Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജാസ് ആയുധങ്ങളുമായി എറണാകുളത്തു നിന്നും യാത്രതിരിച്ചത് പുലർച്ചെ ഏഴ് മണിയോടെ; വള്ളിക്കുന്നത്ത് എത്തിയത് 11 മണിയോടെ; സൗമ്യ വീട്ടിലെത്തുന്നത് കാത്തിരുന്നത് വീട്ടിൽ വെച്ച് കൊലപ്പെടുത്താൻ; അഞ്ച് മണിക്കൂർ കാത്തിരുന്ന ശേഷം വെട്ടിയു കുത്തിയും വീഴ്‌ത്തി പ്രെട്രോൾ ഒഴിച്ചു കത്തിച്ചു; സൗമ്യയുടെ മൃതദേഹം നാളെ സംസ്‌ക്കരിക്കും; വണ്ടാനം മെഡിക്കൽ കോളെജിൽ കഴിയുന്ന അജാസിന്റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിൽ

അജാസ് ആയുധങ്ങളുമായി എറണാകുളത്തു നിന്നും യാത്രതിരിച്ചത് പുലർച്ചെ ഏഴ് മണിയോടെ; വള്ളിക്കുന്നത്ത് എത്തിയത് 11 മണിയോടെ; സൗമ്യ വീട്ടിലെത്തുന്നത് കാത്തിരുന്നത് വീട്ടിൽ വെച്ച് കൊലപ്പെടുത്താൻ; അഞ്ച് മണിക്കൂർ കാത്തിരുന്ന ശേഷം വെട്ടിയു കുത്തിയും വീഴ്‌ത്തി പ്രെട്രോൾ ഒഴിച്ചു കത്തിച്ചു; സൗമ്യയുടെ മൃതദേഹം നാളെ സംസ്‌ക്കരിക്കും; വണ്ടാനം മെഡിക്കൽ കോളെജിൽ കഴിയുന്ന അജാസിന്റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

മാവേലിക്കര: സൗമ്യയെ കൊലപ്പെടുത്താൻ അജാസ് ആലപ്പുഴയിൽ എത്തിയത് ഒരുക്കങ്ങളോടെയുമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വീട്ടിൽ വെച്ച് യുവതിയെ വകവരുത്തുക എന്നാതയിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിലിട്ട് കൊലപ്പെടുത്താൻ വേണ്ടി അഞ്ച് മണിക്കൂറോളമാണ് ഈ ക്രൂരൻ കാത്തു നിന്നത്. രാവിലെ എറണാകുളത്തു നിന്നും കത്തിയുമായി എത്തിയ അജാസ് അഞ്ചു മണിക്കൂറുകളോളം വള്ളിക്കുന്നത്ത് കാത്തുനിന്നു.

ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്‌കൂട്ടറിൽ തഴവ എ.വി.ഹൈസ്‌കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാൻപോയി.

അജാസ് രാവിലെമുതൽ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ്‌പി.സി. പരിശീലനത്തിന് പോകുന്നതും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. എസ്‌പി.സി. പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. മൂന്നേമുക്കാലോടെ സൗമ്യ സ്‌കൂട്ടറിൽ വീട്ടിലേക്കു വന്നു. അപ്പോൾ അജാസ് കാറിൽ പിന്തുടർന്നിട്ടുണ്ടെന്നുതന്നെയാണ് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്.

വീട്ടിലെത്തി ഏതാനും മിനിറ്റുകൾക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴേക്കും അജാസ് കാറിൽ വീടിന് മുൻപിലെത്തിയതേയുള്ളൂ. വീട്ടിൽ കയറാൻ സമയംകിട്ടുന്നതിനുമുന്പ് സൗമ്യ റോഡിലെത്തി. ഇതിനാലാണ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടർന്നായിരുന്നു സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തിൽ വെട്ടിവീഴ്‌ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു.

അതേസമയം ലിബിയയിലെ ജോലിസ്ഥലത്തുനിന്ന് സൗമ്യയുടെ ഭർത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലേക്കുതിരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സൗമ്യയുടെ ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പിൽ നടക്കും. അതിനിടെ സൗമ്യയെ കൊലപ്പെടുത്തിയ അജാസിന്റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കിഡ്നിയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സമ്മർദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും അജാസിന്റ ആരോഗ്യനില മോശമായതിനാൽ മൊഴി പൂർണ്ണമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല.

സൗമ്യയെ കൊലപ്പെടുത്തുനതിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിഡ്നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതിനാൽ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മർദ്ദം ഉയർത്താൻ മരുന്നു കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിട്ടുമില്ല. അതേസമയം, അജാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം റേഞ്ച് ഐജി എം ആർ അജിത്ത് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് അജാസിൽ നിന്ന് മൊഴി എടുത്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാൽ പൂർണ വിവരങ്ങൾ ശേഖരിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP