Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ പൊതിരെ തല്ലി; അടിപിടി പതിവായതു കൊണ്ട് ഗൗനിക്കാതെ അയൽവാസികൾ; അവശനിലയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല; മകൻ പുറത്തു പോയ സമയത്ത് മാതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; പത്തനംതിട്ടിയിൽ അച്ഛനെ തല്ലിക്കൊന്ന ഓട്ടോ ഡ്രൈവറായ മകൻ കസ്റ്റഡിയിൽ

മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ പൊതിരെ തല്ലി; അടിപിടി പതിവായതു കൊണ്ട് ഗൗനിക്കാതെ അയൽവാസികൾ; അവശനിലയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല; മകൻ പുറത്തു പോയ സമയത്ത് മാതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; പത്തനംതിട്ടിയിൽ അച്ഛനെ തല്ലിക്കൊന്ന ഓട്ടോ ഡ്രൈവറായ മകൻ കസ്റ്റഡിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വയോധികർക്കെതിരെ അതിക്രൂരമായി ആക്രമണം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയോ എന്ന നിലയിലുള്ള ചോദ്യങ്ങൾ വിവിധ ഭാഗത്തു നിന്നും ഉയർന്നിരുന്നു. വയോധികരായ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ അരങ്ങേന്നു നാട്ടിൽ നിന്നും ഇപ്പോൾ ഒരു ഞെട്ടിക്കുന്ന വാർത്ത കൂടി. മദ്യലഹരിയിൽ അച്ഛനെ മകൻ മർദ്ദിച്ചു കൊന്നുവെന്നതാണ് വാർത്ത. പത്തനംതിട്ടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

മകന്റെ മർദനമേറ്റ് അവശനിലയിലായ പിതാവ് തക്ക സമയത്ത് ചികിൽസ കിട്ടാതെ വന്നതോടെയാണ് ജീവൻ നഷ്ടമായത്. പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടഞ്ഞത് മകൻ തന്നെ. ഒടുക്കം മകൻ പുറത്തേക്ക് പോയ സമയത്ത് മാതാവ് അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേലേവെട്ടിപ്രം ചാഞ്ഞപാറയ്ക്കൽ വീട്ടിൽ ചെല്ലപ്പനാ (62) ണ് ഓട്ടോ ഡ്രൈവറായ മകൻ ദീപന്റെ(26) അടിയേറ്റ് മരിച്ചത്. ഒളിവിൽ പോയ ദീപനെ പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. ചെല്ലപ്പനും ദീപനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ മറ്റൊരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ്. ഓട്ടോറിക്ഷയുമായി വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ ദീപനും പിതാവുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് മകൻ ചെല്ലപ്പനെ ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം അയൽക്കാർ കേട്ടെങ്കിലും ഈ വീട്ടിൽ അടിപിടി പതിവായതിനാൽ ആരും തിരിഞ്ഞു നോക്കിയില്ല. പൊന്നമ്മ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോൾ ചെല്ലപ്പൻ അവശനിലയിലായിരുന്നു.

ചെല്ലപ്പനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ദീപൻ സമ്മതിച്ചുല്ല. ഉച്ചയോടെ ചെല്ലപ്പൻ അബോധാവസ്ഥയിലായി. കുറേ കഴിഞ്ഞ് ദീപൻ വീട്ടിൽ നിന്നു പോയപ്പോൾ പൊന്നമ്മ അയൽവാസികളെ വിളിച്ചു വരുത്തി. വൈകിട്ട് നാലു മണിയോടെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

ചെല്ലപ്പനും ദീപനും കൂലിപ്പണിക്കാരാണ്. ദീപൻ പിതാവുമായി പിണങ്ങി കുറച്ചു ദിവസമായി തോന്ന്യാമലയിലെ ഭാര്യ വീട്ടിലായിരുന്നു താമസം. ചെല്ലപ്പന്റെ മകൾ: ദിവ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP