Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ മാതാപിതാക്കളെ ചുറ്റിക കൊണ്ട തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ; അതിദാരുണമായി കൊല്ലപ്പെട്ടത് എളമക്കര സുഭാഷ് നഗറിലെ ദമ്പതികൾ; കൃത്യം ചെയ്ത മകന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്; സനലിനെ വീട്ടിൽ നിർത്തി ചികിത്സ തുടരവേ അക്രമാസക്തനായി; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ മാതാപിതാക്കളെ ചുറ്റിക കൊണ്ട തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ; അതിദാരുണമായി കൊല്ലപ്പെട്ടത് എളമക്കര സുഭാഷ് നഗറിലെ ദമ്പതികൾ; കൃത്യം ചെയ്ത മകന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്; സനലിനെ വീട്ടിൽ നിർത്തി ചികിത്സ തുടരവേ അക്രമാസക്തനായി; യുവാവ് പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി ഓട്ടോ ഡ്രൈവറെ അർദ്ധരാത്രി സവാരി വിളിച്ച് വെട്ടിയും കുത്തിയും കൊന്നെന്ന വാർത്തയുടെ നടുക്കം മാറും മുമ്പ് മറ്റൊരു കൊലപാതക വാർത്ത കൂടി. കൊച്ചി എളമക്കര സുഭാഷ് നഗറിൽ മാതാപിതാക്കളെയാണ് മനോരോഗിയായ മകൻ ചുറ്റിക കൊണ്ട് അടിച്ചു കൊന്നത്. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ തുടരവേയാണ് മകൻ വൃദ്ധ മാതാപിതാക്കളെ ക്രൂരമായ രീതിയിൽ അടിച്ചു കൊന്നത്. ഇന്ന് രാവിലെയാണ് കൊച്ചിയെ നടുക്കിയ സംഭവം നടക്കുന്നത്.

ചുറ്റിക കൊണ്ട് മർദ്ദിച്ചാണ് മകൻ മാതാപിതാക്കളെ വകവരുത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. എളമക്കര സുഭാഷ് നഗറിലെ ഷംസു (61)വും സരസ്വതി(57)യുമാണ് സ്വന്തം മകൻ സനലി (30)ന്റെ കൈകളാൽ അതിദാരുണമായി വധിക്കപ്പെട്ടത്. കൊച്ചി പോർട്ടിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് ഷംസു. കൊലപാതകത്തെ തുടർന്ന് മകൻ സനലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളായ സനൽ കുറച്ചു കാലമായി മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു. പൊടുന്നനെയുണ്ടായ പ്രകോപനം എന്തെന്ന് വ്യക്തമല്ല. കൊലപാതക വിവരം അറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുകയാണ്. പിടിയിലായ സനലിനെ പൊലീസ് എളമക്കര പൊലീസ് സ്റ്റെഷനിലേക്ക് മാറ്റി.

മാനസികാസ്വാസ്ഥ്യമുള്ളതിനാൽ സനലിനെ വീട്ടിൽ നിർത്തി ചികിത്സ തുടരവേയാണ് സനൽ അക്രമാസക്തനായത്. തുടർന്ന് ചുറ്റിക കൊണ്ട് മാതാപിതാക്കളെ അടിച്ചു കൊല്ലുകയായിരുന്നു. സനലിന്റെ സഹോദരി വിവാഹിതയാണ്. സംഭവം നടക്കുമ്പോൾ മാതാപിതാക്കളും സുനിലും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ നൽകാൻ എളമക്കര പൊലീസും തയ്യാറായില്ല. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുന്ന ജോലികളിലാണ്. പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്-എളമക്കര പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP