥയിൽ

വീട്ടിലെത്തിയപ്പോൾ ഭാര്യാ മാതാവ് ഒറ്റയ്ക്ക്; വഴക്കിനിടെ കഴുത്തിൽ ക്ലച്ച് കേബിൾ മുറുക്കി വകവരുത്തി; വിവരം തൊട്ടടുത്തു താമസിക്കുന്ന മരുമകളെ അറിയിച്ചു; നാട്ടാർ ഓടിക്കൂടിയപ്പോൾ തൂങ്ങി മരിക്കാൻ ശ്രമം; കാൻസർ രോഗിയായ മരുമകൻ ഗുരുതരാവസ്ഥയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യാ മാതാവിനെ കഴുത്തിൽ ക്ലച്ച് കേബിൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം തുങ്ങിമരിക്കാൻ ശ്രമിച്ച കാൻസർ രോഗിയായ മരുമകൻ ഗുരുതരാവസ്ഥയിൽ. കൂടൽ നെടുമൺകാവ് കൈലാസ കുന്നിൽ കല്ലുവിളവീട്ടിൽ ജാനകി (85) യെ കൊന്നതിന് ശേഷം മരുമകൻ ഉത്തമനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടിൽ ജാനകി മാത്രമുള്ളപ്പോഴായിരുന്നു ഉത്തമന്റെ വരവ്. മകൾ പ്രസന്നയുടെ ഭർത്താവാണ് ഉത്തമൻ. ഇവർ മൂവരും ഒരുമിച്ചാണ് താമസം.

ജാനകിയുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം വാഹനത്തിന്റെ ക്ലച്ച് കേബിൾ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉത്തമൻ സമീപത്തു താമസിക്കുന്ന മരുമകൾ അജിതയെ വിളിച്ച് ജാനകിയെ കൊലപ്പെടുത്തിയതായും താൻ ആത്മഹത്യ ചെയ്യാൻ പോവുകയുമാണന്ന് അറിയിച്ച ശേഷം വീടിനുള്ളിൽ കയർ കെട്ടി തൂങ്ങുകയായിരുന്നു. അജിതയും അയൽവാസികളും ഓടിയെത്തി കയർ അറുത്ത് നിലത്തിട്ടു. കയർ നന്നായി കഴുത്തിൽ മുറുകിയിരുന്നു. കാൻസർ രോഗബാധിതൻ കൂടിയായ ഉത്തമൻ ഏറെ ഗുരുതര സ്ഥിതിയിലായി. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എസ്‌പി ജി ജയദേവ്, കൂടൽ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും എത്തി തെളിവുകൾ ശേഖരിച്ചു. ജാനകിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. പാടം സ്വദേശികളായ ജാനകിയും കുടുംബവും രണ്ട് വർഷം മുമ്പാണ് നെടുമൺകാവിലെത്തി താമസം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP